അരുവിയോട് കുടുംബസമിതിയുടെ പതിനൊന്നാം വാർഷിക സമ്മേളനം ടി.വി താരം പുലിയൂർ ജയകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബ സമിതി സെക്രട്ടറി എ. സുകേശൻ, കവി തലയൽ മനോഹരൻ നായർ, കുടുംബസമിതി പ്രസിഡന്റ് ബാലചന്ദ്രൻ നായർ, രക്ഷാധികാരി എം. മനോഹരൻ നായർ, വൈസ് പ്രസിഡന്റ് കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.