# https://adayalam.in ## Posts - [Emotional Detachment](https://adayalam.in/emotional-detachment/): അങ്ങേയറ്റം കരഞ്ഞു, ജീവിതം മടുത്ത് Acute stress Reaction ഉള്ള Break up കഴിഞ്ഞ ഒരു സ്ത്രീയെ കാണേണ്ടതായി വന്നു. Emotional Trauma യോ Relationship Trauma കൊണ്ടോ ജീവിതം അസഹ്യമായ പലരെയും കണ്ടിട്ടുണ്ട് എങ്കിലും ഇത് വല്ലാത്ത അവസ്ഥയായിയിരുന്നു. Situational Depression, ഒരു love failure ആണ് reason .Attachment “എന്നാൽ “Detachment “എന്നതിന്റെ എതിർപദമല്ല, പകരം അതിന്റെ തന്നെ ഭാഗമാണ്.Attachment എപ്പോഴും ജീവിതത്തിൽ നല്ലതായിട്ടാണ് നാം കരുതുന്നതെങ്കിൽ Emotional Attachment എപ്പോഴും അത്ര നല്ലതായി കാണാറില്ല . Emotional Attachment ആണോ, Emotional Detachment ആണോ ഒരാളെ സബന്ധിച്ച് Easy ആകുന്നത്?സാധാരണ മനുഷ്യന് ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നാണ് Emotional Attachment.അതുപോലെ തന്നെ, അവർക്കു ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായി Emotional Detachment ആകാനാണ് സാധ്യതയെന്ന് പലരുമായുള്ള ഇടപെടലുകളിൽ നമ്മൾ തിരിച്ചറിയാറില്ലേ? മനുഷ്യന്റെ ultimate ചോദനയായ സ്വാതന്ത്ര്യത്തെ തെറ്റായ ദിശയിൽ നയിക്കുന്ന ശക്തിയാണ് പലപ്പോഴും Emotional Attachment.അത് നമ്മളിൽ അന്ധത […] - [പഴമ്പുരാണം](https://adayalam.in/memories-2/): ഓർമ്മകളാണ്; സന്തോഷമുള്ളപ്പോഴൊക്കെ ഓണമായിരുന്ന ഒരു കാലഘട്ടത്തിന്റെ നിറംമങ്ങാത്ത ഓർമ്മകൾ. പഴയകാലങ്ങളിൽ മാത്രം ജീവിച്ചാൽ മതിയോ എന്ന ചോദ്യം പലപ്പോഴുമുയർന്നിട്ടുണ്ട്. അക്കാലമാണ് ഉള്ളുനിറയെ… ഇടകാലങ്ങളിലെ പലതും പാടേ മറന്നുപോയിട്ടും എന്തോ കുട്ടിക്കാലവും അതിലെ ഓർമ്മകളും ഇന്നും സജീവമാണ്. ഒരുകുറി, ഉള്ളറിഞ്ഞു സ്നേഹിക്കുകയും സന്തോഷിക്കുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്തിരുന്നത് അപ്പൊഴായതുകൊണ്ടാവാം പഴയതു പറയാനും ഓർമ്മിക്കാനുമൊക്കെ ഇന്നും രസമാകുന്നത്, താല്പര്യമാകുന്നത്! പഴമയുടെ ഗന്ധവും പേറിയൊരു കാറ്റ് വടക്കേമുറിയിലൂടെ തളം കടന്നു തെക്കേമുറികേറി ആറ്റിൻതൊടിയിലേയ്ക്ക് ഊർന്നുപോകാറുണ്ട്. ആറ്റിൻതൊടിയിലെ ഞരള മരം കാറ്റിനെക്കണ്ട് ആടിയുലഞ്ഞു ചിരിക്കാറുമുണ്ട്. ഏറെ കൗതുകമുയർത്തിയിരുന്ന ഒരു മരമായിരുന്നു അത്. ഊഞ്ഞാൽവള്ളികൾ ഞാന്നുകിടക്കും. ആറ്റിലേയ്ക്കു ചാഞ്ഞുനിൽക്കുന്ന അതിന്റെ കൊമ്പിൽക്കയറി വള്ളികളിൽ തൂങ്ങി വെള്ളത്തിലേക്ക് ചാടാൻ ആൺകുട്ടികളോടൊപ്പം ഉത്സാഹിച്ചിരുന്നു ഒരു കാലത്ത്. ഞരളമരത്തെ ചിരിപ്പിക്കുന്ന കാറ്റ് കൊണ്ടുചെന്നു നിർത്തുന്നത് ഒരു വരാന്തയിലാണ്. പെട്ടിയുത്തരം താങ്ങുന്ന വരാന്ത അരപ്ലേസുകെട്ടി വേർതിരിച്ചതിനു വെളിയിൽ ഇളംതിണ്ണ നീണ്ടുനീണ്ടുപോകും, വീടുചുറ്റിക്കൊണ്ട്. വരാന്തയ്ക്കുചുറ്റും മുറികളാണ്. വിശാലമായ അവയിലെങ്ങും ഒരു പഴമയുടെ മണമാണ്. വാഴപ്പഴത്തിന്റെയോ ഉരുകിയ ശർക്കരയുടെയോ […] - [ജീവിത മനഃശാസ്‌ത്രം](https://adayalam.in/life-psychology/): What’s the purpose of Life? ശരിയ്ക്കും എന്തായിരിയ്ക്കും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം? അത് പലപ്പോഴും പലർക്കും വ്യത്യസ്തമാകുമെങ്കിലും, മനുഷ്യവർഗ്ഗത്തിന്റെ പൊതുവായ ലക്ഷ്യമെന്തായിരിയ്ക്കും എന്ന് നമ്മൾ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ ഇടയ്ക്കിങ്ങനെ തനിയെ ചിന്തിയ്ക്കാറില്ലേ ?മനഃശാസ്ത്രത്തിൽ തന്നെ പല ചിന്തകർക്കും ജീവിതത്തെ കുറിച്ച് പല അഭിപ്രായങ്ങളാണ്. ജീവിതലക്ഷ്യം അല്ലെങ്കിൽ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മനഃശാസ്ത്രം പോലും ഒരു നിശ്ചിത ഉത്തരം നൽകുന്നില്ല. എങ്കിലും വ്യത്യസ്ത ചിന്താധാരകളിൽ അവരുടേതായ രീതിയിൽ അതിനെ സമീപിക്കുന്നുണ്ട്. Humanistic psychology -യിൽ ജീവിതത്തിന്റെ ലക്ഷ്യം, നിങ്ങൾ ശരിയായും പൂർണ്ണമായും നിങ്ങളുടെ തന്നെ മുഴുവൻ ശേഷിയും സർഗ്ഗാത്മകതയും ആധികാരികതയും സ്വയം തിരിച്ചറിയുക എന്നതാണെന്ന് പറയുന്നു. Existential Psychology -യിൽ ഓരോ വ്യക്തിയുടെയും ഉദ്ദേശ്യം അവനിൽ മാത്രം ഉണ്ടാകുന്നതാണ് എന്ന് Viktor Frankl പറയുന്നു . മനുഷ്യൻ അർത്ഥം തേടുന്ന യാത്രയാണ് ജീവിതമെന്നും ആ അർത്ഥത്തിനായുള്ള തിരച്ചിലിനിടയിൽ, കഷ്ടപ്പാടുകളിൽ പോലും സ്നേഹത്തിലൂടെ അർത്ഥവും വിലയും മൂല്യങ്ങളും കണ്ടെത്താൻ കഴിയുമെന്ന് പറയുന്നു..Positive psychology യിൽ ആരോഗ്യപരമായ […] - [സ്വപ്നംപോലൊരാൾ..](https://adayalam.in/a-mad-dream-2/): ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ.. വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും.. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി. ഇന്നുച്ച മയക്കത്തിന് വീണ്ടും ആ താളം….. കമ്പിളിക്കുപ്പായം തണുപ്പിനോട് അടിയറവു പറഞ്ഞിരുന്ന പുലർച്ചെകളിലാണ്, തീർത്തും അപരിചിതമായ ചുറ്റുപാടുകളെ ഇണക്കിയെടുക്കാൻ സഹായിച്ചുകൊണ്ട് ആ കാലടികൾ എന്നെ അനുഗമിച്ചിരുന്നത്. സങ്കോചത്തിന്റെ മൂടുപടമിട്ട് ഞങ്ങൾക്കിടയിലെപ്പോഴും മൗനം കനത്തു കിടന്നിരുന്നു. ഔപചാരികതയിൽ ഒതുക്കുന്ന വാക്കുകൾക്കിടയിലും എന്റെ ഇടംകണ്ണിട്ട നോട്ടങ്ങൾ, മരംകോച്ചുന്ന തണുപ്പിനെ അതിജീവിച്ചു നെറ്റിയിൽ പൊടിയുന്ന വിയർപ്പു കണങ്ങളെ ഒപ്പിയെടുക്കുമായിരുന്നു. എങ്ങാണ്ടൊക്കെയോ പോയെത്താനുണ്ടെന്ന് സങ്കൽപ്പിച്ചുകൂട്ടിയെടുക്കുന്ന തിരക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ പണിപ്പെടുന്നതു കണ്ടുള്ള എന്റെ ഉൾച്ചിരിയും ഓർക്കാറുണ്ടെങ്കിലും അതൊക്കെ എന്നേ മറന്നതാണെന്നാണ് ഞാനെന്നെ വിശ്വസിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും മറന്നുകളഞ്ഞെന്ന്! ഓ! എന്തൊരു ബോറൻ സാഹിത്യം. മര്യാദയ്‌ക്കൊന്നും എഴുതാനും വരുന്നില്ലെന്ന നിരാശയിൽ പേപ്പറു ചുരുട്ടി എറിയാൻ തുടങ്ങുമ്പോഴാണ് അനിയത്തിയുടെ […] - [ഒരു കാലഘട്ടത്തിന് വിട...](https://adayalam.in/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b4%be%e0%b4%b2%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f/): പ്രിയപ്പെട്ട വി എസിന് ആദരാഞ്ജലികൾ - [The Great Nothing...](https://adayalam.in/the-great-nothing/): കണ്ണിമകൾ വെട്ടി വെട്ടി തുറക്കുമ്പോൾ അയാൾ കാണുന്നത് ഇരുണ്ട ആകാശത്തിലെ അനേകലക്ഷം നക്ഷത്രങ്ങൾ. അവ മിന്നുന്നതായി അയാൾക്ക്‌ അനുഭവപ്പെട്ടില്ല. “പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നുമില്ലായ്മയാണ്”അനേക ലക്ഷം