മഴക്കെടുതിയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ആന്റണി രാജു ജാഗ്രതാ നിർദേശം നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെ എസ് ആർ ടി സി യുടെ സേവനം നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ അഞ്ച് റെസ്ക്യു -കം – ആംബുലൻസ് തയാറാക്കാനും മന്ത്രി നിർദേശിച്ചു. മണ്ണിടിച്ചിലുള്ള പ്രദേശത്ത് കെ എസ് ആർ ടി സി സർവീസ് താത്ക്കാലികമായി നിർത്തിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു . കൂടാതെ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു