സർക്കാരിന് അഭിനന്ദനമറിയിച്ച്‌ CHRF

മാതൃകാപരമായ കോവിഡ് പ്രതിരോധ, വ്യാപന നിരോധന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സർക്കാരിന്
മനുഷ്യാവകാശ സംഘടനയായ സെൻട്രൽ ഹ്യുമൻ റൈറ്റ്‌സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം അഭിനന്ദനങ്ങൾ അറിയിച്ചു.

സ്‌കൂളുകളിൽ കുട്ടികൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായുള്ള നിർദ്ദേശങ്ങള ടങ്ങിയ നിവേദനം സർക്കാരിന്റെ വിശകലനത്തിനായി മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകി.

കേരളത്തിലുടനീളം വിജയകരമായി സംഘടിപ്പിക്കപ്പെട്ട റാപ്പിഡ് റെസ്പോൻസ് ടീമിന്റെ സേവനം സ്‌കൂളുകൾക്ക് മുമ്പിൽ കുട്ടികളുടെ കൂട്ടം കൂടലുകൾ ഒഴിവാക്കാനായി ‘സോഷ്യൽ പോലീസിംഗ്’ എന്ന രീതിയിലും,
വരും ദിവസങ്ങളിൽ
കൃത്യമായ ഇടവേളകളിൽ
വിദ്യാലയ പരിസരങ്ങൾ വൃത്തിയാക്കി, അണുനശീകരണം നടത്തിക്കൊണ്ട് ആരോഗ്യപരമായ അന്തരീക്ഷം നിലനിർത്താനും റാപ്പിഡ് റെസ്പോൻസ് ടീമിന്റെ സേവനം തുടർന്നും ഉപയോഗിക്കണമെന്നും, അതുവഴി ആരോഗ്യപ്രവർത്തകരുടെയും, പോലീസ് സേനയുടെയും അമിതമായ ജോലിഭാരം ലഘൂകരിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ആനന്ദ അനിൽ (പ്രസിഡന്റ്) വേണു ഹരിദാസ് (സെക്രട്ടറി), എൻ. അശോക് (ട്രഷറർ), ജോയ് ഫ്രഡി, കെ.എസ്.ദാസ്, അഴിപ്പിൽ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!