നക്ഷത്രങ്ങളുടെ ഇടയിൽ വെറും ശൂന്യത മാത്രമാണെന്ന് അയാൾക്കു ബോധ്യമുണ്ടായിരുന്നു. പ്രപഞ്ചത്തിൽ ശൂന്യത ആണ് പ്രബലമായിരിക്കുന്നത്, ഒന്നുമില്ലായ്മ മാത്രം. ആ നിമിഷം ശരീരം മരവിച്ചതായി അയാൾക്ക്‌ തോന്നി. താൻ എവിടെ ആണെന്നോ, തനിക്കു എന്താണ് സംഭവിച്ചതെന്നോ അയാൾക്ക്‌ ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. കുറച്ചു നിമിഷങ്ങൾക്ക് മുൻപേ തന്നിലേക്ക് ഓടിയടുത്ത പ്രകാശവും, ഭയാനകമായ ശബ്ദം, അത് മാത്രമാണ് അയാൾക്കു ഇപ്പോൾ ഓർത്തെടുക്കുവാൻ സാധിക്കുന്നത്. എത്ര ശ്രമിച്ചിട്ടും നിയന്ത്രണത്തിൽ അല്ലാതായ ശരീരം, കൈവിരലുകൾ പോലും അനക്കാൻ പറ്റാതെ മരവിച്ച ശരീരവുമായി അയാൾ അവിടെ കിടന്നു. മരവിപ്പ് കുറേശ്ശെയായി വിട്ടുമാറുന്ന ഇടത്തെല്ലാം വേദന അരിച്ചു കയറുന്നതായി അനുഭവപെട്ടു. വേദന അതിൻ്റെ തീവ്രതയിലേക്ക് പതുക്കെ കടന്നു. പേശികളെ വേദനയുടെ നാഡി വരിഞ്ഞു മുറുക്കി. വിരലുകളുടെ ചലനശേഷി തിരികെ വന്നപ്പോൾ അപരിചതവും അതിതീക്ഷ്ണവും […] - [shadows - നിഴലുകൾ](https://adayalam.in/shadows/): Shadow -യെ കുറിച്ചു പലപ്പോഴും ആഴത്തിലുള്ള ദാർശനികമായ പഠനങ്ങൾക്കു പ്രാധാന്യമുണ്ട്,ഒരു ഭൗതിക പ്രതിഭാസത്തേക്കാൾ കൂടുതൽ അസ്തിത്വത്തെ കുറിച്ചാണ് shadow Psychology .പറയുന്നത് .വെളിച്ചത്തിനും ഇരുട്ടിനും ഇടയിലുള്ളതിനെ തെളിച്ചവും മങ്ങലുംവെളുപ്പും കറുപ്പും എന്ന വെറും വിശേഷങ്ങളിലല്ലഅവ .അക്ഷരങ്ങൾ കൊണ്ടോ ,ആശയങ്ങൾ കൊണ്ടോ , വാക്കുകൾ കൊണ്ടോ ,ശബ്ദങ്ങൾ കൊണ്ടോ ,അത് ഫലിപ്പിയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .വാക്കുകൾക്കുള്ളിലെ മൗനത്തെ ,അക്ഷരങ്ങൾക്കുള്ളിലെ ശൂന്യതയെവെളിച്ചത്തിനും ഇരുട്ടിനും ഇടയിലുള്ള അവ്യക്തതയെ .പുഞ്ചിരിയ്ക്കുന്ന മുഖവും വിഷാദമുള്ള മുഖവും ഉള്ളിലെ നിഗൂഢമായ മനസ്സിന്റെ ഉള്ളറയെ മനസ്സിലാക്കാൻ കഴിയാത്ത , വായിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള അവബോധമനസ്സിന്റെ അടിത്തട്ടിൽ അടഞ്ഞു കിടക്കുന്നതാകാം .സാഹചര്യങ്ങൾ കൊണ്ട് നാം അറിഞ്ഞോ അറിയാതെയോ അടിച്ചമർത്തപ്പെട്ട വികാരങ്ങളോ വിചാരങ്ങളോ ചിന്തകളോ (COGNITIVE FUNCTIONS ) ആയിരിയ്ക്കാം .വിവിധങ്ങളായ അമൂർത്ത ആശയങ്ങളെ അളക്കുവാൻ എളുപ്പം കഴിഞ്ഞെന്നു വരില്ല .തത്ത്വചിന്തയിൽ, നിഴലുകൾ ചിലപ്പോൾ മനുഷ്യന്റെ ധാരണയ്ക്കും അറിവിനും symbolic ആയി ഉപയോഗിയ്ക്കാറുണ്ട്. The most dangerous psychological mistake is the projection of […] - [സ്വപ്നദർശനം](https://adayalam.in/a-dream/): ശ്രീ വായില്ലാംകുന്നിലമ്മയുടെ സ്വപ്നദർശനം ഞാൻ ഇന്നലെ നന്നായിഉറങ്ങിയ ദിവസമായിരുന്നു. പക്ഷേ ആ ദിവസത്തിലെ സ്വപ്നം എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അതിവിടെ ചുരുക്കിപറയാം പെട്ടെന്ന് ക്ലാർക്ക് സുകുമാരേട്ടനും തിരുമേനി അഭി ഏട്ടനും കൂടി പറയുന്നു ശിവലിംഗം പഴയപോലെ അല്ലെ ന്ന് തിളക്കംകാണുന്നില്ല.. ഇത് കേട്ടവഴിക്ക് ഞങ്ങൾ ക്ഷേത്രനടയിലേക്ക് പോയി നോക്കി. നോക്കുമ്പോ അവിടെനിന്നും അരിയാണ്ടത്തെ വിജയൻമാഷുടെ മകളും മൊടുക്കയിലെ സുരേഷേട്ടന്റെ രണ്ടുമക്കളും കൂടി (ഏകദേശം ഒരു ഏഴു വയസ്സ് തോന്നിക്കും കുട്ടികൾക്ക്) കുട്ടികൾ ഒരോരുത്തരുടെ കൈയ്യിൽ സ്വർണ്ണരൂപവും ഒരു വിളക്കും പൂക്കളും, ക്ഷേത്രത്തിലോട്ട് പോവുന്നു. അവിടുന്ന് ഞങ്ങൾ ജെ പി ഏട്ടന്റെ പുതിയ വീടിലെത്തിയപ്പോൾ മുതുകിൽമുഴയുള്ള അച്ചുണ്ണിഏട്ടനും അച്ചാരത്തെ കുട്ടേട്ടന്റെ അച്ഛനും കൂടി മേലേതൃകോവിലിലേക്ക് ക്ഷണിക്കുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ അവിടെ മേളക്കാരും വെടിക്കെട്ട് കാരും കൂടി തകൃതിയിൽ കാര്യങ്ങളിലേക്ക് കടക്കുകയാണ് പെട്ടെന്ന് LIC മണികണ്ഠേട്ടനും വൈപ്പൂർ കൊച്ചുഏട്ടനും അച്ചാരത്തെ കുട്ടുഏട്ടനും കൂടി ഓടികിതച്ച് ഞങ്ങളുടെ അടുത്ത് വന്ന് വലിയരീതിയിൽ സങ്കടങ്ങൾപറയുന്നു. ഞങ്ങൾ […] - ['കിറുക്കി' ഭാർഗ്ഗവി](https://adayalam.in/a-dear-soul/): ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ ചുറ്റുവട്ടങ്ങളിലോ എന്നെ കണ്ടില്ലെങ്കിൽ അച്ഛമ്മ, എന്നെ തെരയുന്ന അമ്മയോട് ഉറപ്പിച്ചുപറയും,“പെണ്ണാ കിറുക്കിഭാർഗ്ഗവീടങ്ങു കാണും. ഇവിടെങ്ങും നോക്കീട്ടൊരു കാര്യോമില്ല. പറഞ്ഞാ കേട്ടില്ലെങ്കി നല്ല തല്ലു വച്ചുകൊടുക്കണം. വേറെങ്ങും കണ്ടില്ല അവക്കു കളിയ്ക്കാൻ”. അത് സത്യവുമാണ്. എന്റെ കൂട്ടായിട്ടൊന്നുമല്ല ഭാർഗ്ഗവിയമ്മയുടെ വീട്ടിന്റെ ഉമ്മറത്ത് അവരുടെ ചലനങ്ങളും നോക്കി ഞാൻ വാപൊളിച്ചിരിക്കുന്നത്. വാസ്തവത്തിൽ അവരെന്നെ കാണുന്നുണ്ടോ എന്നുപോലും നിശ്ചയമില്ല. തലമുടി വിരലുകൊണ്ടു ഞാവി സദാ പിറുപിറുത്തുകൊണ്ട് ഭാർഗ്ഗവിയമ്മ ഉമ്മറപ്പടിയിൽ കാലുംനീട്ടിയിരിക്കും. മണ്ണുകൊണ്ടു കെട്ടിയ വരാന്തയുടെ കൈവരിയിൽ അവരേയും നോക്കിയിരിക്കുമ്പോൾ എന്റെ ചിന്തകൾ പലകുറി ആകാശംതൊടും! ആ ഇരുപ്പിൽ ഞാനോ അവരോ മുഷിവറിയില്ല. അച്ഛമ്മയുടെ ചാരന്മാർ അടിച്ചും പിച്ചിയും ദിവാസ്വപ്നത്തിൽ നിന്ന് നിലംതൊടീച്ച് എന്നെ ചീത്തകേൾക്കാൻ കൊണ്ടുപോകുന്നതുവരെ […] - [മടക്കയാത്ര](https://adayalam.in/coming-back/): ഒരു മടക്കയാത്ര താൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോഴൊക്കെ സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി, എന്തിൽ നിന്ന് എങ്ങോട്ടേയ്ക്കുളള മടക്കം എന്ന്. ഒരിക്കലും ആ ചോദ്യങ്ങൾക്കുളള ഉത്തരം ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതായിരുന്നില്ല.. ഇന്ന് അവർ കാണുന്ന പച്ചപ്പരിഷ്കാരിയായ ഈ പട്ടണവാസിയ്ക്ക് നനുത്ത ഗൃഹാതുരത്വം പേറുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്നു വിശ്വസിക്കാൻ,  പറഞ്ഞാലും ഒരുപക്ഷേ അവർക്കാവില്ലായിരിക്കും. മെട്രോപൊളിറ്റൻ സിറ്റികളിലെ ബഹുനിലക്കെട്ടിടങ്ങളുടെ കുടുസ്സുമുറികളികളിൽ തളയ്ക്കപ്പെടുന്ന തന്നെപ്പോലുള്ളവർക്ക് പെൻഷൻപ്രായം കഴിയുമ്പോഴാകും നാടും നാട്ടിൻപുറത്തെ ശീതളഛായയുമൊക്കെ ഓർമ്മവരിക! അങ്ങനെ ഒരുപാടു വർഷങ്ങൾക്കുശേഷം ഒരു മടക്കയാത്രയിലാണ് താനും…            നാലഞ്ചുദിവസത്തെ മടുപ്പിക്കുന്ന ട്രെയിൻ യാത്രയ്ക്കു ശേഷം നാട്ടിൽവന്നിറങ്ങുമ്പോൾ വർഷങ്ങൾക്കപ്പുറം ജനിച്ച മണ്ണിൽ താൻ അപരിചിതയാണല്ലോ എന്നവൾ ഓർത്തു. പണ്ടത്തെ നാട്ടുവഴികളൊക്കെയും ടാർചെയ്ത റോഡുകൾ.. എവിടെയും പുതിയ പുതിയ വീടുകൾ.. കെട്ടിടങ്ങൾ.. ഭാഗ്യമെന്നു പറയട്ടെ, എവിടെയും പരിചിതമായ ഒരു മുഖം പോലും കണ്ടുകിട്ടിയില്ല. നടന്നു തുടങ്ങിയപ്പോൾ മറന്നു തുടങ്ങിയ പാത മനസ്സിലിരുന്ന് ആരോ തെളിക്കുന്നതുപോലെ തോന്നി. അങ്ങനെ പഴയ, എന്നാൽ പുതിയതായ ആ വഴിയിലൂടെ […] - [സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ തുടരുന്നു..](https://adayalam.in/ramus-story-continues/): സമയത്ത് തിന്നാതെയും കുടിക്കാതെയും ഇടതടവില്ലാതെ വേലചെയ്തും രാമു നന്നേ ക്ഷീണിച്ചു. ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോൾ ഇനിയെങ്കിലും സന്തോഷവും സമാധാനവും അറിഞ്ഞ് ഒരു കുടുംബമൊക്കെയായി ജീവിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അത്ര ആത്മവിശ്വാസത്തോടെയല്ലെങ്കിലും വേണ്ട ഒത്താശകളുമായി സുധയും കൂടെ നിന്നു. ആ ബലത്തിലാണ്, തഞ്ചവും തരവും നോക്കി ഒരുനാൾ രത്‌നാകരനോട് രാമു സുധയുടെ വീതം ചോദിക്കാൻ തയ്യാറായത്. ഒരു പൊട്ടിത്തെറിയായിരുന്നു അതിനുള്ള മറുപടി, “ഭ! കള്ളക്കഴുവേറി, നീയെന്നോട് വീതം ചോദിക്കാറൊക്കെയായോ? നീയാരെന്നതെങ്കിലും ഓർത്താ അതിനു മുതിരുമോ? കടക്ക് പടിക്കുപുറത്ത്.” “വീതമൊന്നുംവേണ്ട, ഇച്ചിരി സ്ഥലംതന്നാമതി. ഒരു കുടിലുകെട്ടാനുള്ള സ്ഥലം. ഞാങ്ങളങ്ങോട്ടു മാറിക്കോളാം. ഇവിടുത്തെ ജോലിക്കൊന്നും ഒരു കുറവും വരൂല്ല. ഞാനെല്ലാം ഇപ്പോഴുള്ളപോലെ ചെയ്തോളാം.”രാമു കെഞ്ചി.കാര്യബോധമുള്ളവനെപ്പോലെ രാമു സംസാരിച്ചത് രത്‌നാകരനെ തെല്ലു പരിഭ്രാന്തനാക്കാതെയിരുന്നില്ല. വാരിയിൽ തിരുകിയിരുന്ന ചൂരൽ കടന്നെടുത്ത് രത്‌നാകരൻ രാമുവിനെ പൊതിരെത്തല്ലി. ചൂരലൊടിഞ്ഞപ്പോൾ മുറ്റത്തു കീറിയിട്ടിരുന്ന വിറകിൻ കഷ്ണം എടുത്തതായി തല്ല്. അത് രാമുത്തന്നെ കീറിയിട്ട പുളിമുട്ടിയായിരുന്നു! രാമുവിന്റെ പുറംപൊളിഞ്ഞു. ഇതിനിടയിൽ തടസ്സംപിടിക്കാൻ ചെന്ന സുധയ്ക്കും […] - [രാമുവിന്റെ കഥ തുടരുന്നു..](https://adayalam.in/ramus-story/): അന്ന് പ്രഭാകരപ്പണിക്കർക്കു തോന്നിയ ദയവായിരുന്നു രാമുവിന്റെ പുതിയ മേൽവിലാസം. ആദ്യമൊക്കെ അവനു പേടിയായിരുന്നു, നാട്ടിൽനിന്ന് പോലീസോ മറ്റോ അന്വേഷിച്ചുവന്നാൽ..! കാലം കടന്നുപോകവേ അവനതെല്ലാം മറന്നു, ഇപ്പോൾ നാടിനെക്കുറിച്ചുതന്നെ ഓർക്കാറില്ല. അവൻ സന്തോഷവാനായിരുന്നു. അങ്ങനെ പൊയ്ക്കോണ്ടിരിക്കെയാണ് രത്‌നാകരന്റെ രംഗപ്രവേശം. ചെക്കന്റെ നല്ലതിനാണെങ്കിലോ എന്ന് ചൊല്ലി പണിക്കരും മൗനാനുവാദം കൊടുത്തു; എന്നായാലും അവനുമൊരു കുടുംബമൊക്കെ വേണ്ടതല്ലേ! അങ്ങനെയാണ് രത്‌നാകരന്റെ അനിയത്തി സുധയെ കല്യാണം കഴിച്ച് രാമു അയാളുടെ വീട്ടിൽ താമസമാവുന്നത്. ആ കുടിവയ്‌പ്പ് രാമുവിന് പഥ്യമായിരുന്നില്ല. ഒരു വീടെടുത്തുമാറാമെന്നായിരുന്നു അവന്റെ മനസ്സിലിരിപ്പ്, രത്‌നാകരന് അവനെപ്പോലൊരു പണിക്കരനെ സ്വന്തമായി വേണമെന്നതും! പോകപ്പോകെ രാമുവിന്റെ അനിഷ്ടം മാറിവന്നു, സുധയെ അവന് അത്രയ്ക്കിഷ്ടമായിരുന്നു. രത്‌നാകരനും തന്റെ നിലപാടുകളിൽനിന്ന് ലേശം അയഞ്ഞു എന്ന് അയാളുടെ വീട്ടുകാർക്കും തോന്നിത്തുടങ്ങി.അവരതിന് രാമുവിനോടു നന്ദി പറഞ്ഞു. എല്ലുമുറിയെ പണിയെടുത്തിട്ടാണെങ്കിലും സന്തോഷം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷമുണ്ടായപ്പോൾ സ്വർഗ്ഗത്തിലെത്തിയപോലെയാണ് അവനു തോന്നിയത്. “നീ നല്ലൊരു കൊച്ചനാ. ആ കടയിലെ വെടലകള് നിന്നെ കൂടെക്കൂട്ടി വഷളാക്കും. അതാ ഞാൻ […] - [രാമുവിന്റെ കഥ തുടരുന്നു..](https://adayalam.in/ramu-as-told-by-sathyanadhan/): ട്രെയിനിലും ബസ്സിലും കാൽനടയുമൊക്കെയായി രാമു ഒരുവിധം നാടിനകലെയായി. അപ്പോഴാണ് അവന് സമാധാനമായത്. ജഗ്ഗയ്യയ്ക്കും കൂട്ടർക്കും ഇനി തന്നെ തൊടാനാവില്ലെന്ന് ഉറപ്പായി. കേരളത്തിന്റെ പച്ചപ്പിൽ, ആളുകളുടെ പെരുമാറ്റത്തിൽ, തന്റെ നാടിന്റേതിൽ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയിലൊക്കെ രാമു സമാധാനം കണ്ടെത്താൻ ശ്രമിച്ചു; കഴിഞ്ഞതൊക്കെ മറക്കാൻ അതവനെ സഹായിക്കുകയും ചെയ്തു!പല സ്ഥലങ്ങളിൽ തങ്ങി, അപ്പപ്പോൾ കിട്ടുന്ന ജോലികൾ ചെയ്ത് അവൻ തന്റെ ജീവിതയാത്ര തുടർന്നുകൊണ്ടേയിരുന്നു.. ചുമടെടുത്തും വിറകുവെട്ടിക്കൊടുത്തും ഹോട്ടൽ തൊഴിലാളിയായും വേലയെടുത്തുകൊണ്ടിരിക്കുമ്പോൾ രാമുവിന് പുതിയ തിരിച്ചറിവുകൾ ഉണ്ടാവുകയായിരുന്നു, തനിയ്ക്ക് ഇതൊക്കെ ചെയ്യാനും കഴിയുമെന്ന്! പഴയ മന്ദബുദ്ധിയിൽ നിന്ന് ഊർജ്ജസ്വലനായ യുവാവായി അവൻ പരിണമിച്ചു. സംഭവബഹുലമായ തന്റെ യാത്ര തുടങ്ങിയിട്ട് കൃത്യം ആറുമാസമായതോടെയാണ് അവൻ അങ്ങ് വടക്കേയറ്റത്തുനിന്ന് ഇങ്ങു തെക്ക് തിരുവനന്തപുരം വരെയെത്തിയത്. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേ ശത്തായിരുന്നു അന്നവന് ജോലി. അതു കഴിഞ്ഞപ്പോഴൊരു ചിന്ത, പയ്യെ ഇവിടം വിട്ടാലോ. മനസ്സിനു പിടിക്കാത്ത ഇടവും ജോലിയും. അന്നത്തെ ജോലി കഴിഞ്ഞതും കൂലിയും വാങ്ങി അവനൊരു ബസ്സിൽ കയറിയിരുന്നു. ബസ്സ് […] - [കുഞ്ഞുകിനാവിനോട്……](https://adayalam.in/to-you-my-dearest-dream/): ഒരുപാടലഞ്ഞുടലാകെ തളർന്നൊടുവിലൂഴിയിൽവീഴാനുലഞ്ഞിടുമ്പോൾ, ഒരു കൊച്ചു കിളിനാദമകലെ നിന്നും വന്നുഹൃദയത്തിലേക്ക് ചേക്കേറിടുന്നു. ജീർണ്ണത മുറ്റിയ പ്രാണനിലേക്കിന്നുസ്നേഹനിലാവായി നീ നിറയവേ പോകുവാൻ ആവില്ലെനിക്കിനിദൂരങ്ങൾ ഏറെയുണ്ടൊപ്പം നടന്നു തീർക്കാൻ. അൻപോടെ കാത്ത കിനാവു നീ ;നിൻ സ്നേഹമെന്നിൽ ചൊരിയുന്ന പുണ്യതീർത്ഥം. ഇനിയുമുറയ്ക്കാത്ത മിഴികളാൽ എന്നെനീയലിവോടെ കാണുമീ നിമിഷമിതിൻനിറവു മതിയിനിയുള്ള ജീവനു നിറമേറെയണിയുവാൻതിരി തെളിയുവാൻ. കരയരുതരുമ നീ നിന്റെ കണ്ണീരെന്റെപ്രാണനെയാകെ ഉലച്ചിടുന്നുപാൽമണം തൂകി നീ പുഞ്ചിരിച്ചീടുകിൽപാൽനിലാവൊഴുകുമെൻ പ്രാണനാകെ. ഉയിരു പകർന്നു നീ പിറവിയെടുത്തൊരുയാമമെന്നോർമ്മയെ തഴുകിടുമ്പോൾ,പോകുവതെങ്ങനെ പേലവമാം നിന്റെ പ്രാണനീനെഞ്ചിന്റെ ചൂടല്ലയോ! സുഖമായുറങ്ങുക കണ്ണിൻ വിളക്കു നീ;കടലോളം സ്നേഹം നിൻ കാവൽ നിൽക്കും.പോകാതിരിക്കട്ടെ പ്രാണനെൻ ജീർണിച്ച കൂട്ടിൽ നിന്നുംനീയുണരുവോളം.. സതീഷ് ബി. എസ് - [പൂമ്പാറ്റ](https://adayalam.in/butterfly/): പൂമ്പാറ്റേ…പൂമ്പാറ്റേ…പൂവിൻ തേൻ കുടിക്കുന്നോ … മലമുകളിൽ പൂവിന്റെതേൻ കുടിക്കാൻ രാസമാണോ? മലമുകളിൽ പൂമൊട്ടിൻവിരിയും സമയം ഏതാണ്? അങ്ങുള്ള പൂക്കളിലെനിറങ്ങളേതാ പൂമ്പാറ്റേ? പണ്ട് നീയൊരു പുഴുവല്ലേഇല തൻ മധുരമറിഞ്ഞില്ലേ പ്യൂപ്പയായതു നീയല്ലേപിന്നെ നീയൊരു പൂമ്പാറ്റ ചെറു ചിറകുള്ളൊരു പൂമ്പാറ്റനിൻ നിറമേതാ ചൊല്ലൂ ചൊല്ലൂ പൂമ്പാറ്റേ തനുശ്രീSecond StandardMother India Public School, Kallara - [അൽവിദാ ഉസ്താദ്!](https://adayalam.in/zakir-hussain/): ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് രാവിലെ ജോലിക്ക് പോകാനായി underground സ്റ്റേഷനായ bank സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. വലിയ സ്റ്റേഷനാണ്, നീണ്ട ഇടനാഴികളിലൂടെ കുറേ ദൂരം സഞ്ചരിക്കണം പുറത്തേക്കെത്താൻ. ഈ വഴികളിൽ യാത്രക്കാരെ രസിപ്പിക്കുന്നതിനായി ലണ്ടൻ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ അരങ്ങേറുന്ന നിരവധി കലാ പ്രകടനങ്ങൾ പതിവുള്ള കാഴ്ചയാണ്. ഇപ്പോഴും. പക്ഷേ അന്ന് ഒരു വ്യത്യസ്ത ശബ്ദം എന്നെ പിടിച്ചു നിർത്തി. നോക്കുമ്പോൾ ആഫ്രിക്കൻ വംശജനായ ഒരാൾ അതിമനോഹരമായി തബല വായിക്കുന്നു.