പൈനാപ്പിള്‍ ഫ്രൈഡ് റൈസ്

പൈനാപ്പിള്‍ ചേര്‍ന്ന ഒരു ഫ്രൈഡ് റൈസ്.

ആവശ്യം വേണ്ട ചേരുവകള്‍:

1) വെന്ത ചോറ് – 3 കപ്പ്
2) കോഴി – 1/2 lb
3) പൈനാപ്പിള്‍ അരിഞ്ഞത് – 1 കപ്പ്
5) സെലറി അരിഞ്ഞത് – 1/2 കപ്പ്
6) സ്പ്രിങ് ഒനിയന്‍ – 1/4 കപ്പ്
7) കാപ്സിക്കം അരിഞ്ഞത് – 1/2 കപ്പ്
8) വെളുത്തുള്ളി അരിഞ്ഞത് – 3 അല്ലി
9) മഞ്ഞള്‍പ്പൊടി – 1/4 tsp
10) ചതച്ച മുളക് – 1/2 tsp
11) കുരുമുളക് പൊടി – 1/2 tsp
12) സൊയാ സോസ് – 1 tbs
13) ഫിഷ് സോസ് – 1/2 tsp
14) പഞ്ചസാര – 1 tsp
15) എള്ള് എണ്ണ – 2 tbs
16) വറുത്ത കപ്പലണ്ടി – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം:

സൊയാ സോസ്, വെളുത്തുള്ളി, ചതച്ച മുളക് എന്നിവ കോഴി കഷണങ്ങളില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.

ഒരു പാനില്‍ എള്ള് എണ്ണ ചൂടാക്കി കോഴി കഷണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റിയ ശേഷം കോരി മാറ്റി വെയ്ക്കുക.

പാനില്‍ പൈനാപ്പിള്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് പഞ്ചസാരയുടെ നിറം ഗോള്‍ഡണ്‍ ബ്രൌണ്‍ ആകുന്നത് വരെ വഴറ്റി എടുക്കുക. ഇതിലേയ്ക്ക് കാപ്സിക്കം, സെലറി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ശേഷം വെന്ത ചോറും, മാറ്റി വെച്ച കോഴി കഷണങ്ങളും, സോസുകളും ബാക്കി ചേരുവകളും ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഒടുവില്‍ സ്പ്രിങ് ഒനിയനും വറുത്ത കപ്പലണ്ടിയും വിതറി വാങ്ങി വെയ്ക്കുക.

 

ഡോ. സുജ മനോജ്‌