തൊഴിൽ വെല്ലുവിളികളെ എങ്ങനെ നേരിടാം

എങ്ങനെ നമുക്ക് തൊഴിൽ വെല്ലുവിളികളെ നേരിടാം ? കേരളത്തിൽ പല വർഷങ്ങളായി നിലനിന്നുവരുന്ന സാഹചര്യങ്ങളും ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യവും കോവിഡ് എന്ന മഹാമാരിയും കേരളത്തിലെ തൊഴിൽ മേഖലയെ മുൻ കാലങ്ങളിലൊന്നും അനുഭവപ്പെടാത്ത പ്രതിസന്ധികളിൽ എത്തിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായ തൊഴിൽ സാഹചര്യങ്ങളാണ് കേരളത്തിൽ നിലനിന്നുപോകുന്നത്. കാർഷീക, വ്യാവാസിക മേഖലകളിലെ തൊഴിൽ പങ്കാളിത്ത കുറവ്,അഭ്യസ്തവിദ്യരുടെ ഉയർന്ന തൊഴിലില്ലായ്‌മ , സ്ത്രീ തൊഴിൽ പങ്കാളിത്ത കുറവ്, ഉയർന്ന വിദേശ കുടിയേറ്റം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലിലേക്കുള്ള അതിഥി തൊഴിലാളികളുടെ കുടിയേറ്റം ,ഉയർന്ന തൊഴിയില്ലായ്‌മ നിരക്ക്, വൈറ്റ് കോളർ തൊഴിലിനോടുള്ള മാത്രമുള്ള ആഭിമുഖ്യം തുടങ്ങിയ ഒട്ടനവധി പ്രത്യേകതകളാണ് കേരളത്തിലെ തൊഴിൽ മേഖലക്കുള്ളത്. ഈ വിഷമഘട്ടത്തിൽ നിന്നും എങ്ങനെ കരകയറാം എന്നുള്ളതാണ് ചിന്തിക്കേണ്ടത്.

കേരളത്തിലെ തൊഴിൽ പങ്കാളിത്ത നിരക്ക് :

തൊഴിൽ പങ്കാളിത്ത നിരക്ക് (WPR (Work Participation Rate ) ജനസംഖ്യയിൽ എത്രപേർ തൊഴിലാളികളാണ് എന്നതിനെ സൂചിപ്പിക്കുന്നു. തൊ ഴില്‍ പങ്കാളിത്ത നിരക്ക് എന്നാല്‍ മൊത്തം ജനസംഖ്യയിലെ തൊ ഴില്‍ സേ നയുടെ ശതമാനമാണ്. 1991 സെൻസസ് പ്രകാരം WPP 37.5 ശതമാനമായിരുന്നത് 2001 – ൽ 39.3 ശതമാനമായും 2011 സെൻസസിൽ 39.1 ശതമാനമായും മാറി. പുരുഷന്മാരുടേത് 51.7 സ്‌ത്രീകളുടേത് 25.6 ശതമാനവുമാണ്. 2018-19 -ൽ WPP 35.3 ശതമാനവും ജനസംഖ്യ 132.8206 കോടി യാണെങ്കിൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 43.885671 കോടി വരും.

                                        തൊഴിൽശക്തി പങ്കാളിത്ത നിരക്ക്

പ്രായ വിഭാഗം         തൊഴിൽശക്തി പങ്കാളിത്ത നിരക്ക്
 ഇന്ത്യകേരളം
 പുരുഷസ്ത്രീവ്യക്തിപുരുഷസ്ത്രീവ്യക്തി
15 – 29 വയസ്സ്58.816.238.I4725.836
15-59 വയസ്സ്80.326.553.678.I35.255
15 വയസ്സും അതിൽ കൂടുതലുമുള്ളവർ  75.5  24.5  50.2  71.2  30.6  49.3
എല്ലാ പ്രായക്കാരിലും  55.6  18.6  37.5  56.6  24.6  39.5