വെന്റിലേഷൻ ഒന്നുമില്ലാത്ത നീണ്ട ഇടനാഴിയുടെ ഭിത്തികളിൽ തട്ടി ആ മാന്ത്രീകശബ്ദം ഘന ഗാoഭീര്യത്തോടെ അങ്ങനെ അലയടിക്കുകയാണ്. കേട്ടു നിന്നു. ഇടവേളയിൽ അന്വേഷിച്ചു എന്താണ് തബലയെന്ന താരതമ്യേന പാശ്ചാത്യർക്ക് അപരിചിമായ ഈ ഡ്രം പഠിക്കാനും പെർഫോമം ചെയ്യണമെന്ന് തോന്നാനുമുള്ള കാരണവും പ്രചോദനവും..?പുള്ളിക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ,ഉസ്താദ് സക്കീർ ഹുസൈൻ..!ഇന്ന് പതിറ്റാണ്ടുകളായി ആ നീണ്ട വിരലുകൾ കൊണ്ട് രസകരമായി വായിച്ചിരുന്ന ഏറ്റവും പ്രിയപ്പെട്ട തബലയെന്ന പുസ്തകം അക്ഷരങ്ങൾ നഷ്ടപ്പെട്ട് അനാഥമായി.!ഗാനത്തോട് ചേർന്ന് തുടർച്ചയായി […] - [അയ്യപ്പ അഷ്ടകം](https://adayalam.in/ayyappa-ashtakam/): 1ശതകോടി വിഭാകര കാന്തിമതേശബരീഗിരി വാഴുമകം പൊരുളേശരണപ്രിയ, ദേവ, ദയാനിധിയേശനിദോഷമകറ്റി വരം തരണേ2തരുശാഖ നിറഞ്ഞ കൊടുംവനവുംകരിനാഗമിഴഞ്ഞുലയും മനവുംഒരുപോലെ നയിച്ചു നിറഞ്ഞരുളുംനിറവേ നിധിയേ നിലയേകിടണേ3കലികാല കരാള കരങ്ങളെഴുംഇഹലോക മഹാദുരിതങ്ങളിലുംഅഹമെന്നുമൊഴിഞ്ഞമൃതം നിറയാൻപരമേശ,കൃപാകര, നീ ശരണം4ശബരീശ, മഹേശ, മഹാമയനേപരിപാലയമാം മകരദ്യുതിയേശരണം തിരുനാമ പദാവലികൾതവസന്നിധി തേടുമുപാസനകൾ5കൊടുകാനനമാണഖിലം നിറയേനരി, നാഗ, വരാഹ, ഗണങ്ങളുമേഗിരിതന്നിലിരുന്നരുളും കനിവേതവ സന്നിധിയാണടിയന്നഭയം6പുഴു,പക്ഷി, പരാദ,ചരങ്ങളിലുംഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലുംകുടികൊണ്ടരുളുന്ന മഹാശയനേകുറതീർത്തു തരും ജഗദീശ്വരനേ7മദമോഹമതാദികളാലുഴലുംമനതാരിലെ വൻപുലിയേറിയിനിമഹിഷീവധമാടുക ചിന്മയനേമണിമണ്ഡപ ജീവസമാധിതനേ8പരനേ പരമാത്മ പരാത്പരനേപതിനെട്ടു പടിക്കുര ചെയ്തവനേഅതു കേറിവരുന്ന നരർക്കരുളായ്,“അതു നീ ” പൊരുളായി നിറഞ്ഞവനേ അനീഷ് തകടിയിൽ - [തിരികെയണയുമ്പോൾ](https://adayalam.in/on-the-way-back/): മറവിയിൽനിന്നു തെളിയുന്ന ബാല്യമേ,നിന്നിലേക്ക് നടക്കണം.തിരികെയെത്തണം കനവ് പൂവിട്ട തട്ടകങ്ങളിൽ, സ്ഥലികളിൽ.ഒഴിവുകാലങ്ങളുത്സവപ്പറമ്പവിടെയൊക്കെയുമെത്തണം ഒത്തിരുന്നാടിയൂഞ്ഞാലതിലിരുന്നൊത്തു പങ്കിട്ട മധുരങ്ങൾ,അവിടെയെത്തണമവയിലലിയണ-മിനിയുമുണർവ്വു തിരയണം. കൊയ്ത്തു തീർന്നൊരു പൂന്തൽ വയലിലെ ചേറിനൊപ്പവുമലിയണംചേർത്തുനിർത്തിയ സ്നേഹ വഴികളിലെന്തു ബാക്കിയതറിയണം.പേലവങ്ങളാം വയൽ വസന്തങ്ങളിതളുതീർത്ത വരമ്പതിൽ,പൂത്ത കാക്കപ്പൂവുകളുമായ് കഥ പറഞ്ഞു നടക്കണം. അരുമയായി കരുതിവച്ചൊരു “ദൈവക്കല്ലി”നെയോർക്കണം,അതിനുമുന്നിൽ തപസ്സു ചെയ്ത വിശപ്പിന്നുച്ചകളോർക്കണം. ഉഴുതു തീർന്നൊരു വയലിൽ കരുതലോടി നിയുമൊന്നു പരതണം,ഒത്തുചേർന്നു പിടിച്ച ‘നത്തയ്ക്ക’ക്ക് പങ്കുപകുക്കണം. കാവിലുത്സവമോർമ്മയിൽ കൊടിനാട്ടിനിൽപ്പതു കാണണം,കാവ് തീണ്ടിയ മോഹാവേശങ്ങളോർത്തു ഗദ്ഗദമാളണം. തെരുവു പെണ്ണിൻ ചിരിയിൽ നിന്നും പെങ്ങളോർമ്മയെയ റിയണം,തരിമണലിൽ തനിയെ നിൽക്കേ, തകരും നെഞ്ചിനെ തഴുകണം. തണലു തന്ന മരങ്ങൾ നിന്നോരോർമ്മ മേട്ടിലുമണയണം,തരിശു പോലായ് വറുതി വേവും തപ്ത മാനസമുരുകണം. തനിമയോടെ തനിക്ക് താങ്ങായുയിരിലൂട്ടിയ നിനവുകൾതകരുമിന്നിൻ പകൽ വഴികളിൽ വെയിലിൽ വെന്തു തപിപ്പു ഞാൻ. തകരുമിടനെഞ്ചറി വതുണ്ടെന്നുയിരില്‍ വറ്റിയൊരുണ്മയെ.ചേർത്തു പുൽകാൻ പേർത്തുനിൽപ്പാണോ ർമ്മയിൽ മമ ഗ്രാമവും,നേർമയോടെ ചിരാതി ലെരിയും പ്രാർത്ഥനയുടെ തിരികളും. ഇരുളുറഞ്ഞ തൊടികളിൽ നിന്നുയരും ഭീതികൾ, ഓർമ്മകൾ,ഒടുവിൽ അവിടീയിടവഴിയിൽഞാൻ കൊഴിയുമൊരു ചെറു മലരു […] - [മഴവില്ല്](https://adayalam.in/rainbow/): ദൂരെ അകലെ മഞ്ഞിൻ കൂടാരംവാനിൽ മഴയിൽ പൂവിൻ നിഴൽ പോലെകാലം കഴിയും കടൽത്തീരത്ത്,നിശാഗന്ധി പോലെ വാനിൽ മഴയിൽ തളിർപോൽനീ മിന്നുന്നു അഴകേ മധുവേ…ഞാൻ നിന്നെ കാത്തുനിന്നു ഒരുനാൾഒരുനാൾ നീ മഴവിൽ പോലെകണ്ണേ കരളേ മായാജാലംപൊന്നിൽ മുങ്ങും കിടാവല്ലേ പൊന്നേനിന്നെ പുണരാൻ ഞാനുണ്ട്.നല്ലൊരു പൂങ്കുയിൽ നിന്നെ കാണാൻ വരും നേരംഒരു ചെറുപുഞ്ചിരിയിൽ ഓടിപ്പോയില്ലേ കണ്ണേകരളേ… തനുശ്രീSecond StandardMother India Public School, Kallara - [രാമുവിന്റെ കഥ](https://adayalam.in/the-story-untold-2/): സ്വന്തം കഥപറയാൻ രാമുവിനു പരുങ്ങലുണ്ട് . വേറൊന്നുമല്ല, അങ്ങനെ ഒരു കഥയായിപ്പറയാൻ അവനൊരു ഭൂതകാലമില്ല. നാട്ടുകാരുടെ ഊഹംപോലെ ദക്ഷിണ കന്നഡ സൈഡിലെങ്ങോ ജനിച്ച് മംഗലാപുരത്തിന്റെ പ്രാന്തത്തിലെങ്ങോ വളർന്നവനാണ് അവൻ. അവന് രാമു എന്നൊരു പേരുമുണ്ടായിരുന്നില്ല, അത് ഇന്നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വായിൽവന്നത് പറഞ്ഞതാണ്! ജനിച്ചതുമുതൽ തെരുവിലാണെന്ന് ലേശം അറിവായതുമുതൽ മനസ്സിലാക്കിയതാണവൻ. രേവമ്മയെന്ന വയസ്സായ സ്ത്രീയ്ക്ക് തോന്നിയൊരു ദയവാണ് അവന്റെ ജീവൻ എന്ന് അവരെപ്പോഴൊക്കെയോ അനേകം തെറിവിളികൾക്കൊപ്പം അവന്റെ ചെവിയിൽ ഇട്ടുകൊടുത്തിട്ടുണ്ട്. ഒരു കുപ്പക്കൂനയിൽനിന്ന് അവരെടുത്ത് ജീവൻ നിലനിർത്തിയെന്നും കുദ്‌ലയിലെ ഒരു ചേരിയിലെ രേവമ്മയുടെ കുത്തിമറച്ചപുരയിൽ പിച്ചവെച്ചെന്നും അതുമുതൽ ആ പുരയ്ക്ക് അകത്തും പുറത്തുമായി അവൻ വളർന്നെന്നും രാമുതന്നെ അവന്റെ ഭൂതകാലത്തെ രൂപപ്പെടുത്തിയെടുത്തു. സിറ്റിയിൽ നിന്ന് കൊണ്ടിടുന്ന മാലിന്യത്തിനുള്ളിൽ മുങ്ങിത്തപ്പി കിട്ടുന്ന വില്പനയോഗ്യമായവസ്തുക്കൾ ശേഖരിച്ച് വിറ്റിട്ടാണ് അറിവുവെച്ചതുമുതൽ അവൻ ജീവിക്കുന്നത്. അങ്ങനെ വിറ്റുകിട്ടുന്നതിൽ ഒരുപങ്ക്‌ രേവമ്മയെ ഏൽപ്പിക്കാറുമുണ്ട്; ലോകംകാണാൻ സഹായിച്ചതിനുള്ള പാരിതോഷികം! അച്ഛൻ, അമ്മ എന്ന ഭാരിച്ച വിചാരങ്ങളൊന്നും രാമുവിന് ഉണ്ടായിട്ടില്ലെങ്കിലും അറ്റവും മൂലയുമായി […] - [സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ](https://adayalam.in/the-story-untold/): പുഴയിൽ പിന്നെ പലതവണ വെള്ളം പൊങ്ങി. പാടവും പുഴയും ചിലപ്പോഴൊക്കെ ഒന്നായൊഴുകി. കട, നടവരമ്പിൽ നിന്നൊക്കെ ഉയരെയായത് പ്രഭാകരപ്പണിക്കർക്ക് തുണയായി. മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ പാടവും വരമ്പും