അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കവി മനുമാധവന്റെ കവിതാ സമാഹാരം, ‘ഓർമ്മ ഒരു ഔദ്യോഗിക രേഖയാണ്’ പ്രകാശനം ചെയ്തു. കായിക്കര ആശാൻസ്മാരക ഹാളിൽ വച്ചു ചേർന്ന, മനുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടിയ നിബിഢമായ ചടങ്ങു് അദ്ദേഹത്തിന്റെ അദ്ധ്യാപകൻ ഡോ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീ.ബിനു എം.പള്ളിപ്പാടിൽ നിന്ന് മനുവിന്റെ പിതാവ് ശ്രീ.മാധവൻ പുസ്തകം ഏറ്റുവാങ്ങി.
വാക്കുകൾ വിലങ്ങിനിന്ന അനുസ്മരണ സമ്മേളനത്തിൽ സുഹൃത്തുക്കളോരോരുത്തരും മനുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കാൻ വേദിയിലെത്തിയത് സദസ്സിനെയും കണ്ണീരണിയിപ്പിച്ചു. പാപ്പാത്തി പുസ്തകങ്ങളാണ് പ്രസാധകർ.
പ്രകാശനത്തിനു ശേഷം ശ്രീ. ബിനു ഓടക്കുഴൽ വായിച്ചു. ശ്രീ.സുധീർ രാജ്, ശ്രീ. ജീവൻ കുമാർ എന്നീ കവികൾ മനുമാധവന്റെ കവിതകൾ അവതരിപ്പിച്ചു.