ഉണർന്നു
നന്നായി ഉണർന്നു
ഇപ്പോൾ ഉറഞ്ഞു തുള്ളാൻ തുടങ്ങി
തെറിവിളിക്കാൻ തുടങ്ങി
തേങ്ങയെറിയാൻ തുടങ്ങി
വഴിതടയാൻ തുടങ്ങി
പട്ടിണിക്കിടാൻ തുടങ്ങി
താഴിട്ടുപൂട്ടാൻ തുടങ്ങി
കണ്ണുരുട്ടാൻ തുടങ്ങി
ചിരിമറക്കാൻ തുടങ്ങി
അടിച്ചോടിക്കാൻ തുടങ്ങി
ആക്രോശിക്കാൻ തുടങ്ങി
കത്തിച്ചതൊക്കെ വീണ്ടെടുത്ത്
കിത്താബാക്കാൻ തുടങ്ങി
ഗ്രഹണം വരാതെ തന്നെ
തലപൊക്കാൻ തുടങ്ങി
അണ്ടനും അടകോടനും
വെളിച്ചപ്പെടാൻ തുടങ്ങി
തലയറുത്തു താഴെവച്ചു
പന്തടിക്കാൻ തുടങ്ങി
ഇത്രയൊക്കെ പോരെ ?
മതി; ധാരാളം മതി.
ഉറക്കമാരുന്നു ഭേദം !
അനീഷ് തകടിയിൽ