മുങ്ങുമ്പോൾ രാമുമാത്രം കടയ്ക്കു കൂട്ടിരുന്നു. വേനൽക്കാലത്തെ തെളിഞ്ഞ നീരൊഴുക്കിൽ അവൻ മലർന്നുകിടന്നു. പുഴയവനും കൂട്ടായി. കാലത്തിന്റെ കുത്തൊഴുക്കിൽ രാമു വളർന്നു; തണ്ടും തടിയുമുള്ളൊരു യുവാവായി. “വല്യ ബോധവും ബുദ്ധിയുമൊന്നുമില്ല, എന്നാലും വിശ്വസിക്കാൻ കൊള്ളുന്നവനാ. നല്ല ഒന്നാന്തരം പണിക്കാരനും! ഇവനെ ആരെങ്കിലും കൊത്തിക്കൊണ്ടു പോവാതെ നോക്കിക്കോ”. വാസുപിള്ള, പണിക്കർക്ക് ഇടയ്ക്കിടയ്ക്ക് മുന്നറിയിപ്പു കൊടുക്കും. അതിനു കാരണമുണ്ട്. രത്‌നാകരൻ അവനെ നോട്ടമിട്ടുണ്ടെന്ന വിവരം പിള്ളയ്ക്കറിയാം. ഒന്നുരണ്ടുതവണ, തന്റെ മുരടൻ ശബ്ദത്തിൽ അയാൾ ചെക്കനെ സ്തുതിയ്ക്കുന്നത് കേട്ടിട്ടുണ്ട്. “ചെക്കൻ കൊള്ളാം. നല്ല പോലെ വേലചെയ്യും”. അത്രേയുള്ളൂ രത്‌നാകരന്റെ സ്തുതിക്കൽ! രത്‌നാകരൻ തടിമിടുക്കും ചങ്കുറപ്പുമുള്ള വ്യക്തിയാണ്. അതുമാത്രമല്ല, അയാൾ നാട്ടിലെ ഒരാളെയും ഗൗനിക്കാറുമില്ല. പൊതുവെ ശാന്തരായ ആൾക്കാർക്കിടയിൽ ഒരുമാതിരി ഗുണ്ടാ ലെവൽ മനോഭാവം വച്ചുപുലർത്തുന്ന അന്നാട്ടിലെ ഏക വ്യക്തിയും രത്‌നാകരൻ […] - [സ്വർണ്ണക്കൂട്ടിലെ പക്ഷി](https://adayalam.in/skybound-dreams-caged/): പനയോലത്താളിൽ ജനിച്ചനിന്നെപനിമതി പാലൂട്ടിയോമനിച്ചു. വിടരുന്ന പൂവിലൂടലയുന്ന കാറ്റിലൂ-ടധരപുടങ്ങൾ നിറം പകർന്നു. ഞൊറിവച്ചൊഴുകുന്ന കാട്ടാറിൻതീരത്തി- ലറിവില്ലാപൈതലായ് നീനടന്നു.വേദേതിഹാസ പെരുമാക്കളോമനി- ച്ചോമനത്വം നിനക്കന്നു നൽകി.നാടുവാഴുന്നവർ നിന്നെവിലയ്ക്കെടു- ത്തോമനിച്ചന്നൊരു കൂട്ടിലാക്കി. ചെല്ലച്ചിറകൊന്നടിച്ചു പറക്കുവാൻ തെന്നലിന്നൊപ്പം പറന്നുരസിക്കുവാൻ ചേറണിഞ്ഞീറനാക്കീടുവാൻ പൂമേനി കോരിത്തരിച്ച നിമേഷങ്ങളിൽപ്പോലു മൂഴിവാഴുന്നവന്നുള്ളലിഞ്ഞില്ല നിൻ കൂടുതുറന്നു വെളിച്ചമേകീടുവാൻ . പഞ്ജരത്തിൻറെയകത്തിരുന്നന്നു നീ മന്ത്രിച്ചയീണത്തിലങ്ങിങ്ങു പുഷ്‌പിച്ചനൊമ്പരത്തിൻ്റെ പൊൻപൂക്കൾ വർഷിച്ച സൗരഭ്യമേറ്റുഴി മുഗ്‌ദ്‌ധയായീടവേ കാലഘട്ടങ്ങൾ പലതുകഴിഞ്ഞുനീ കാമിനിയാകുവാൻ വെമ്പൽകൊണ്ടു. നീവളരുമ്പോൾ നിൻതൂമുഖത്തോമനേയീവിശ്വസൗന്ദര്യം പുഞ്ചി രികൊണ്ടുപോൽ. വെൺമണിമാരുടെയില്ലമൊന്നിൽ പെൺമണിപൈതലായ് നീവളർന്നു. അരമനയ്ക്കുള്ളറയ്ക്കൊരു പൂജ്യവസ്തുവാ- യണിയിച്ചൊരുക്കിയ നിൻമുഖത്തിൽ അരുണിമശോഭ പരത്തുന്ന കണ്ടൂഴിയകതാരിലാനന്ദതുന്ദിലയായ്. മണ്ണിൻറെ മക്കളാംഞങ്ങൾതൻ മാനസംമന്ത്രിച്ച മന്ത്രധ്വനി കേട്ടമാത്രയിൽ സ്വർണ്ണാഭയോലുന്ന കൂടുതകർത്തുനീ വന്നുനിൽക്കുന്നിതാ ഞങ്ങൾതൻമുന്നിലായ്. മണ്ണിൻറെമാനസം ഫുല്ലമായ്ത്തീരുവാൻ മണ്ണിൻറെ മക്കൾതൻ കണ്ണുനീരൊപ്പുവാൻ വിണ്ണിനെ വിസ്മ‌രിച്ചൂഴിയിൽ നിൽക്കുന്ന ഞങ്ങളോടൊപ്പം നീയെന്നുമുണ്ടാകണം. ഭുവനൻ മിതിർമ്മല - [സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) ന്റെ സ്നേഹാദരവ്](https://adayalam.in/society-for-peoples-rights-news/): തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിപ്പോയ ജോയിയുടെ രക്ഷക്കായി നിസ്വാർത്ഥ സേവനം നിർവഹിച്ച കേരള ഫയർ ആൻഡ് റസ്ക്യു ടീമിന് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹാദരവ് സമർപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് K. അബ്ദുൾറഷീദ് (റീജിയണൽ ഫയർ ഓഫിസർ), S. സൂരജ് (ജില്ലാ ഫയർ ഓഫീസർ), സ്റ്റേഷൻ ഓഫിസർമാരായ, K. ഷാജി, S.S നിതിൻരാജ് എന്നിവർക്കും സേനാംഗങ്ങൾക്കും മോമെന്റൊയും മെഡലും, ഷാളും നൽകി ആദരിച്ചു. സംസ്ഥാന വർക്കിങ് പ്രഡിഡന്റ് വി എസ് പ്രദീപ്‌, സെക്രട്ടറി വേണുഹരിദാസ്, ട്രഷറർ ഐ അജിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹാദരവ് സമർപ്പിച്ചത്. ജില്ലാ, താലൂക്ക് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. - [പാച്ചുവിൻറെ അലാറം](https://adayalam.in/pachus-time-alarm-clock/): ഒരിടത്ത് പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. പാച്ചു ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ സ്കൂൾ വീടിന്റെ തൊട്ടടുത്തായിരുന്നു. പാച്ചു മിടുക്കനായിരുന്നു. പക്ഷേ അവൻ ഭയങ്കര പേടിത്തൊണ്ടനായിരുന്നു. അവന്റെ അച്ഛൻ ഭയങ്കര മടിയനാണ്. ഒരു ദിവസം പാച്ചുവിന്റെ അച്ഛൻ അശ്രദ്ധ കാരണം അലാറം വച്ചത് മാറിപ്പോയി. രാവിലെ ഏഴുമണിക്ക് വയ്ക്കാനുള്ള അലാറം രാത്രി ഒരുമണിക്ക് വച്ചു. പാച്ചുവിന്റെ അലാറം വച്ച ഫോൺ അച്ഛന്റെ റൂമിലും അച്ഛന്റെ അലാറം വച്ച ഫോൺ പാച്ചുവിന്റെ റൂമിലും ആയിപ്പോയി. പാച്ചു രാത്രി ഒരുമണിക്ക് അലാറം കേട്ട് എഴുന്നേറ്റ് സ്കൂളിൽ പോയി! അവൻ കൂളിംഗ് ഗ്ലാസ്വച്ചിരുന്നതുകൊണ്ട് രാത്രി ആണെന്ന കാര്യം അറിഞ്ഞില്ല. പാച്ചു ഒറ്റയ്ക്കാണ് സ്കൂളിൽ പോയത്. സ്കൂളിൽ എത്തിയപ്പോൾ അവൻ എന്തോ ശബ്ദം കേട്ടു. അവൻ തിരിഞ്ഞു നോക്കിയതും പിറകിൽ ഒരു രൂപം. അത് സ്കൂൾ വൃത്തിയാക്കാൻ വന്ന ആന്റിയായിരുന്നു. പാച്ചു ആന്റിയെ കണ്ടു പേടിച്ചു. ആന്റി പാച്ചുവിനെ കണ്ടും പേടിച്ചു. അങ്ങനെ അവരുടെ രണ്ടുപേരുടെയും ബോധം പോയി. […] - [ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ വായന പക്ഷാചരണം](https://adayalam.in/gandhiji-samadarsan-foundation-readers-forum/): ഗാന്ധിജി സമദർശൻ ഫൗണ്ടേഷന്റെ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായനാ പ്രതിജ്ഞ, ഗ്രന്ഥശാല സന്ദർശനം, അക്ഷര ജാഥ, പുസ്തക സമർപ്പണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജൂൺ 19 ന് ബാലരാമപുരം സെന്റ് ജോസഫ് സ്കൂളിൽ നടന്ന വായനാദിന ഉൽഘാടന ചടങ്ങുകളിൽ പി. എൻ പണിക്കരുടെ പുത്രി ശ്രീമതി സി. സുമംഗലാ ദേവിയോടൊപ്പംഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി ശ്രീ. വേണു ഹരിദാസ് അതിഥിയായി പങ്കെടുത്തു. ജൂൺ 25 ന് ജഗതി സർക്കാർ ഹൈസ്‌കൂളിലെ റീഡേഴ്‌സ് ക്ലബ് അംഗങ്ങൾ പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. കുട്ടികൾക്ക് ഗ്രന്ഥശാല ബാലവേദി അംഗത്വം നൽകി. ജൂൺ 28 ന് ബാലരാമപുരം സെന്റ് ജോസഫ് സ്കൂൾ കുട്ടികളുടെ നെല്ലിവിള താരാ ലൈബ്രറി സന്ദർശനത്തോട്അനുബന്ധിച്ച് അക്ഷരജാഥ സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി വേണു ഹരിദാസ് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഴിപ്പിൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ നേമം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആർ […] - [രാമുവിന്റെ കഥ.. തുടരുന്നു](https://adayalam.in/ramus-story-as-told/): രണ്ടാമതൊരു സീരിയലുകാരൻ രാമുവിന്റെ കഥയ്ക്കായി വിളിക്കുമ്പോൾ സത്യനാഥൻ അടുക്കളയിലായിരുന്നു. ശൂന്യതയില്‍നിന്ന് തീറ്റപ്പണ്ടങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള സ്മിതയുടെ കഴിവിനെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും പ്രശംസിച്ചുകൊണ്ട് അടുക്കളപ്പാതകത്തിൽ കാലാട്ടി ഇരിക്കുകയായിരുന്നു അയാൾ. സ്മിതയുടെ കയ്യിൽ കിണ്ണത്തിൽ അവലും ശർക്കരയും തേങ്ങയും ചേർത്തു കുഴച്ചെടുത്തതുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കായല്ലോ എന്നയാൾ ആശ്വസിച്ചു. അയാളെ ചൂഴുന്ന ദാരിദ്ര്യത്തിനൊരു കുറവും വന്നിരുന്നില്ല. അപ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഒരു നിമിഷം സ്മിതയുടെ കണ്ണിൽ മിന്നിമാഞ്ഞ പ്രതീക്ഷയുടെ വെളിച്ചം അയാൾക്ക് കാണാതിരിക്കാനായില്ല.