.കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് 23/07/2020 മുതൽ 16/11/21 വരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ് ഷിനുവിനെ,നാഷണൽ ഡോക്റ്റേഴ്‌സ് ദിനം പ്രമാണിച്ച് ഡിസ്ട്രസ് മാനേജ്‌മെന്റ് കാലക്ടീവ് പ്രവർത്തകർ അനുമോദിച്ചു.…
Author: Admin
‘സ്മിതം’,പുസ്തക പ്രകാശനം
മുതീരി ശ്രീ പള്ളിയറക്കൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ശ്രീ സുരേഷ് പ്രാർത്ഥന തന്റെ ആദ്യ പുസ്തകം, ‘സ്മിതം’ എന്ന കഥാസമാഹാരത്തിന്റെ ആദ്യ കോപ്പി, ക്ഷേത്രം പ്രസിഡന്റ് ശ്രീ മനോമോഹനൻ, ക്ഷേത്രം രക്ഷാധികാരി ശ്രീ ബാബുരാജൻ മാസ്റ്റർ എന്നിവർക്ക് കൈമാറി. പ്രശസ്‌ത…
ലഹരി വിരുദ്ധസന്ദേശ പ്രചാരണത്തിന് തുടക്കമായി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, ഡൽഹി കേന്ദ്രമായി 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സന്നദ്ധ സംഘടന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവും, കേരളത്തിലെ മനുഷ്യാവകാശ സംഘടന സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.…
പണ്ട് പണ്ട് പണ്ട്… ഒരു വായന
മനുഷ്യനെ ചിരിപ്പിക്കുക അത്ര എളുപ്പമല്ല; പ്രത്യേകിച്ചും വായനയിലൂടെ. ശബ്ദക്രമീകരണങ്ങളും അംഗവിക്ഷേപങ്ങളുമൊക്കെയായി സരസമായ അവതരണത്തിലൂടെ പ്രഭാഷകർ നർമ്മം വിളമ്പി മുന്നിലുള്ള കാണികളെ കൈയ്യിലെടുക്കാറുണ്ട്; പൊട്ടിച്ചിരിച്ചുകൊണ്ട് അവരതിൽ പങ്കുകൊള്ളാറുമുണ്ട്. ഇവിടെ, എഴുതിഫലിപ്പിച്ചാലും അതുൾക്കൊണ്ട്, അതിലെ ചിരിയുൾക്കൊണ്ടു വരാൻ സമയമെടുക്കും. ഒരേ ഹാസ്യം തന്നെ എല്ലാവർക്കും…
ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് DMC
ഡൽഹി കേന്ദ്രമായ 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സന്നദ്ധ സംഘടന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് (DMC) കേരള ചാപ്റ്റർ ശ്രീ.വേണു ഹരിദാസിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഔഷധസസ്യ തൈകൾ, പച്ചക്കറി വിത്തുകൾ ഇവയുടെ വിതരണം നിർവഹിച്ചുകൊണ്ട് അഡ്വ.എം. വിൻസെന്റ്…
ഏകാലാപനങ്ങൾ…
ജീവനില്ലെന്നു കരുതിയവ പോലും പലതും എന്നോട് മിണ്ടാറുണ്ടാവണം…കാതോർത്തിരിക്കാൻ എന്നിലെ കേൾവിക്കാരി എന്നേ മരിച്ചുകഴിഞ്ഞു…കടലോളമുരിയാടാൻ കഥകളെന്നിലൊരുപാടുണ്ടെന്നാകിലും നിഴലനക്കമായ് പോലും കടന്നു വന്നതില്ലയാരും.. ആർദ്രത നിലവിളക്കുതിരിപോൽ പ്രതീക്ഷയുടെ നാളം തെളിയിച്ച പ്രിയമാർന്ന രൂപമിന്നൊട്ടകലെയാണ്.. പറയുവാനേറെയുണ്ടാകയാൽ കേൾക്കാനെനിക്കു നേരമില്ല…ഒരു ജന്മത്തോളം വാതോരാതെ സ്വയം മറന്നുരിയാടണം…ഇല്ല.. എന്നിലിനി…
റാങ്കു നേടി
സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സ് (SFPR) ചെയർമാൻ എം.എം സഫറിന്റെയും, വഹീദാ സഫറിന്റെയും മകൾ എം. എം. സഹ്‌ലാ സഫർകേരളാ യൂണിവേഴ്സിറ്റി ബി ബി എ (ടൂറിസം മാനേജ്മെൻ്റ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
അയ്യപ്പൻ – കേട്ടതിനും അറിഞ്ഞതിനുമപ്പുറം
കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. നൗകാദുബി
ഋതുപർണ്ണോഘോഷ് സിനിമകളിൽ എപ്പോഴുമൊരു വൈവിധ്യം കാണാനാകും. ഒരേപോലുള്ള സ്റ്റോറിലൈനുകൾ കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിക്കുന്ന രീതി ഒരിക്കലും ഘോഷ് പിന്തുടർന്നിരുന്നില്ല. എല്ലാ സിനിമകളും വ്യക്തിയിലും വ്യക്തിബന്ധങ്ങളിലും ഒതുങ്ങിനിൽക്കുന്നതായിട്ടും ഒരുതവണപോലും ഒരാവർത്തനം പ്രേക്ഷകന് തോന്നാതിരിക്കണമെങ്കിൽ അപാരമായ കൈയടക്കത്തോടെ വിഷയം കൈകാര്യം ചെയ്തിരിക്കണം. ഏതു കഥാതന്തുവിനേയും…
കഥ
അക്ഷരങ്ങളൊരിക്കൽ വാക്കുകളോട് പറഞ്ഞു..“എന്നെ ചേർത്തു വെച്ചുകൊള്ളുക, പക്ഷേ അർത്ഥവത്തായിരിക്കണം..” വാക്കുകൾ വരികളോടു പറഞ്ഞു..“എന്നെയും ചേർത്തുകൊള്ളൂ പക്ഷേ, ഒരേ അകലത്തിലായിരിക്കണം..” വരികൾ കഥകളോടു പറഞ്ഞു..“ഒരുമിപ്പിക്കുമ്പോൾ നിന്റെ ഹൃദയം ഞങ്ങൾക്ക് പകരുക..” അങ്ങനെ കഥ മെനഞ്ഞു. ഹൃദയം പേറിയ കഥകൾ മനുഷ്യൻ പാടി നടന്നു..…