ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടി 33 ലക്ഷം കടന്നു. അതേസമയം കോവിഡ് മൂലം 44.53 ലക്ഷം പേരാണ് മരണപ്പെട്ടത്. ഒരു കോടി എഴുപത്തിയൊൻപതു ലക്ഷം പേര് ചികിത്സയിലുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
അമേരിക്കയില്‍ മൂന്ന് കോടി എണ്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.46 ലക്ഷം പേര് മരിച്ചു. രോഗമുക്തരുടെ എണ്ണം മൂന്നരക്കോടി കവിഞ്ഞു.
ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു.4.35 ലക്ഷം പേര് മരിച്ചു. 97.57 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ രണ്ടര കോടിയിലധികം രോഗബാധിതരാണ് ഉള്ളത്. 5.74 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു.