കെ ആർ എം യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുതിയ ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

തിരുവനന്തപുരം:  കെ ആർ എം യു മീഡിയ പേഴ്‌സൻസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരം എസ് വി പ്രദീപ് നഗർ, ടി.വി സ്മാരക ഹാളിൽ കെ ആർ എം യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. സി. പ്രേം ചന്ദ്, സംസ്ഥാന മീഡിയ കൺവീനർ ഡി. റ്റി. രാഗീഷ് രാജ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ജനറൽ ബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തുടർന്ന് നടന്ന ആദ്യ കമ്മിറ്റിയിൽ സംസ്ഥാന കൗണ്സിൽ അംഗങ്ങളായി ഡി റ്റി രാഗീഷ് രാജ, ആർ സി പ്രേം ചന്ദ്, സതീഷ് കമ്മത്ത്, മിഥുൻ .എച്ച് എന്നിവരെ തെരഞ്ഞെടുത്തു. മണ്ഡലം, താലൂക്ക് തലത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗത്വ ക്യാമ്പയിൻ നടത്തുകയും മുഴുവൻ അംഗങ്ങളിലേക്കും ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ് മുതലായവ ലഭ്യമാക്കുവാനുമുള്ള പദ്ധതികൾക്കും തുടക്കമിട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് എം ജോർജ് പതാക ഉയർത്തിയ പരിപാടിയിൽ വാർഡ് കൗണ്സിലർ ഹരികുമാർ ഉദ്ഘടനവും ക്ഷേമ നിധി അപേക്ഷ വിതരണ ഉദ്ഘടനവും നിർവഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ആർ സി പ്രേം ചന്ദ് അധ്യക്ഷനായി, സംസ്ഥാന മീഡിയ കൺവീനർ ഡി റ്റി രാഗീഷ് രാജ സംഘടന വിശദീകരണവും നടത്തി.നിഖിൽ പ്രദീപ്,എ. പി സജുകുമാർ,അനീഷ് തകടിയിൽ, തുടങ്ങിയവർ സംസാരിച്ചു.

 

 

ജില്ലാ ഭാരവാഹികളായി,

മനോജ്.ഈ പ്രസിഡൻ്റ്,
ഷെറീഫ്.എം.ജോർജ് ജനറൽ സെക്രട്ടറി,
നിഖിൽ പ്രദീപ് ട്രഷറർ, ബാദുഷ ജമാൽ മീഡിയ കൺവീനർ, അനീഷ് തകിടിയിൽ വൈസ് പ്രസിഡന്റ്, ഷിജികുമാർ.എസ്, സെക്രട്ടറി എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി എ പി സജുകുമാർ,ബിന്ദു ഹരികൃഷ്ണൻ,സന്തോഷ് ശിവദാസ്,
ബിജു മലയിൻകീഴ്, എന്നിവരെയും തെരഞ്ഞെടുത്തു.

ഷെരീഫ് എം.ജോർജ്
കെ ആർ എം യു
തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി.

Leave a Reply

Your email address will not be published.

error: Content is protected !!