പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജാണ് പാലക്കാട്ടെ നെൽകർഷകരുടെ പ്രതീക്ഷ. കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുളള സ്ഥിരം പദ്ധതി പ്രഖ്യാപനങ്ങൾക്ക് പകരം ഇനി വിലസ്ഥിതരതയുൾപ്പെടെ നെല്ലിന് നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവും കുടുതൽ നെൽകൃഷി ചെയ്യുന്ന മേഖലയാണ് പാലക്കാട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സംഭരിച്ച 7 ലക്ഷം ടൺ നെല്ലിന്റെ 70 ശതമാനവും പാലക്കാട്ട് നിന്നായിരുന്നു. ഇക്കുറിയും മികച്ച വിളവായിരുന്നു പാലക്കാട്ടും. നെല്ലിന്റെ താങ്ങുവില ഉടൻ കേന്ദ്രം കൂട്ടിയേക്കുമെന്ന പ്രതീക്ഷ കർഷകർക്കുണ്ടെങ്കിലും സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ കൈത്താങ്ങിനാണ് കാത്തിരിക്കുന്നത്.