സുമിക്ക് വേണം ഒരു കൈത്താങ്ങ്

സുമി രണ്ടുവർഷത്തോളമായി മരുന്നുകളുടെ ലോകത്താണ്. ഇനി പിടിച്ചുനിൽക്കണമെങ്കിൽ ഒരുപാടുപേരുടെ കരുണയും കരുതലും വേണം. ഇരുവൃക്കകളും തകരാറിലായ തിരുവനന്തപുരം  മാറനല്ലൂർ ചെമ്പരി തിരുവമ്പാടി വീട്ടിൽ സുമി (30 ) ഏഴുമാസമായി ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആഴ്ചയിൽ രണ്ടു ഡയാലിസിസുകൾ വേണം. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കുകയും വേണം. ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ ഭർത്താവ് ശ്രീജിത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ് ചികിത്സാചെലവ്. ഓരോ തവണയും ഡയാലിസിസിന് രണ്ടായിരം രൂപയിൽ അധികം വേണം. സുമിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ ശ്രീജിത്തിന് ജോലിക്ക് പോകാനും കഴിയുന്നില്ല.
ജ്വല്ലറി ജീവനക്കാരനായിരുന്ന ശ്രീജിത്ത് , സുമിക്ക് അസുഖം ബാധിച്ചതോടെയാണ് ജോലി ഉപേക്ഷിച്ച് ഭക്ഷണവിതരണക്കാരനായത്. തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആണ് ചികിത്സ നടക്കുന്നത്. അനുയോജ്യമായ കിഡ്‌നിദാതാവിനെയും കണ്ടെത്തേണ്ടതുണ്ട്. ശസ്ത്രക്രിയയ്ക്കായി ഏകദേശം പതിനേഴ് ലക്ഷം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുമനസുകൾ കനിഞ്ഞാൽ സുമിക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയും.

ശ്രീജിത്തിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫോർട്ട് ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SREEJITH S G
A/C No : 67111537113
IFC : SBIN0070481
State Bank Of India
FORT Branch… Google pay /Phone pay
No : 9747304173

സുമിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് ഒന്നിക്കാം. എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു.

അടയാളം ഡെസ്‌ക്

Leave a Reply

Your email address will not be published.

error: Content is protected !!