അവർണ്ണർ

മുടികൾക്കിടയിലെങ്കിലും
കറുപ്പന്മാർ ഒന്ന് ഉയർന്നു നിന്നോട്ടെ .

വെട്ടാൻ കൊതിയ്ക്കുന്ന കത്രികയിൽ നിന്നെത്രെ
നീ തെന്നിമാറിയാലും

കടയ്ക്കൽ
കത്തിവെയചചാലും ,
കഴുത്ത് ഞെരുക്കി
കൊന്ന് പിഴുതെറിഞ്ഞാലും .
ബാക്കിയാകുന്ന
മറഞ്ഞിരിയ്ക്കുന്നവന്റെ
മുഖത്തേയ്ക്കു കരി മഷി ഒഴിച്ച്
കൂട്ടത്തിൽ കൂട്ടിയാലും.
തരം കിട്ടിയാൽ നീ നിന്റെ തനിനിറം കാണിയ്ക്കും

വെറും രോമങ്ങൾക്കിടയിൽ മാത്രമെന്തിനാണ്
കറുപ്പിന് ,വെളുപ്പിനേക്കാൾ വിലയേറെ?

 

ഷാജി എൻ പുഷ്പാംഗദൻ

Leave a Reply

Your email address will not be published.

error: Content is protected !!