NFPR ജോബ് & എഡ്യൂക്കേഷൻ ഹെല്പ് ലൈൻ ഉദ്ഘാടനം ചെയ്തു

വേൾഡ് ഹ്യൂമൻ റൈറ്റ്‌സ് ഫോറം (whrf), യു.എൻ. ഗ്ലോബൽ കോംപാക്ട് എന്നിവയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മനുഷ്യാവകാശ സംഘടന നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് (NFPR) ന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത്തെ ജോബ് & എഡ്യൂക്കേഷൻ ഹെല്പ് ലൈനിന്റെയും, രണ്ടാമത്തെ ലീഗൽ ഹെല്പ് ഡെസ്കിന്റെയും പ്രവർത്തന ഉദ്ഘാടനം NFPR ദേശീയ ചെയർമാൻ അഡ്വ.(ഡോ.) പ്രകാശ് പി തോമസ്സ് ഒൺലൈനിലൂടെ നിർവഹിച്ചു.

കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ട്ടപ്പെട്ടവർക്കായി പുതിയ തൊഴിലവസരങ്ങൾ, വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന കോഴ്‌സുകൾ എന്നിവയുടെ വിവരങ്ങൾ ജോബ് & എഡ്യൂക്കേഷൻ ഹെല്പ് ലൈനിലൂടെ നൽകി വരുന്നു.

സർക്കാർ സേവനങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയിലുള്ള സഹജീവികളെ കഴിയും വിധത്തിൽ സഹായിക്കുകയെന്ന മനുഷ്യാവകാശ പ്രവർത്തകന്റെ സാമൂഹിക ഉത്തരവാദിത്വ നിർവഹണത്തിനായിട്ടാണ് ലീഗൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നത്.

സർക്കാർ സേവനങ്ങളെക്കുറിച്ച് ഓരോരുത്തരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, സർക്കാർ സേവനങ്ങൾ നിഷേധിക്കപ്പെടുന്നെങ്കിൽ അവയുടെ കാരണം, അവക്കുള്ള പ്രതിവിധി, പരാതി പരിഹാര വ്യവസ്‌ഥകൾ തുടങ്ങിയ വിഷയങ്ങളിൽ ലഭ്യമാകുന്ന അറിവുകൾ ലീഗൽ ഹെല്പ് ലൈനിലൂടെ പങ്കുവയ്ക്കുന്നു.

കൂടാതെ നമ്മുടെ രാജ്യത്തെ നിയമ വ്യവസ്‌ഥയെപ്പറ്റി പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും വളരെ ലളിതമായ ഭാഷയിൽ ഈ വേദിയിൽ അവതരിപ്പിക്കുന്നുണ്ട്.

ദേശീയ ചെയർമാൻ അഡ്വ. (ഡോ.) പ്രകാശ് പി തോമസ്സ് നേതൃത്വം നൽകുന്ന ഈ ഹെല്പ് ലൈനുകളിലെ വാർത്താവിവരങ്ങൾ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. വേണു ഹരിദാസ് സമന്വയിപ്പിക്കുന്നു.

ജോബ് ഹെല്പ്ലൈനിൽ അംഗമാകാനുള്ള ലിങ്ക്

https://chat.whatsapp.com/BRT0dKpHQGGIhmSAy5m9qf

ലീഗൽ ഹെല്പ്ഡെസ്കിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാനുള്ള ലിങ്ക്

https://chat.whatsapp.com/BRT0dKpHQGGIhmSAy5m9qf

ഈ സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ശ്രീ. വേണു ഹരിദാസ് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published.

error: Content is protected !!