കേരളത്തിലെ WPR നിരക്ക് 2018-19 -ൽ 35.9 ആയിരുന്നു. 2017-18 കാലയളവിൽ നടത്തിയ പീരിയയോഡിക് ലേബർ ഫോഴ്സ് സർവ്വേയുടെയും ഭാരത സെൻസ്സസിന്റെയും കണക്കനുസരിച്ച്, 2018 ജനുവരി 1 ന് കേരളത്തിലെ തൊ ഴിലാളികളുടെ എണ്ണം 127 ലക്ഷമായിരുന്നു. ഇതിൽ 93.7 ലക്ഷം പുരുഷ തൊഴിലാളികളും 33.4 ലക്ഷം സ്ത്രീ തൊഴിലാളികളും ഉൾപ്പെടുന്നു. ജനസംഖ്യയുടെ അനുപാതത്തിലുള്ള തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് യഥാക്രമം പുരുഷൻമാരുടെ 50.5 ശതമാനവും സ്ത്രീകളുടെ 16.4 ശതമാനവുമാണ്. ഈ നിരക്കുകൾ അനുബന്ധ ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്.
കേരളത്തിലെ മൊത്തം തൊ ഴിലാളികളില്‍ 21.3 ലക്ഷം പേർ (അല്ലെങ്കിൽ മൊത്തം 16.7 ശതമാനം) കാർഷിക മേ ഖലയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ദേശീയ ശരാശരിയുമായി (41.8 ശതമാനം) താരതമ്യപ്പെടുത്തുമ്പോൾ കാർഷിക, അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അനുപാതം കേരളത്തിൽ (16.7 ശതമാനം) വളരെ കുറവാണ്. ഉല്പന്ന നിർമ്മാണ മേഖലയിൽ 15 ലക്ഷം തൊഴിലാളികളും നിർമ്മാണ മേഖലയിൽ 24 ലക്ഷം തൊഴിലാളികളും കേരളത്തിൽ ജോലി നോക്കുന്നു. 65.6 ലക്ഷം തൊ ഴിലാളികൾ (അല്ലെങ്കി ൽ മൊത്തം തൊഴിലാളികളിൽ 51.6 ശതമാനം) ജോലി ചെ യ്യുന്ന സേവന മേഖലയാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ സ്രോതസ്സ്. വിദ്യാഭ്യാ സം, ആരോഗ്യം , പൊതു ഭരണം, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, ഇൻഫർമേ ഷൻ ടെക്നോളജി (ഐടി), പ്രൊഫഷണൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന മേഖലയാണ് കേരളത്തിലെ പ്രധാന തൊ ഴിൽ സ്രോതസ്സ്. കേരളത്തിലെ 33.4 ലക്ഷം സ്ത്രീ തൊഴിലാളികളിൽ 19.7 ലക്ഷം പേ ർ സേ വന മേഖലയിലാണ് ജോലി നോക്കുന്നത്. വിദ്യാഭ്യാസ, ആരോ ഗ്യ മേഖലകളിൽ ഏർപ്പെ ട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണം 8.1 ലക്ഷമാണ്. താരതമ്യേ ന ഉയർന്ന വിദ്യാ ഭ്യാ സവും നൈ പുണ്യവും ഉള്ള തൊഴിലാളികളെ ആവശ്യമുള്ള പ്രവർത്തനങ്ങളാണിവ.
ഇതിൽ 68.4 ശതമാനം തൊഴിലകൾ അസംഘടിതമേഖലയിലാണ് തൊഴിലെടുക്കുന്നത്. കേരളത്തിൽ അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നത് 72.5 ശതമാനം തൊഴിലകളാണ്. ഇന്ത്യയിലെ തൊഴിലില്ലയ്മ നിരക്ക് 2018-19-ൽ 5.8 ശതമാനവും കേരളത്തിലേത് 9 ശതമാനവുമായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ ലോക് ഡൗൺവുകളെ തുടർന്ന് 2021 മാർച്ചിൽ 6.5 ശതമാനമായും 2021 ഏപ്രിലിൽ 8 ശതമാനമായും വർദ്ധിച്ചു. അതായത് 2021 ഏപ്രിൽ മാസത്തിൽ 73.5 ലക്ഷം പേരാണ് തൊഴിലില്ലാത്തവരായി പുറത്തുപോയത്.

