സെൻട്രൽ ഹ്യൂമൻ റൈറ്റ് ഫോറം (CHRF) തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

CHRF കഴിഞ്ഞ നാലു വർഷമായി മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയും, സാമൂഹിക നീതിക്കു വേണ്ടിയും പ്രവർത്തിക്കുന്നു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ നാഷണൽ ചെയർമാൻ അഡ്വക്കേറ്റ് ഗണേഷ് പറമ്പത്ത് പ്രഖ്യാപിച്ചു.

CHRF ന്റെ മുൻകാല പ്രവർത്തങ്ങളെ കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി അജിത് റോയൽ വിശദീകരിച്ചു.

സമൂഹത്തിൽ ഇന്ന് സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും, ചതിക്കുഴികളിൽ വീണു പോകുന്ന കുട്ടികളെ കുറിച്ചും യോഗം വിലയിരുത്തി.

ഈ വിഷയങ്ങളിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

തിരുവന്തപുരം ജില്ലാ കമ്മറ്റി ഭാരവാഹികൾ- ആനന്ദ അനിൽ (പ്രസിഡന്റ്‌), വേണു ഹരിദാസ് (സെക്രട്ടറി), അശോക് (ട്രഷറർ) അജയ് കുര്യാത്തി (വൈസ് പ്രസിഡന്റ്‌), റജി ചെങ്കൽ (ജോയിന്റ് സെക്രട്ടറി), അഡ്വ. അനൂപ് (കോർഡിനേറ്റർ), ജോയ് ഫ്രഡി, കെ.എസ് .ദാസ്, ശശികല, ജെറിഷ്, അനു എസ്.കെ, അഴിപ്പിൽ അനിൽ കുമാർ (കമ്മിറ്റി അംഗങ്ങൾ).

ആനന്ദ അനിൽ
വേണു ഹരിദാസ്

Leave a Reply

Your email address will not be published.

error: Content is protected !!