ഉഷ്ണതരംഗ പ്രതിഭാസം; വിവിധ രാജ്യങ്ങളില്‍ ചൂട് കൂടുന്നു

കാനഡ, അമേരിക്ക, മിഡില്‍ ഇസ്റ്റ് പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണ തരംഗം ഉയര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂൺ മാസത്തിൽ നടന്ന ഉഷ്‌ണതരംഗം (heat wave) അഞ്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് എത്തിച്ചത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 486 മരണമാണ്. പടിഞ്ഞാറന്‍ കാനഡ, വടക്ക് കിഴക്കന്‍ യുഎസ് എന്നിവിടങ്ങളില്‍ അതിരൂക്ഷമായ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വടക്ക് – പടിഞ്ഞാറന്‍ മേഖലയില്‍ ഉയര്‍ന്ന വായു സമ്മര്‍ദ്ദം മൂലം അന്തരീക്ഷതാപം ഉയര്‍ന്നത് ഉഷ്ണതരംഗ പ്രതിഭാസത്തിന് കാരണമായി.

Leave a Reply

Your email address will not be published.

error: Content is protected !!