“നിങ്ങളും കുറച്ചു കഴിച്ചോ. വെശന്നിരിക്കുവല്ലേ.”അവൽക്കിണ്ണം നീട്ടി അവൾ പറഞ്ഞു. വേണ്ടെന്നു തലയാട്ടി അയാൾ ഫോൺ കടന്നെടുത്തു. അടുക്കളയിലെ ഒഴിയുന്ന ടിന്നുകൾ സത്യനാഥന്റെ മനഃസ്ഥൈര്യം കുറയ്ക്കുന്നുണ്ട് എന്ന് സ്മിതയ്ക്കറിയാം. എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന് അവൾ ശുഭാപ്തിവിശ്വാസിയായി. കഥയന്വേഷിച്ചുള്ള വിളികൾ ഇപ്പോഴങ്ങനെ വരാറില്ല. “ഹാലോ! സാറേ ഇത് തുളസിയാണ്. തുളസി ഓലിക്കര, രമാകാന്തൻ സാറിന്റെ അസിസ്റ്റന്റ്. ആ കഥ സാറെനിയ്ക്കു സ്ക്രിപ്റ്റാക്കിത്തരുവോ എന്നറിയാൻ വിളിച്ചതാണ്.”വളച്ചുകെട്ടില്ലാതെ അയാൾ കാര്യം പറഞ്ഞു. “പൊന്നു മനുഷ്യാ, അതൊരു സീരിയലിനു പറ്റിയ കഥയല്ലെന്നു എഴുതിവന്നപ്പോൾ എനിക്കും […] - [കാലാവസ്ഥാ അഭയാർത്ഥികൾ: അതിജീവനത്തിന്റെ സ്ത്രീ സാക്ഷ്യങ്ങൾ.. സെമിനാറിൽ നിന്ന്](https://adayalam.in/seminar-on-climatic-refugees/): വേലിയേറ്റ വെള്ളപ്പൊക്കം വൈപ്പിൻ ദ്വീപസമൂഹങ്ങളിലെ ഇരുപതിലേറെ പഞ്ചായത്തുകളെ അതിരൂക്ഷമായി ബാധിക്കുന്ന ഒരു പ്രശ്നമായി തുടരുകയാണ്. പണ്ടൊക്കെ വർഷത്തിൽ ഒരിക്കൽ വൃശ്ചിക വേലിയേറ്റം എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രതിഭാസമായിരുന്നു വേലിയേറ്റ വെള്ളപ്പൊക്കം. എന്നാലിപ്പോൾ വർഷത്തിൽ പന്ത്രണ്ട് മാസവും വീടുകളിൽ വെള്ളം കേറുന്നു. പൊട്ടിയൊലിച്ച ഡ്രെയിനേജിൽ നിന്ന് വരുന്ന നാറുന്ന വെള്ളമാണ്. പല വീടുകളും തകർന്നു വീണുകഴിഞ്ഞു. പലരും വീടുകൾ ഉപേക്ഷിച്ചുപോയിരിക്കുന്നു. ഇരുപത്തിമൂന്ന് പഞ്ചായത്തുകളിലായി ഇരുപതിനായിരം വീടുകളിൽ ഈ പ്രശ്നമുണ്ട് എന്നാണ് പ്രാഥമികമായ നിഗമനം. എന്നാൽ ഇതെങ്ങനെ കൃത്യമായി കണ്ടെത്തും. ഈ പ്രശ്നം സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും പഞ്ചായത്തുകളെ ഈ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനും ഉള്ള ചില ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്നുണ്ട്.. ഇതിന്റെ ഫലമായി വേലിയേറ്റ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് പല പഞ്ചായത്തുകളും പ്രമേയം അവതരിപ്പിച്ചിട്ടുമുണ്ട് എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ, ഇക്വിനോക്റ്റ്, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നീ […] - [തിത്ലി](https://adayalam.in/titly-rithu-as-i-seen/): കൊങ്കണ സെൻ ശർമ്മ, അപർണ്ണ സെൻ, മിഥുൻ ചക്രവർത്തി എന്നിവർ അഭിനയിച്ച 2002- ലെ ഋതുപർണോ ഘോഷ് ചിത്രമാണ് തിത്ലി. ചിത്രശലഭമായി പാറിനടന്ന തിത്ലി എന്ന പെൺകുട്ടിയുടെ കൗമാരകുതൂഹലത്തിനുമപ്പുറം അമ്മ- മകൾ ബന്ധത്തിന്റെ ദൃഢതയും സ്നേഹവായ്പ്പും കരുതലും വരച്ചുചേർത്ത് മറ്റൊരു ഘോഷ് ചിത്രം കൂടി.തിത്ലി എന്ന പതിനേഴുകാരിയ്ക്ക് ബോളിവുഡ് സ്റ്റാർ രോഹിത് റോയിയോടുള്ള പ്രണയവും അത് യാഥാർഥ്യമാക്കാനുള്ള അവളുടെ പ്ലാനുകളും കേൾക്കുന്ന അമ്മ അതൊരു ക്രഷ് മാത്രമാണെന്നും കൗമാരത്തിൽ അതൊക്കെ സാധാരണമാണെന്നും പറയുമ്പോൾ തിത്ലിയ്ക്കു മറ്റൊന്നും തോന്നിയില്ല. പക്ഷേ, അവിചാരിതമായി തങ്ങളുടെ കാറിൽ എയർപോർട്ടിലേയ്ക്ക് ലിഫ്റ്റ് ചോദിച്ചു വന്നുകയറുന്ന രോഹിത് ശർമ്മയെ കാണുമ്പോൾ മകൾ മാത്രമല്ല, അമ്മയും ആവേശഭരിതയാവുന്നു; അമ്മയ്ക്കതു വിദഗ്ദമായി ഒളിപ്പിക്കാനായി എന്ന് മാത്രം! ഒരുമിച്ചുള്ള യാത്രയിൽ തിത്ലിയുടെ സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുന്നു; ഏതോ മായാലോകത്തെന്നപോലെ രോഹിത് ശർമ്മയെ നോക്കിയിരിക്കുമ്പോഴും അവളുടെ സ്വപ്നങ്ങൾക്ക് അൽപായുസ്സാണെന്ന് തിത്ലി അറിയുന്നേയില്ല. അപ്രതീക്ഷിതമായി സീനിൽനിന്നു പുറത്തുപോകേണ്ടിവരുന്ന തിത്ലി തന്റെ അമ്മയുടെയും പൂർവ്വകാമുകന്റെയും പൂർവ്വസ്മരണകളുടെ പങ്കുവയ്ക്കൽ ആകസ്മികമായി […] - [നാഹിദ പറയാതെ പോയത്..](https://adayalam.in/nahida-the-unsaid/): ബിന്ദുവിനെ ഫേസ്ബുക്കിലാണ് ഞാൻ പരിചയപ്പെടുന്നത്.ഞങ്ങൾക്ക് പൊതുവായി ഒരു കാർഷിക വിദ്യാഭ്യാസ പാരമ്പര്യം ഉണ്ടായിരുന്നു എന്ന ഒരു കൗതുകവും ഉണ്ടായിരുന്നു. എന്നാൽ ബിന്ദു ഒരു എഴുത്തുകാരിയാണ് എന്ന് പിന്നീടാണ് അറിയുന്നത്. അങ്ങനെയാണ് ബിന്ദു എഴുതിയ ‘നാഹിദ പറയാതെ പോയത്’ എന്ന നോവൽ വായിക്കാനായി സംഘടിപ്പിക്കുന്നത്. അപ്പോഴാണ് ഇത് രണ്ടാമത്തെ നോവൽ ആണെന്നും മലയാളത്തിൽ എഴുതിയ മൂന്നാമത്തെ പുസ്തകമാണ് എന്നും അറിയുന്നത്. എന്നാൽ നോവൽ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു തരത്തിലാണ്. ഇത് അടിമുടി ഒരു രാഷ്ട്രീയ നോവൽ ആണ്. ഇന്ത്യയിൽ നടന്ന CAA/NRC സമരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കേരളത്തിലാണ് കഥ തുടങ്ങുന്നത് എങ്കിലും പതുക്കെ ഈ പ്രശ്നം തെരുവുകളിൽ കത്തിപ്പിടിച്ച ബംഗാളിലേക്കും ഉത്തരേന്ത്യയിലേക്കും കഥ നീണ്ടുപോകുന്നു. സാധാരണ ഗതിയിൽ രാഷ്ട്രീയ പ്രശ്നങ്ങൾ പ്രതിപാദ്യമായി വരുന്ന നോവലുകൾക്ക് വലിയ വായനാസമൂഹമുള്ള കേരളത്തിൽ ഈ നോവൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരുപക്ഷേ എഴുത്തിനപ്പുറം പുസ്തകത്തെ വായനാലോകത്തിന് പരിചയപ്പെടുത്താനുള്ള സംഘാടന ചാതുരി ഒരല്പം അന്തർമുഖി […] - [പാച്ചുവിന്റെ അലാറം](https://adayalam.in/pachus-alarm/): ഒരിടത്ത് പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. പാച്ചു ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ സ്കൂൾ വീടിന്റെ തൊട്ടടുത്തായിരുന്നു. പാച്ചു മിടുക്കനായിരുന്നു. പക്ഷേ അവൻ ഭയങ്കര പേടിത്തൊണ്ടനായിരുന്നു. അവന്റെ അച്ഛൻ ഭയങ്കര മടിയനാണ്. ഒരു ദിവസം പാച്ചുവിന്റെ അച്ഛൻ അശ്രദ്ധ കാരണം അലാറം വച്ചത് മാറിപ്പോയി. രാവിലെ ഏഴുമണിക്ക് വയ്ക്കാനുള്ള അലാറം രാത്രി ഒരുമണിക്ക് വച്ചു. പാച്ചുവിന്റെ അലാറം വച്ച ഫോൺ അച്ഛന്റെ റൂമിലും