മേഖലാടിസ്ഥാനത്തിലുള്ള  തൊഴിൽ – ജനുവരി 2018  

 കേരളംഇന്ത്യ  
I. കൃഷി,വനം ,മത്സ്യ ബന്ധനം21.31971.6
II. a. ഉൽപ്പന്ന നിർമ്മാണം15.0602.4
II. വ്യവസായം16.2651.6
III. നിർമ്മാണം24.0545.9
IV. a.വ്യാപാരം ,അറ്റകുറ്റപണികൾ ,ഗതാഗതം , ഹോട്ടലുകൾ ,റെസ്റ്റാറെന്റുകൾ34.3834.9
IV.b. പൊതുഭരണം ,വിദ്യാഭ്യാസം ,ആരോഗ്യം , ധനകാര്യം ,റിയൽ എസ്റ്റേറ്റ് ,ഐ ടി , പ്രൊഫഷണൽ സേവനങ്ങൾ25.9558.7
IV. സേവനങ്ങൾ5.5149.8
IV.c. മറ്റ് സേവനങ്ങൾ65.71543.4
ആകെ (I+II+III+IV127.04712.8

കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ തൊഴിലവസരങ്ങള്‍ വർദ്ധിപ്പിക്കുന്ന രീതിയിലുള്ള സമഗ്രമായ വളര്ച്ച നേടേണ്ടതുണ്ട്. സംസ്ഥാനത്തിനകത്ത് കൂടുതൽ തൊഴിലവസരങ്ങളും തൊഴില്‍ തീവ്രമായ സാമ്പത്തിക വളര്ച്ചമയും സൃഷ്ടിച്ചെടുക്കേണ്ട തുണ്ട്. യൂഷ്വല്‍ പ്രിന്സിുപ്പല്‍ സ്റ്റാറ്റ സ് പ്രകാരം (എല്ലാ പ്രായത്തിലും) ഇന്ത്യയില്‍ നിലവിലു ള്ള തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമാണ്.എന്നാൽ കേരളത്തിൽ ഇത് 9 ശതമാനമാണ്. സ്ത്രീ കളുടെ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്.

തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാം ?

