കേരളത്തിലെ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂൺ 28 മുതലും വി എച്ച്എസ്ഇ പ്രാക്ടിക്കൽ 21 മുതലും ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഡിജിറ്റൽ ക്ലാസുകൾ പര്യാപ്തമല്ലാത്തതും, മതിയായ പ്രാക്ടിക്കൽ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന് സമയം വേണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച തീയതിയിൽ നിന്നും 28ലേക്ക് മാറ്റിയത്. വിദ്യാർഥികൾക്ക് പരിശീലനത്തിനായി 25 വരെ സ്കൂളിലെത്താം. ഒരുസമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് പരീക്ഷ പിന്നീട് നടക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പ്രാക്ടിക്കൽ ചെയ്യാൻ അവസരമൊരുക്കും.