കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക്   കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5,315, പാലക്കാട് 3,285, തിരുവനന്തപുരം 3,131, എറണാകുളം 3,063, കൊല്ലം 2,867, ആലപ്പുഴ 2,482, തൃശൂര്‍ 2,147, കോഴിക്കോട് 1,855, കോട്ടയം 1,555, കണ്ണൂര്‍ 1,212, പത്തനംതിട്ട 1,076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.   ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 2,005 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.   94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  രോഗം ബാധിച്ചു.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേര്‍ രോഗമുക്തി നേടി. 21 ലക്ഷത്തി 32,071 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്.   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങൾ  കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 7,731 ആയി.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9  ലക്ഷത്തി 4,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.  3303 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Leave a Reply

Your email address will not be published.

error: Content is protected !!