അമ്മമൊഴി

വരമൊഴി

ഭാഷാ പ്രയോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വരമൊഴി. ഏതു ഭാഷയിലെയും വരമൊഴിയാണ് ഏറെ ശുദ്ധമായിരിക്കേണ്ടത്.

ഒരു ഭാഷ പ്രയോഗിക്കുന്ന എല്ലായിടത്തും അതിന്റെ വരമൊഴി ഒന്നുതന്നെ ആയിരിക്കും. പ്രയോഗത്തിൽ ഐകരൂപ്യമുള്ള അത്തരം ഭാഷയാണ് മാനകഭാഷ എന്നറിയപ്പെടുന്നത്.

ലിപി: വരമൊഴിക്ക് ലിപികൾ ഉപയോഗിക്കുന്നു. അക്ഷരങ്ങൾ എഴുതാനുപയോഗിക്കുന്ന വരകളാണ് ലിപികൾ.

വരകളിലൂടെ ആശയപ്രകാശനം നടത്തുന്ന ഭാഷ വരമൊഴി. വരയ്ക്കുന്ന മൊഴി – എഴുത്തുഭാഷ.
വരം – ശ്രേഷ്ഠം , മൊഴി – ഭാഷ
വരമൊഴി – ശ്രേഷ്‌ഠമായ മൊഴി.

മലയാള ലിപികൾ കാണാൻ ഭംഗിയുള്ളവയാണ്; ഉരുണ്ടു മുഴുത്തവയുമാണ്.

നമ്മുടെ ലിപികളെല്ലാം ഇടത്തുനിന്ന് എഴുതിത്തുടങ്ങി വലത്ത് അവസാനിക്കുന്നവയാണ്; ‘ ട ‘ ഒഴികെ.
‘  ‘ ഇടത്തുനിന്നല്ല തുടങ്ങുന്നത്. വലത്തു നിന്ന് എഴുതിത്തുടങ്ങി ഇടത്ത് അവസാനിക്കുന്നു.

നമ്മുടെ ലിപികൾ എഴുതിത്തുടങ്ങിയാൽ ആ ലിപി പൂർണ്ണമാകുന്നതുവരെ എഴുത്തുപകരണം എഴുതുന്ന പ്രതലത്തിൽ നിന്നു മാറ്റുന്നില്ല.

അക്ഷരമാല :-

മലയാള ഭാഷയിൽ എത്ര അക്ഷരമുണ്ടെന്ന് കൃത്യമായി പറയാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. കേരള പാണിനീയം 53 അക്ഷരമെന്ന് സ്ഥാപിച്ചു. ശബ്ദതാരാവലിപ്രകാരം 52. മറ്റുചിലർക്ക് 51.

പല ഘട്ടങ്ങളിലായി നടത്തിയ ലിപി പരിഷ്കരണം അക്ഷരമാലയിൽ കത്തിവച്ചു.

നമ്മുടെ ഭാഷയിലെ അക്ഷരങ്ങൾ ക്രമം തെറ്റാതെ എഴുതാനും, ശരിയായി ഉച്ചരിക്കാനും മലയാളികളിൽ എത്ര പേർക്കു കഴിയുമെന്ന് ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും.
പല പ്രസിദ്ധീകരണക്കാരും അക്ഷരമാല ഉൾപ്പെടെയുള്ള ‘ കുട്ടിപ്പുസ്തകങ്ങൾ ‘ അച്ചടിച്ചിറക്കുന്നത് അവർക്കു തോന്നിയ വിധത്തിലാണ്.

പ്രയോഗത്തിലില്ലാതിരുന്ന ചില അക്ഷരങ്ങൾ നമുക്കുണ്ടായിരുന്നു.  എന്നിവ.

‘ എന്ന സ്വരാക്ഷരം ചേർന്ന് മലയാളത്തിൽ ഒരു വാക്കേയുള്ളൂ – ക്ഌപ്തം. Limitted എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളം. ലിപിപരിഷ്കരണകമ്മറ്റി ‘ഌ’ വേണ്ടെന്നു തീരുമാനിച്ചു. ക്ഌപ്തം എന്ന പദം ക്ലിപ്തം എന്നെഴുതാൻ അവർ നിർദ്ദേശിച്ചു. അതോടെ ‘ഌ’ പുറത്തായി.

‘ഌ’ എന്ന അക്ഷരം പലരും ഉച്ചരിക്കുന്നത് ‘ഇന് ‘ എന്നാണ്. ‘ഇല്’ എന്നാണ് ഉച്ചരിക്കേണ്ടത്. ഇനി ആർക്കും തെറ്റുകയില്ല. അത് ഇനി ഉച്ചരിക്കേണ്ടി വരില്ലല്ലോ.
(ലോകത്ത് ഒരു ഭാഷയിലും ഒരു വാക്കിനുവേണ്ടി മാത്രം ഒരക്ഷരം ഉപയോഗിക്കുന്നതായി അറിവില്ല. അത് മലയാളത്തിനു മാത്രമുള്ള മേന്മയായിരുന്നു. ‘ഌ’ പുറത്തായതോടെ അതും നഷ്ടമായി.)

മുമ്പ് നമുക്ക് ‘ഩ’ എന്നൊരു ലിപി ഉണ്ടായിരുന്നു. ആ, ചേ, മാo, നഞ്ഞു – ഇവയിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന ലിപികൾ ഇന്നില്ല. പകരം ഉപയോഗിക്കുന്നത് ‘ത’ വർഗ്ഗത്തിന്റെ അനുനാസികമായ ‘ന’ എന്ന അക്ഷരമാണ്.
ഩ, ന – ഇവ രണ്ടിനും കൂടി ഒരു ലിപി – ‘ന ‘.
( ‘ഩ’ എന്ന ലിപി മാറ്റിയത് ഭാഷാ പഠനത്തിന് കുറേ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് താഴ്ന്ന ക്ലാസ്സുകളിൽ മലയാളം പഠിപ്പിക്കുന്ന അധ്യാപകർക്ക് അനുഭവപാഠമാണ്. ലിപി പരിഷ്കർത്താക്കളായ ഭാഷാപണ്ഡിതന്മാർക്ക് ഈ ബുദ്ധിമുട്ട് മനസ്സിലാവില്ല. ‘ഩ’ എന്ന ലിപി നിലനിർത്തേണ്ടതിന്റെ ആവശ്യകത ഈ ലേഖകന് നന്നേ ബോധ്യപ്പെട്ടിട്ടുണ്ട്.)

(തുടരും)

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published.

error: Content is protected !!