ഇറ്റലിയിലെ ഏഷ്യാറ്റിക്ക് ചലച്ചിത്ര മേളയില്‍ സജിന്‍ ബാബുവിന് പുരസ്കാരം; ബിരിയാണിക്ക് മികച്ച ചിത്രത്തിനുള്ള നെറ്റ് പാക്ക് അവാര്‍ഡ്

റോമിലെ ഇരുപതാമത് ഏഷ്യറ്റിക്ക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാര്‍ഡ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ക്ക്.

നെറ്റ് പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ്പ് ചെ ചെയര്‍മാനും, ശ്രീലങ്കന്‍ സംവിധായകന്‍ അശോക ഹന്ദഗാമ, ഫിലിം ക്രിട്ടിക് മാര മാറ്റ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

ഏഷ്യാറ്റിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ നിന്നാണ് ബിരിയാണിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

അസ്തമയം വരെ, അയാള്‍ ശശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ബിരിയാണി.

Leave a Reply

Your email address will not be published.

error: Content is protected !!