ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്ഷരനിറവ് 2020 ഹോളി എയ്ഞ്ചൽസ് കോൺവെന്റ് സ്ക്കൂളിൽ ആരംഭിച്ചു.

ഹോളി എയ്ഞ്ചൽസ്കോൺവെന്റ് സ്ക്കൂളിലെ അക്ഷരനിറവ് 2020 ന്റെ ഉദ്ഘാടനം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ നിര്‍വഹിച്ചു. ഹോളി എയഞ്ചൽസ് കോൺവെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഉഷാലിറ്റയും ചടങ്ങിൽ പങ്കെടുത്തു.കുട്ടികളില്‍ മാതൃഭാഷ സ്‌നേഹവും വായനശീലും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പദ്ധതിയാണ് അക്ഷരനിറവ് 2020.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളില്‍ പുസ്തകപ്രദര്‍ശനവും വില്പനയും അക്ഷരനിറവ് 2020ന്റെ ഭാഗമായി സംഘടിപ്പിച്ചിടുണ്ട്. ജില്ലയിലെ തെരഞ്ഞെടുത്ത 18 സ്‌കൂളുകളില്‍ 2020 ജനുവരി 6 മുതല്‍ തുടങ്ങിയ അക്ഷര നിറവ്ഫെബ്രുവരി 6 ന് അവസാനിക്കും. സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയ കാറ്റലോഗ് മുന്‍കൂട്ടി വിതരണം ചെയ്തു. പുസ്തകങ്ങള്‍ പ്രദര്‍ശന ഹാളില്‍ നിന്നും നേരിട്ട് വാങ്ങാവുന്ന രീതിയിലാണ് സംഘാടനം. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 230 പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കും ആയി ഉണ്ടാവും. 230 പുസ്തകത്തിന്റെയും ഓരോ കോപ്പി വീതം ഒരുമിച്ച് എടുക്കുന്നവര്‍ക്ക് 50% വിലക്കിഴിവും പ്രത്യേകം നല്‍കുന്നതാണ്. ജില്ലയിലെ മുഴുവന്‍ കുട്ടികളിലേക്കും കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ പരിചയപ്പെടാനും സ്വന്തമാക്കാനുമുള്ള ഈ അവസരം അക്ഷരനിറവ് 2020ല്‍ ഉണ്ടാവും.

Leave a Reply

Your email address will not be published.

error: Content is protected !!