ശലഭയാത്ര

അന്ത്യയാമത്തിൽ
ഒരു രാത്രിശലഭം
മായ്ക്കാൻ തുടങ്ങുന്നു
എന്നെ
ആ കുഞ്ഞിച്ചിറകടിയൊച്ചകൾ
നെഞ്ചിൽ മിടിക്കുന്നുവെങ്കിലും

ശലഭങ്ങളുടെ ദീർഘാധരങ്ങളിൽ പറ്റും
പരാഗങ്ങൾ വീണു വീണു
തെളിയുമീ താരയിൽ
മായുന്നു ഞാൻ

ശലഭസമാധികളുടെ നദീമുഖവുമായ്
കാത്തുകാത്ത്
തുറന്നുതുറന്ന്
കടൽ
തുളുമ്പും കണ്ണുകൾ കാണുന്നു
അനന്തശയനം
ആകാശങ്ങൾക്കിടയിൽ
തെളിഞ്ഞും മറഞ്ഞും

ജോര്‍ജ്

Leave a Reply

Your email address will not be published.

error: Content is protected !!