ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി ഡാമിൽ രണ്ടടി വെള്ളം കുറവാണ്. കേന്ദ്രജലകമ്മീഷന്റെ റൂൾ കർവ് അനുസരിച്ച് ഡാമുകളിലെ സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു. 2338.98 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടിൽ ഇപ്പോഴുള്ളത്. കഴിഞ്ഞവർഷം ഇതേസമയത്ത് 2340 അടിവെള്ളമുണ്ടായിരുന്നു. കാലവർഷം കനത്താലും ഉടൻ ഡാം തുറക്കേണ്ട സാഹചര്യം വരില്ലെന്നാണ് കെഎസ്ഇബിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും വിലയിരുത്തൽ. 2403 അടിയാണ് അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി. ജലനിരപ്പ് ഉയർന്നെങ്കിലും മുല്ലെപ്പെരിയാറിലും നിലവിൽ ആശങ്ക വേണ്ട. 131 അടിവെള്ളമാണ് അണക്കെട്ടിലിപ്പോഴുള്ളത്. 142 അടിയാണ് മുല്ലപ്പെരിയാറിലെ സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണശേഷി. അടിയന്തര സാഹചര്യങ്ങളിൽ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published.

error: Content is protected !!