കോവിഡും സുസ്ഥിരവികസനലക്ഷ്യങ്ങളും

കോവിഡ് 19 എന്ന മഹാമാരി ആഗോളതലത്തിൽ സമസ്ത മേഖലകളെയും വളരെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ടത്തിൽ നിന്നും വിമുക്തമാകുന്നതിനുമുമ്പ് പലമടങ്ങ് ശക്തിയോടെ രണ്ടാം ഘട്ടം സർവ്വനാശം നടത്തികൊണ്ടിരിക്കുകയാണ്.ഇനിയുമൊരു ഘട്ടം ഉണ്ടാകുമോയെന്നു ഭയപ്പെട്ടിരിക്കുകയാണ് ലോകജനത. സുസ്ഥിരവുമായ ഭാവി എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ആരംഭിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. 2015-ൽ ഐക്യരാഷ്ട്ര പൊതുസഭ ‘മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃക’യായി രൂപകൽപ്പന ചെയ്തിട്ടുള്ളതും 2030-ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമായ 17 പരസ്പര ബന്ധിതമായ ആഗോള തലത്തിലുള്ള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ’ അഥവാ Sustainable Development Goals (SDG). അല്ലെങ്കിൽ ആഗോള ലക്ഷ്യങ്ങൾ. 17 പരസ്പര ബന്ധിതമായ ലക്ഷ്യങ്ങൾ ഏതെല്ലാമെന്നും അവയെ കോവിഡ് 19 എന്ന മഹാമാരി ഏതൊക്കെ രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്നും പരിശോധിക്കുകയാണ് ഇവിടെ.


1.ദാരിദ്ര്യ നിർമ്മാർജ്ജനം:

 1. വിശപ്പില്ലാത്ത അവസ്ഥ:
  3 .നല്ല ആരോഗ്യവും ക്ഷേമവും
  4 ഗുണ നിലവാരമുള്ള വിദ്യാഭ്യാസം:
  6 ശുദ്ധമായ വെള്ളവും ശുചിത്വവും:
  7 താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം
  8 മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും
  9 വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ
  10 അസമത്വം കുറയ്ക്കുക
  11 സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും
  12 ഉത്തരവാദിത്ത ഉപഭോഗവും ഉത്പാദനവും
  13 കാലാവസ്ഥാ പ്രവർത്തനം
  14 വെള്ളത്തിന് താഴെയുള്ള ജീവിതം
  15 കരയിലെ ജീവിതം
  16 സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ
  17 ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം.
  കഴിഞ്ഞ പതിനഞ്ചു മാസത്തെ കോവിഡും അതിനെ തുടർന്നുണ്ടായ ലോക്ക് ടൗൺവുണുകളും തൊഴിൽ ഇല്ലായ്മ്മക്കും ദാരിദ്ര്യം വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ യാണ് വളരെ ദോഷകരമായി ബാധിച്ചത്. ആഗോളതലത്തിൽതന്നെ ഭക്ഷ്യ ഉൽപ്പാദനത്തിലും ഭക്ഷ്യ വിതരണത്തിലും കുറവുണ്ടായതുകൊണ്ട് ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാതായി. വിതരണത്തിലുണ്ടായ പ്രതിസന്ധിയും തൊഴിലാളികളുടെ ക്ഷാമവും ഭക്ഷ്യ വസ്തുക്കളുടെ നഷ്ടത്തിനു കാരണമായി.സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണ പതിവ് നിർത്തലായതോടെ പോഷകാഹാരം ലഭിക്കാതായി. : കോവിഡ് മൂലം മരണനിരക്ക് വർദ്ധിച്ചു. ആരോഗ്യ സംവിധാനത്തിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിലും അധികം രോഗികൾ വന്നതിനാൽ കോവിഡ് ഇതര കാരണങ്ങൾ കൊണ്ടുള്ള മരണങ്ങളും കൂടി. മാനസിക പ്രശ്നങ്ങളും വർദ്ധിച്ചു. എന്നാൽ അപകട മരണങ്ങൾ കുറയുന്നതിനും അന്തരീക്ഷ മലിനീകരണം കുറയുന്നതിനും കോവിഡ് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ വിദ്യാഭ്യാസത്തെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അടച്ചിടൽ മനുഷ്യ വിഭവശേഷി സൃഷ്ടിയ്ക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വ്യവസായ രംഗത്തെ പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ തൊഴിൽ ഇല്ലായ്മ്മയും മാന്യമായ ജോലിയും സാമ്പത്തിക വളർച്ച , വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ ലക്ഷ്യങ്ങളെ പുറകോട്ട് അടിക്കും. കോവിഡിനെ തുടർന്നുണ്ടായ ദാരിദ്ര്യവും തൊഴിലില്ലായ്മ്മയും സമൂഹത്തിലെ അസമത്വം വർദ്ധിപ്പിക്കും . നഗരപ്രദേശങ്ങളിൽ ചേരികളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും എന്ന ലക്ഷ്യം നേടുന്നതിന് വളരെ ഏറെ സമയം കാത്തിരിക്കേണ്ടിവരും. ചുരുക്കത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ വലിയ പ്രതിസന്ധിയാണ് കോവിഡ് 19 എന്ന മഹാമാരി ലോക രാജ്യങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഡോ . സി. പ്രതീപ്

Leave a Reply

Your email address will not be published.

error: Content is protected !!