അച്ഛന്റെ അലാറം വച്ച ഫോൺ പാച്ചുവിന്റെ റൂമിലും ആയിപ്പോയി. പാച്ചു രാത്രി ഒരുമണിക്ക് അലാറം കേട്ട് എഴുന്നേറ്റ് സ്കൂളിൽ പോയി! അവൻ കൂളിംഗ് ഗ്ലാസ്വച്ചിരുന്നതുകൊണ്ട് രാത്രി ആണെന്ന കാര്യം അറിഞ്ഞില്ല. പാച്ചു ഒറ്റയ്ക്കാണ് സ്കൂളിൽ പോയത്. സ്കൂളിൽ എത്തിയപ്പോൾ അവൻ എന്തോ ശബ്ദം കേട്ടു. അവൻ തിരിഞ്ഞു നോക്കിയതും പിറകിൽ ഒരു രൂപം. അത് സ്കൂൾ വൃത്തിയാക്കാൻ വന്ന ആന്റിയായിരുന്നു. പാച്ചു ആന്റിയെ കണ്ടു പേടിച്ചു. ആന്റി പാച്ചുവിനെ കണ്ടും പേടിച്ചു. അങ്ങനെ അവരുടെ രണ്ടുപേരുടെയും ബോധം പോയി. […] - [ഞാൻ കണ്ട ഋതു - ശുഭോ മഹുരത്](https://adayalam.in/rithu-as-i-seen-6/): ശുഭോ മഹുരത് ഋതുപർണോ ഘോഷ് അധികം കൈകാര്യം ചെയ്യാത്ത ജോണർ ഏതെന്നു ചോദിച്ചാൽ മിസ്റ്ററി ത്രില്ലർ എന്ന് പറയേണ്ടിവരും. സാധാരണ മനുഷ്യന്റെ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേയ്ക്കും അതിലും സങ്കീർണ്ണമായ അവന്റെ മാനസികവ്യാപാരങ്ങളിലേയ്ക്കും ഉറ്റുനോക്കുന്നവയായിരുന്നു ഒട്ടുമിക്ക ഋതു സിനിമകളും! ഒന്നോർത്താൽ അതിലൊട്ടും അതിശയോക്തിക്കും വകയില്ല. ആകെ കൺഫ്യൂസ്ഡ് ആയൊരു വ്യക്തിത്വത്തിനുടമയല്ലേ ഋതുപർണോഘോഷ് എന്ന സിനിമാക്കാരൻ തന്നെ! ആ തോന്നൽ ശരിയായിരിക്കാം, അല്ലാതെയുമിരിക്കാം; ചിത്രാംഗദയും മെമ്മറീസ് ഇൻ മാർച്ചും പോലുള്ള സിനിമകളുടെ പെർഫെക്ഷൻ ആ തോന്നൽ ഉറപ്പിക്കുന്നു. തന്റെ സ്ഥിരം തട്ടകം വിട്ട് ത്രില്ലറിലേയ്ക്കു വരുമ്പോഴും പക്ഷേ, സ്വതസിദ്ധമായ ആ പെർഫെക്ഷൻ കൊണ്ടുവരാൻ ഘോഷിനു കഴിഞ്ഞിട്ടുണ്ട്. ഓരോ ചിത്രത്തിനേയും വ്യത്യസ്തവും മികച്ചതുമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രേക്ഷകലോകത്തിന് അംഗീകരിക്കാതെ വയ്യായിരുന്നു. ‘ശുഭോ മഹുരത്’ എന്നാൽ ശുഭകരമായ തുടക്കം എന്നാണ്. സിനിമാഷൂട്ടിന്റെ ആദ്യ ഷോട്ട് വലിയൊരാഘോഷമാക്കുന്ന വേളയിൽ നടക്കുന്ന ഒരു കൊലപാതകവും അതിലേയ്ക്ക് വഴിവയ്ക്കുന്നു സംഭവങ്ങളും കുറ്റാന്വേഷണവും ഒക്കെയാണ് കഥ. അതായത്, സിനിമയ്ക്കുള്ളിലെ സിനിമ! പഴയ നടിയും ഇപ്പോഴത്തെ […] - [മലൈക്കോട്ടൈ വാലിബൻ- റിവ്യൂ](https://adayalam.in/malaikkottai-valiban-film-review/): മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോട്ട് തന്നെ സിനിമയുടെ മുഖ്യപ്രമേയത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് മനസ്സിലായത് അവസാന സീനുകളിലാണ്. ചക്കിൽ കെട്ടപ്പെട്ട കഴുതപോലെ മറ്റാരുടെയോ ലക്ഷ്യത്തിനു വേണ്ടി തിരിയുന്ന വാലിബന്റെ ജീവിതചക്രം തുടങ്ങുന്നതു തന്നെ മറ്റാർക്കോ വേണ്ടിയാണ്; കർണനെപ്പോലെ! വാലിബനും കർണകുണ്ഡലമുണ്ട്, അവനും അനാഥനാണ്, അവനും തന്റെ പിതാവാരെന്നറിയില്ല, (‘തായുംതന്തൈ ഇല്ലാതെ ഉയിരു കൊണ്ടവൻ, സൂരിയരെപ്പോല കുണ്ഡലമുള്ളവൻ’) തന്നെപ്പോലെതന്നെ അയാൾ ഒരു യോദ്ധാവാണെന്നും അയാളുമായും തനിക്ക് യുദ്ധം ചെയ്യേണ്ടതുണ്ടെന്നും മാത്രം അവൻ ഒടുവിലറിയുന്നുവെങ്കിലും.. കയറിച്ചെല്ലാൻ ഒരു വീടില്ലാത്ത, കാത്തിരിക്കാൻ ഒരു പെണ്ണില്ലാത്ത, ജീവിതത്തിന് ലക്ഷ്യമില്ലാത്ത , നാടോടിയായ, മറ്റൊരുവനു വേണ്ടി യോദ്ധാവായ വാലിബന്റെ യാത്രയുടെ എപ്പിസോഡിക് കഥ ലിജോ പറയുന്നത് മലയാള സിനിമ ഇത് വരെ കാണാത്ത ആഖ്യാന വഴികളിലൂടെ കാണിയെ നടത്തിച്ചു കൊണ്ടാണ്..ആ നാടോടിക്കഥപറച്ചിലിന്റെ ഫാന്റസി നിറഞ്ഞ ഘടനയിൽ ലിജോ വിളക്കിച്ചേർത്ത ദൃശ്യ -ശബ്ദ റഫറൻസുകളും ലെയറുകളും ഖനനം ചെയ്തുപോകലായിരുന്നു എനിക്കീ സിനിമയുടെ കാഴ്ച്ച പകർന്നു തന്നത്..ദൃശ്യങ്ങളിൽ നിന്ന് തുടങ്ങാം : ചാരുതയുള്ളതും […] - [സൗപർണിക](https://adayalam.in/the-falling-dusk/): ബൈണ്ടൂർ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. നിരത്തി നിർത്തിയിരിക്കുന്ന ടാക്സി കാറുകൾ കണ്ടപ്പോൾ തുണിസഞ്ചിയെടുത്ത് തോളത്തിട്ട്, ബെർത്തിനടിയിൽ നിന്നും കൊച്ചുബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി. “അമ്മ ഇറങ്ങാൻ റെഡിയായോ?” മുന്നിലിരുന്ന വിവേക് ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് കയറിയപ്പോൾ മുതൽ അവൻ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ യാത്രകളിലും സാധാരണ കൈവരിക്കാറുള്ള ഒരു ശാന്തത മനസ്സിൽ ഇല്ലാതിരുന്നിട്ടും അവന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വന്നു. അവനും മൂകാംബികയിലേക്കാണ്. മകൾ ഭദ്രയെ എഴുത്തിനിരുത്താനായി. ഭാര്യയും കുടുംബവും തലേന്ന് തന്നെ മൂകാംബികയിൽ എത്തി. പെട്ടെന്ന് വന്ന ഒരു മീറ്റിംഗ് കാരണം അവർക്കൊപ്പം പോവാനായില്ല എന്നൊരു സങ്കടമാണ് ആ മുഖത്ത്. വിവേകിന്റെ ചോദ്യത്തിന് ‘ഉം’ എന്ന മൂളലിൽ മറുപടിയൊതുക്കി. വേഗത കുറഞ്ഞു കുറഞ്ഞു ട്രെയിൻ സാവധാനം നിന്നു. വിവേക് ബാഗ് എടുക്കുന്ന തിരക്കിലാണ്, അവനോടൊന്നും പറയാതെ ട്രെയിനിന്റെ വാതിൽക്കലേക്ക് നടന്നു. റെയിൽവേസ്റ്റേഷനിൽ കാലുകുത്തിയപ്പോൾ കാവിവസ്ത്രത്തിനുള്ളിൽ മൂടിവച്ച മനസ്സ് വിങ്ങി. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ്, ആദ്യമായി ബൈന്ദൂർ സ്റ്റേഷനിൽ ഇറങ്ങാൻ […] - [ചിത്രാംഗദ- ദ ക്രൗണിങ് വിഷ്](https://adayalam.in/the-crowning-wish/): Manipur’s king wished for heirsFor continuity to his powerHe dreamt, he prayed, he meditatedUntil god it is said relentedAnd in the middle of the celebrations was born… a girl Undaunted the king began the taskOf bringing up a princeA warrior girl armed with strength and skillInstead of seductive graceShe rode among the horseman and discoursed with politiciansA boy in everything she didUnregretting, unaware Till a hero came to the forest kingdomA brief chance encounterMoved by his glance she wished for changeWith her father’s strength of purposeTill love said, “It is granted”And armed her in grace and seductionThe drift of silk […] - [അയ്യപ്പൻ - വായനാനുഭവം](https://adayalam.in/ayyappan/): ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണിത്…എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ വിനുചേട്ടൻ ഈ പുസ്തകം സമ്മാനിക്കുമ്പോൾ, ഇതുവരെ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചൊരു വായനാനുഭവമാണ് എന്നെ കാത്തിരിക്കുന്നത് എന്ന് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.