ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർവ്വകക്ഷിയോഗം ഇന്ന്

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ ഇന്ന് സർവ്വകക്ഷി യോഗം. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് 3:30നാണ് ചേരുക. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം നടക്കുക. 

80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ മുസ്ലീം സംഘടനകളും, നിലപാടറിയിച്ച് വിവിധ ക്രൈസ്തവസംഘടനകളും രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിയിലും ഇക്കാര്യത്തിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാട്. ഇതിന്റെ ഭാഗമായാണ് ചർച്ച. 

Leave a Reply

Your email address will not be published.

error: Content is protected !!