വ്യത്യസ്തമായ മനുഷ്യാവകാശ ദിനാചരണം

2021 ഡിസംബർ 10, എഴുപത്തിനാലാമത് ലോക മനുഷ്യാവകാശ ദിനമായി ലോകം ആചരിച്ചു.

മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക സംഘടനകളും, യോഗങ്ങൾ സംഘടിപ്പിച്ച്, സെമിനാറുകളും, ചർച്ചാ ക്ലാസുകളും നടത്തി ഈ ദിനം ആഘോഷിച്ചു.

എന്നാൽ തികച്ചും വ്യത്യസ്തമായിട്ടാണ് സെൻട്രൽ ഹ്യുമൻ റൈറ്റ്‌സ് ഫോറം (Central Human Rights Forum – CHRF) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇത്തവണത്തെ ലോക മനുഷ്യാവകാശ ദിനം ആചരിച്ചത്.

ഉറ്റവരും ഉടയവരും ഇല്ലാത്തവർ, ബന്ധുക്കൾ ഉപേക്ഷിച്ചവർ, തെരുവിൽ സ്വന്തം ജീവിതത്തെ പഴിച്ചുകൊണ്ട്‌ മരണത്തെ കാത്തിരിന്നവർ, പുഴുവരിച്ച വൃണങ്ങളുടെ വേദന കടിച്ചമർത്തി ചികിത്സാ ചെലവിന് വഴി കാണാതെ ജീവിതം തള്ളിനീക്കിയവർ ഇങ്ങനെ ആലംബഹീനരായി വ്യക്തികളോ, സാമൂഹിക പ്രവർത്തകരോ മുൻകൈയെടുത്ത് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപെട്ടവരാണ് തിരുവനന്തപുരം ജനറൽ ആശുപത്രി ഒൻപതാം വാർഡിലെ രോഗികൾ.

സർക്കാർ സേവനങ്ങൾക്ക് പൂരകമായി ഇവിടേക്ക് സഹായമെത്തിക്കുക എന്ന ദൗത്യത്തിലൂടെ, വ്യത്യസ്തമായ വഴിത്താരയിൽ CHRF തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തകർ സഞ്ചരിച്ചു.

CHRF തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വകയായി വാർഡിലേക്ക് സംഭാവന നൽകിയ അടൾട്ട് ഡയപ്പറുകളും, ഫേസ് മാസ്കുകളും
ആശുപത്രി സൂപ്രണ്ടിനുവേണ്ടി RMO ഡോ. അമിത് കുമാർ.V സ്വീകരിച്ചു.

തദവസരത്തിൽ ഒൻപതാം വാർഡിന്റെ ചുമതലയുള്ള സിസ്റ്റർ ഷീജ ഗോപിനാഥ്, സിസ്റ്റർ ലീനാ പ്രവീൺ, സ്റ്റോറിന്റെ ചുമതലയുള്ള ശ്രീ.സതീഷ് ഗോപൻ, ശ്രീമതി.അമ്പിളി സാബു, ഫാർമസി- ഇൻ – ചാർജ് ശ്രീമതി. ജയന്തി കെ.ആർ എന്നിവരും, CHRF തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ശ്രീമതി. ആനന്ദ അനിൽ (പ്രസിഡന്റ്), ശ്രീ. വേണു ഹരിദാസ് (സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായ സർവ്വശ്രീ. അഴിപ്പിൽ അനിൽകുമാർ, ജോയ് ഫ്രഡി, കെ.എസ്. ദാസ്, ബൈജു ക്ളീറ്റസ്, അലൻ അമൽ എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!