ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി 65ആയിരത്തി 553 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 78 ലക്ഷത്തി 94ആയിരത്തി 800 ആയി. മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 3,460 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം മൂന്ന് ലക്ഷത്തി 25 ആയിരത്തി 972 ആയി ഉയർന്നു. പുതിയതായി 2ലക്ഷത്തി 76ആയിരത്തി 309 പേർക്ക് രോഗമുക്തിയുണ്ടായി. 21ലക്ഷത്തി 14ആയിരത്തി 508 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.