അമ്മമൊഴി

ലിപിയിൽ വന്ന മാറ്റങ്ങൾ – തുടർച്ച

ലിപി പരിഷ്കരണം മൂലം പുറന്തള്ളപ്പെട്ട ൠ, ഌ, ൡ, ഩ എന്ന അക്ഷരങ്ങൾ കഴിഞ്ഞ് നാല്പത്തിയൊമ്പത് അക്ഷരം ഇന്ന് അക്ഷരമാലയിലുണ്ട്. കൂടാതെ ‘ഌ’ , റ്റ എന്നീ ലിപിയില്ലാത്ത അക്ഷരങ്ങളും.

‘ഌ’ എന്ന അക്ഷരത്തിന് ‘ന’ യുടെ ലിപി ഉപയോഗിക്കുന്നു. 
‘റ’ മുകളിലും താഴെയുമായി എഴുതി ‘റ്റ’ എന്നു പ്രയോഗിക്കുന്നു.
ലിപിയുള്ള നാല്പത്തിയൊൻപതും ലിപിയില്ലാത്ത രണ്ടും ചേർത്ത് 51അക്ഷരം നമ്മുടെ ഭാഷയിൽ പ്രയോഗത്തിലുണ്ട്.

അക്ഷരമാല -നിലവിലുള്ളത്.
 ക്രമാനുസൃതം.

സ്വരങ്ങൾ    13

ഹ്രസ്വം — അ  ഇ  ഉ  ഋ  എ – ഒ – 6
ദീർഘം — ആ  ഈ  ഊ  – ഏ  ഐ  ഓ  ഔ – 7

വ്യഞ്ജനങ്ങൾ

വർഗ്ഗാക്ഷരങ്ങൾ  25

ഖരം   അതിഖരം   മൃദു   ഘോഷം   അനുനാസികം

‘ക’ വർഗ്ഗം — ക         ഖ                  ഗ           ഘ             ങ
‘ച’ വർഗ്ഗം — ച        ഛ                 ജ            ഝ           ഞ
‘ട’ വർഗ്ഗം —   ട           ഠ                   ഡ           ഢ            ണ
‘ത’ വർഗ്ഗം — ത          ഥ                   ദ             ധ              ന
‘പ’ വർഗ്ഗം — പ        ഫ                 ബ            ഭ               മ

മധ്യമം –       യ   ര   ല   വ   – 4
ഊഷ്മാവ് –    ശ   ഷ   സ       – 3
ഘോഷി –     ഹ                      – 1
ദ്രാവിഡ മധ്യമം -ള , ഴ , റ   – 3
———
11
ആകെ                13 +25 +11 = 49
ലിപിയില്ലാത്തവ –     ഌ,റ്റ   – 2
———
51
അം – അനുസ്വാരം –   ചിഹ്നം – ൦
അഃ – വിസർഗ്ഗം –           ചിഹ്നം – ഃ

അനുസ്വാരത്തെയും വിസർഗ്ഗത്തെയും ചിലർ സ്വരാക്ഷരങ്ങളായി കണക്കാക്കുന്നു, ഇത് ശരിയല്ല.

ഉച്ചാരണത്തിൽ അനുസ്വാരത്തിന് ‘മ’ കാരത്തോടും വിസർഗ്ഗത്തിന് ‘ഹ’ കാരത്തോടും സാദൃശ്യമുള്ളതിനാൽ ഇവയെ അക്ഷരങ്ങളായി ഗണിക്കാറില്ല. മാത്രവുമല്ല രണ്ടിലും ‘അ’ കാര ബന്ധവുമുണ്ട്.

ണ്‍, ൻ, ർ, ൾ, ൽ എന്നിവയെ ചില്ലുകൾ എന്നു വിളിക്കുന്നു. സ്വരം ചേരാത്ത വ്യഞ്ജനങ്ങളാണിവ.ഇവയ്ക്ക് സ്വതന്ത്രമായ നിലനിൽപ്പില്ല. മറ്റക്ഷരങ്ങൾക്കു പിന്നിലേ ഇവയ്ക്ക് നിൽക്കാനാവൂ. അതിനാൽ ഒരു വരിയുടെ ആദ്യം ചില്ലുകൾ എഴുതാറില്ല.

വ്യാകരണം :-

ഭാഷ തെറ്റില്ലാതെ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളടങ്ങിയ ശാസ്ത്രമാണ് വ്യാകരണം.

വരമൊഴിയിൽ അറിയേണ്ടവ

1. മലയാള അക്ഷരങ്ങൾ പൊതുവേ ഭംഗിയുള്ളവയാണ്. അവ എഴുതുന്ന വിധവും ശരി രൂപവും
അറിഞ്ഞിരിക്കണം.
2. ഓരോ വാക്കിലെയും അക്ഷരങ്ങൾ അടുപ്പിച്ചും , വാക്കുകൾ ഇടവിട്ടും എഴുതണം.
3. അക്ഷരത്തെറ്റില്ലാതെ എഴുതാൻ പദങ്ങളുടെ ശരി രൂപം അറിയണം.

(തുടരും )

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published.

error: Content is protected !!