 1. സാമ്പത്തിക വളർച്ച നിരക്ക് ത്വരിതപ്പെടുത്തണം: സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട് 2020 പ്രകാരം മൊത്ത സംസ്ഥാന സംയോജിത മൂല്യം (ജി.എസ്.വി എ) 2011-12 ലെ സ്ഥിര വിലയില്‍ 2018-19ലെ താല്ക്കാലിക കണക്കുകളിലെ 4.89 ലക്ഷം കോടി രൂപയില്‍ നിന്ന് 2019-20 ലെ ത്വരിതകണക്കില്‍ 5.01 ലക്ഷം കോടി രൂപയായി വര്ദ്ധിലച്ചു .വളര്ച്ചാ നിരക്ക് 2018-19 ലെ 6.2 ശതമാനവുമായി താരതമ്യപ്പെ ടുത്തുമ്പോള്‍ 2019-20 ല്‍ 2.58 ശതമാനം മാത്രമാണ്. 2018-19 ലെ കാർഷീക മേ ഖലയിലെ വളർച്ചാ (-)2.38 ഉം ശതമാനവും 2019-20 ലെ കാർഷീക മേ ഖലയിലെ വളർച്ചാ (–) 6.62 ശതമാനവുമാണ്. 2016-17- ൽ 18.2 ശതമാനമായിരുന്നു ഉല്പന്ന നിർമ്മാണ മേഖലയുടെ വളർച്ച 2017-18 – ൽ 6.1 ശതമാനമായികുറഞ്ഞു. നിർമ്മാണ മേ ഖലയുടെ വാർഷിക സംയോജിതമൂല്യ വളർച്ചാ നിരക്ക് 2018-19 -ൽ 1.78 ശതമാനമായും 2019-20 വർഷത്തിൽ 1.54 ശതമാനമായും കുറഞ്ഞു. കേരളത്തിലെ നിർമാണമേഖല 2016-17 -ൽ 7.8 ശതമാനം വളർച്ച രേഖപ്പെ യെങ്കിലും സംസ്ഥാനത്തെ നിർമാണ മേഖലയിൽ മൂല്യവർദ്ധിത വളർച്ച 2018-19 -ൽ 9.98 ശതമാനമായിരുന്നുവെങ്കി ലും 2019-20ൽ 3.7 ശതമാനമായി കുറഞ്ഞു. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഉൽപ്പന്ന നിർമ്മാണ മേഖലയിലും,കാർഷിക മേഖലയിലും സാമ്പത്തിക വളർച്ച നിരക്ക്‌ വർദ്ധിപ്പിക്കണം.
 2. സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവ്യസായ സംരഭങ്ങളാണ് കേരളത്തിന് അനുയോജ്യം. സഹകരണ മേഖലക്ക് വളരെയേറെ വളക്കൂറുള്ള മണ്ണാണ് കേരളം. ദിനേശ് ബീഡി,മിൽമ , ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാ ക്റ്റ് സൊസൈറ്റി, കേരള സംസ്ഥാന. സഹകരണ ടൂറിസം. ഫെഡറേഷൻ, തുടങ്ങിയ നിരവധി സഹകരണ പ്രസ്ഥാനങ്ങൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. കേരളത്തിൻറെ രാഷ്ട്രീയ സാഹചര്യങ്ങളും ,വിഭവങ്ങൾ സ്വരൂപിക്കുവാനുള്ള സൗകര്യങ്ങളും അനുകൂലമായ വ്യവ്യസായ സാഹചര്യങ്ങളും പ്രയോജനപ്പെടുത്തികൊണ്ട് സഹകരണാടിസ്ഥാനത്തിൽ വ്യവ്യസായ സംരഭങ്ങൾ ആരംഭിക്കാവുന്നതാണ്. കേരളത്തിന് വ്യവ്യസായമേഖലയിൽ മുന്നേറാൻ സഹകരണ മേഖലക്ക് കഴിയും.
 3. വൈദഗ്ധ്യത്തിനും പ്രതീക്ഷകള്ക്കു്മനുസരിച്ചുള്ള വിജ്ഞാനാധിഷ്ഠിതവും വൈദഗ്ധ്യാധിഷ്ഠിതവുമായ പുതുതലമുറ വ്യവസായങ്ങളാണ് ഇന്ന് കേരളത്തിന് ആവശ്യം. വിവരവിനിമയ സാങ്കേതിക വിദ്യ, ബയോടെക്നോളജി, ടൂറിസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളുടെ വികസനത്തിന് നാം മുന്ഗകണന നല്കോണ്ടതുണ്ട്.
 4. വ്യവസായവികസനം ആസൂത്രണം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ് . ചെറുകിട,പരമ്പരാഗത ,ഖാദി ,കാർഷീകോൽപ്പന്ന യൂണിറ്റുകൾ തുടങ്ങാനും പ്രോത്സാഹിപ്പിക്കുവാനും തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവരണം. കയർ, കശുവണ്ടി, കൈത്തറി മുതലായവയുടെ നവീകരണ നടപടികൾ ശക്തിപ്പെടുത്താനും തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയണം . കേരളത്തിലെ ചെറുകിട വ്യവസായ മേഖലയെ വികസിപ്പിക്കുവാനുള്ള ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉർജ്ജിതമാക്കിയാൽ നിരവധി പേർക്ക് തൊഴിൽ നൽകുവാൻ അതിന് കഴിയും.
 5. ഫലപ്രദമായി സർക്കാർ നയങ്ങൾ നടപ്പിലാക്കണം : തൊഴിൽ വികസനത്തിനും തൊഴിൽ നൈപുണ്യവികസനത്തിനും കേരള സർക്കാർ നയത്തിൽ വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. അഞ്ച് വർഷംകൊണ്ട് ആധുനികവും ഉയർന്ന തൊഴിൽശേഷിയുള്ളതുമായ ഉത്‌പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാനും ഉന്നതവിദ്യാഭ്യാസം നവീകരിക്കാനും വളർത്താനും പ്രത്യേക നയം രൂപപ്പെടുക്കാനും നയം ലക്ഷ്യമിടുന്നു. മികച്ച തൊഴിലുകൾ സൃഷ്ടിക്കുവാനും തൊഴിലവസരങ്ങൾ കൂടുതൽ ഉറപ്പുവരുത്താൻ ഊന്നൽ നൽകുന്നതാണ് . ഒരാളെയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ചപ്പാടാണ് സർക്കാർ ഉയർത്തിപ്പിടിക്കുക. കൂടാതെ സ്ത്രീകളുടെ നൈപുണ്യവികസനത്തിനും അനുയോജ്യ തൊഴിലുകളുമായി അവരെ ബന്ധിപ്പിക്കാനുമുള്ള പരിപാടികൾ നടപ്പാക്കുമെന്നും നയരേഖ സൂചിപ്പിക്കുന്നു. അതിലേക്കായി ഐ.ടി. അധിഷ്ഠിത സേവനങ്ങൾ, ഗതാഗതം, സ്റ്റോറേജ്, വാർത്താവിനിമയം, ബാങ്കിങ്, ഇൻഷുറൻസ്, നിർമാണം, ആരോഗ്യം, മെഡിക്കൽ എക്യുപ്‌മെന്റ്, ഭഷ്യസംസ്‌കരണം, വിനോദസഞ്ചാര – ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ തൊഴിൽ സാധ്യത പ്രയോജനപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കും. പുതിയ സാധ്യത ഉയർന്നുവരുന്ന മേഖലകളിൽ സ്ത്രീകൾക്കും യുവാക്കൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും ശേഷിവികസനം ലഭ്യമാക്കാൻ പ്രത്യേക പരിഗണന നൽകുന്നതാണ് സർക്കാർ നയം. സർക്കാർ നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയാൽ തൊഴിലില്ലായ്മ ഒരു പരിധി വരെയെങ്കിലും പരിഹരിക്കുവാൻ കഴിയും.
 6. പരമ്പരാഗതമായി കേരളം വിദ്യാഭ്യാസ പുരോഗതിയിൽ മുൻപന്തിയിലാണ്. അഭ്യസ്തവിദ്യരുടെ ഒരു പുതിയ തലമുറ കേരളത്തിലിന്നുണ്ട്. അഭ്യസ്തവിദ്യരുടെ ഈ തലമുറയുടെ കഴിവിനും വൈദഗ്ധ്യത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള വിജ്ഞാനാധിഷ്ഠിതവും വൈദഗ്ധ്യാധിഷ്ഠിതവുമായ പുതുതലമുറ വ്യവസായങ്ങളാണ് ഇന്ന് കേരളത്തിന് ആവശ്യം. വിവരവിനിമയ സാങ്കേതിക വിദ്യ, ബയോടെക്നോളജി, ടൂറിസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് കേരളം പ്രാധാന്യം നൽകേണ്ടതുണ്ട്.
 7. സ്റ്റാര്ട്ട് അപ്പുകള്ക്ക് സര്ക്കാ ര്‍ വന്തോേതില്‍ പിന്തുണയും പ്രോല്സാതഹനവും നല്കടണം.
 8. കാര്ഷിരക ഉല്പ്പപന്നങ്ങളുടെ മൂല്യവര്ധികത ഉല്പ്പാമദനം സാധ്യമാക്കുന്ന വ്യവസായങ്ങളേയും പ്രോത്സാഹിപ്പിക്കണം.
 9. വന്തോണതില്‍ സ്വകാര്യ നിക്ഷേപവും ആകര്ഷിാക്കണം. ധാരാളം വിദേശത്തുനിന്നും മടങ്ങി വന്ന പ്രവാസികൾ കേരളത്തിലുണ്ട്. അവരുടെ നിക്ഷേപവും കഴിവും പ്രയോജനപ്പെടുത്തുവാൻ നമുക്ക് കഴിയണം.
 10. സ്വകാര്യവിദേശ മൂലധനത്തെ ആകർഷിക്കുവാൻ കേരളത്തിന് കഴിയണം.
 11. അടിസ്ഥാനസൗകര്യങ്ങൾ മികച്ചതാകണം : മികച്ച അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപാന്തരീക്ഷവും വ്യവസായ വികസനത്തിന് അത്യന്താപേക്ഷിതമാണ് . വെള്ളം, മുടക്കമില്ലാത്ത വൈദ്യുതി, വ്യവസായ പാർക്കുകൾ , ഉന്നത നിലവാരമുള്ള ഐടി ശൃംഖല എന്നിവയെല്ലാം ആവശ്യമാണ്.
 12. വ്യവസായ വികസനത്തിന്റെ് ഭാവി ലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസത്തെ നവീകരിക്കണം.
 13. ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍, പ്രാദേശിക സംരഭകത്വം, കുടുംബശ്രീ പോലുള്ള സാധ്യതകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ സംരഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കണം.

തയാറാക്കിയത്

ഡോ സി പ്രതീപ്

Leave a Reply

Your email address will not be published.

error: Content is protected !!