“അയ്യപ്പൻ” മലയാളിയുടെ സ്വന്തമാണ്.. ജാതി- മത ഭേദമന്യേ മലയാളിയുടെ മനസ്സിലും ചിന്തയിലും തെളിയുന്ന ഒരു വിശ്വാസഐക്യമാണ് ശബരിമല അയ്യപ്പൻ.. അയ്യപ്പൻ ആരായിരുന്നു എന്നും, എന്തായിരുന്നു എന്നും ഹിന്ദുവിശ്വാസധാരയിൽ പ്രതിപാദിക്കുന്നുണ്ട്… എന്നാൽ, അതിനൊക്കെയുമപ്പുറം അയ്യപ്പൻ, ശെരിക്കും ആരായിരുന്നു എന്ന ചോദ്യം പലയിടങ്ങളിൽ നിന്ന് ഉയരുന്നുമുണ്ട്… ഒരുപരിധിവരെയെങ്കിലും ഇത്തരം സംശയങ്ങൾക് ഈ പുസ്തകം മറുപടി തരുന്നുണ്ട്. അനീഷ് തകടിയിൽ എന്ന എഴുത്തുകാരൻ വർഷങ്ങളോളം നടത്തിയ ഗവേഷണത്തിന്റെയും, വിവരശേഖരണത്തിന്റെയും ആകെ തുകയാണ് ഈ പുസ്തകം. കേട്ട കഥകളിൽ സുപരിചിതനായ അയ്യപ്പനും അപ്പുറം മറ്റൊരു മണികണ്ടൻ ഈ പുസ്തകത്തിൽ പിറന്നിരിക്കുന്നു.. “പെരുംപാറ്റയേ തുരത്താൻ പിറന്ന പൈതൽ ” എങ്ങനെ യോഗമയനായ അയ്യപ്പൻ ആയി തീർന്നു എന്നത്തിന്റെ ഉത്തരമാണീ പുസ്തകം. കൃത്യമായ ചരിത്ര രേഖകളുടെ […] - [ഹിറർ ആംഗ്‌തി](https://adayalam.in/rithu-as-i-seen-diamond-ring/): ഹിറർ ആംഗ്‌തി ശിർഷേന്ദു മുഖോപാധ്യായയുടെ കഥയെ ആസ്പദമാക്കി ഋതുപർണോ ഘോഷ് അണിയിച്ചൊരുക്കിയ ചിത്രമാണ് 1992- ൽ പുറത്തിറങ്ങിയ ഹിറർ ആംഗ്‌തി എന്ന ബംഗാളി സിനിമ (ഡയമണ്ട് റിങ് എന്നർത്ഥം). വെള്ളിത്തിരയിൽ ഘോഷിന്റെ അരങ്ങേറ്റ ചിത്രം! അതുപക്ഷേ, ഒരു സിനിമാക്കാരന്റെ കന്നിച്ചിത്രമായി, അതിന്റെതായ ആനുകൂല്യം നൽകി പ്രേക്ഷകന് വിലയിരുത്തേണ്ടി വന്നില്ല; അത്ര മികവോടെ, ഇരുത്തംവന്ന ഒരു സംവിധായകന്റെ സൃഷ്ടിയെന്നപോലെ മനോഹരമായി ഹിറർ ആംഗ്‌തി വെള്ളിത്തിരയിലേക്കിറങ്ങിവന്നു.ബംഗാളി സിനിമകൾ കാണുമ്പോൾ, പ്രത്യേകിച്ചും തൊണ്ണൂറുകളിലേത്, പ്രകടമായി അനുഭവപ്പെടുന്ന രണ്ടുകാര്യങ്ങളാണ് പടത്തിലെ തെളിച്ചമില്ലായ്മയും (വെളിച്ചത്തിന്റെ അഭാവം തന്നെ) പിന്നെ കഥയിൽ വരുന്ന ഇഴച്ചിലും. രണ്ടും ഇന്ന് കുറവാണ് എന്നിരുന്നാലും പഴയ സിനിമകൾ കാണുമ്പോൾ അലോസരമുണ്ടാക്കുന്നവയാണ് ഇവ രണ്ടും. പക്ഷേ, കഥ പുരോഗമിക്കുമ്പോൾ ഇവയൊന്നും പ്രാധാന്യമില്ലാത്ത ആക്ഷേപങ്ങളാകുന്നത് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ക്രാഫ്റ്റ് സിനിമയിലുള്ളതുകൊണ്ടു തന്നെയാണ്. തുടക്കം മുതൽ അനുഭവമാകുന്ന ഇഴച്ചിൽ ഋതു സിനിമകളുടെ മുഖമുദ്രയാകുന്നതും ഈ സിനിമയിലൂടെയാണ് എന്നു പറയേണ്ടിയിരിക്കുന്നു. സിനിമ അതിന്റെ ചടുലത വീണ്ടെടുക്കുന്നത് ഏകദേശം ഘോഷിന്റെ കരിയർ […] - [2024 പുതുവത്സര ആഘോഷം](https://adayalam.in/new-year-celebration/): ഗാന്ധി സമദർശൻ ഫൌണ്ടേഷന്റെ പുതുവത്സര ആഘോഷം തിരുവനന്തപുരം കുമാരപുരത്തെ പ്രത്യാശയിൽ നടന്നു. തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സക്കായി എത്തുന്ന കുട്ടികൾക്കും, അവരോടൊപ്പമുള്ള മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യ താമസവും ഭക്ഷണവും നൽകുന്ന സ്ഥാപനമാണ് പ്രത്യാശ. പുതുവത്സര ദിനത്തിൽ അവർക്കാവശ്യമായ അരി, പലവ്യഞനങ്ങൾ, പഴവർഗ്ഗങ്ങൾ, മിനറൽ വാട്ടർ എന്നിവ നൽകി. ഗാന്ധി സമദർശൻ ഫൌണ്ടേഷൻ ദേശീയ സെക്രട്ടറി വേണു ഹരിദാസ്, സംസ്ഥാന പ്രസിഡന്റ്‌ അഴിപ്പിൽ അനിൽകുമാർ, പ്രത്യാശ മേധാവി ഡോ. പി.കുസുമ കുമാരി, കോർഡിനേറ്റർ വിദ്യ, അന്തേവാസികൾ എന്നിവർ പങ്കെടുത്തു. - [ഉൾച്ചുമരെഴുത്തുകൾ.. ഒരു വായന](https://adayalam.in/book-review-ulchumarezhutthukal/): ബുക്ക് ഉൾച്ചുമരെഴുത്തുകൾഇനം നോവൽനോവലിസ്റ്റ് ബിന്ദു ഹരികൃഷ്ണൻപ്രസാധകർ ബുദ്ധാ ക്രിയേഷൻസ്വില 240പേജ് 184സൃഷ്ടിയിൽ ഏറ്റവും മനോഹരവും ഏറ്റവും പൊട്ടയായതുമായതേന്നെന്നു ചോദിച്ചാൽ ഉത്തരം സ്ത്രീ!! ജനനം മുതൽ അല്ലേൽ ജനിപ്പിക്കുന്നതുമുതൽ മരണം വരെ എല്ലാ ഭാരവും പേറി നടക്കുന്ന ജീവി!!! ഏറ്റവും ശക്തിയുള്ളവരും അത്രയും ബലഹീനരുമാണ് സ്ത്രീകൾ.കഴുതയെപ്പോലെ യജമാന ഭക്തിയുടെ പേരിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ!!! എത്ര കഠിനമായ പാതകളിലും ജയിച്ചു കയറിവരുന്ന സ്ത്രീകൾ തോറ്റുപോകുന്നതെവിടെയെന്നറിയാമോ?സ്നേഹവും സ്നേഹപ്രകടനവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ കഴിയാതെപോകുമ്പോൾ.ശ്രീമതി ബിന്ദു ഹരികൃഷ്ണൻറെ ആദ്യത്തെ നോവലാണ് ഉൾച്ചുമരെഴുത്തുകൾ.രാജീവൻ, ശോഭി, നന്ദ, അച്ഛമ്മ, അമ്മമ്മ, സുധ, ലക്ഷ്മി, സുനിത അരുൺ ഇവരെല്ലാം നമുക്ക് സുപരിചിതരാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ ജീവിതത്തിൽ നിത്യവും കാണുന്നവർ. അല്ലെങ്കിൽ നമ്മൾതന്നെ.നന്ദ എന്ന 38 കാരിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് നോവൽ.കുഞ്ഞു നന്ദയും ശോഭി എന്ന് വിളിപ്പേരുള്ള അവളുടെ അമ്മ ശോഭയും അച്ഛൻ സർക്കാർ ജീവനക്കാരനായ രാജീവനും. നന്ദയുടെ ബാല്യ കൗമാരകാലഘട്ടവും ഒന്നാം ഭാഗത്തിലും യൗവനകാലഘട്ടത്തിലെ നന്ദയുടെ ജീവിതത്തിൽ […] - [മേഘമൗനങ്ങൾ സ്നേഹമഴയായെങ്കിൽ…](https://adayalam.in/hope-for-a-downpour-of-love/): ഗഹന വ്യഥകളുറഞ്ഞ മനസ്സിന്റെമഞ്ഞുകൂടാര മൗനഗേഹങ്ങളിൽ,ചുണ്ടുണങ്ങിയ സ്വപ്നക്കുരുന്നുകൾസ്നേഹവാത്സല്യമഴ കാത്തുറങ്ങവേ,പെയ്തു തോരാത്ത വ്യാമോഹമായിരംവെമ്പി നിൽപ്പാണ് ഹൃദയാന്തരങ്ങളിൽ. വറുതി തീർക്കുന്ന വേനൽ സ്മൃതികളിൽ,നീറി നെഞ്ചകം ചുട്ടുപൊള്ളുന്നിതാ.വന്നുനിറയട്ടെ വർഷമായ് സ്നേഹത്തിൻഅമൃത ഗീതികൾ ആത്മശൈലങ്ങളിൽ. നഷ്ടസ്വപ്നങ്ങൾ തീക്കടൽ തിരകൾ പോൽകരളിൻ തീരങ്ങളിൽ വന്നലയ്ക്കവേ,മുഗ്ദ്ധസ്നേഹത്തിൻ താരാട്ട ലകളിൽ,മുങ്ങിയുണരുവാൻ ഹൃദയം തുടിക്കുന്നു. എന്റെയുണ്മതൻ ആകാശ സാനുവിൽഅസ്തമിക്കയാണലിവും നിലാവൊളിയും.നീലയാകാശമാകെയിരുളായിവന്നുനിറയുന്നതൂഷരമേഘങ്ങൾ. ഏറെനാൾ കാത്ത താരാട്ടിൻ ശീലുകൾ,കണ്ഠനാളത്തിലുറഞ്ഞു ജഡത്വമായ്.അന്തരാത്മാവിലശ്രുക്കൾ നിറയ്കയാൽ,മാഞ്ഞു ഹൃദയത്തിൻ ആകാശക്കാഴ്ചകൾ. ഭാഗ്യദോഷത്തിൻ കാർമേഘരാജികൾ,കാളിമ പൂണ്ടു നിറയുമാകാശത്തിൽ,നോക്കിനിൽക്കെ മറഞ്ഞസ്തമിക്കയാ –ണുണരുവോളം ഞാൻ കണ്ട കിനാവൊക്കെ. ഒരു മഴക്കാലമുണ്ടെന്റെയോർമ്മയിൽ,ഉറവ വറ്റാത്ത സ്നേഹത്തിൻ ചോലപോൽ.അർദ്ധനിദ്ര ഞാൻ പൂകുന്ന പകലൊക്കെഅമൃതവർഷത്തിൻ സ്വപ്‍നദ്യുതികളും. ഒക്കെയോർക്കവേ നെഞ്ചിന്റെ ശംഖൊലി-തീവ്രമാകുന്നു, സിരകൾ തപിക്കുന്നു.ചുട്ടുപൊള്ളുന്ന കാലദോഷത്തിന്റെകറകൾ കഴുകുവാൻ പെയ്തെങ്കിൽ ഒരു മഴ! പുല്ലുപോലും തളിർക്കാത്ത മണ്ണിനും,നെഞ്ചിലുണ്ടായിരിക്കണം ഗുപ്തമാം,നൂറുസ്വപ്നങ്ങൾ കണ്ണിമ ചിമ്മാതെ,മഴയെമാത്രം കൺപാർക്കും വിത്തുപോൽ. മോഹഭംഗങ്ങൾ കാർന്നൊരു പ്രാണനിൽ,ഇനിയുമണയാതെയെരിയുന്ന സ്വപ്നത്തിൻ,ചുണ്ടു നനയുവാൻ മാത്രമായെങ്കിലും,വേണമിനിയുമൊരു മഴവിരൽ സ്പർശനം. അമ്മതൻ സ്നേഹമൊന്നിനാൽ മാത്രംഅർത്ഥമുള്ളതായ് പൂക്കുന്ന മുകുളങ്ങൾ,രക്തബീജങ്ങളിൽ നിദ്ര കൊൾകയാ –ണൊന്നുണരുവാൻ, സ്നേഹമഴയേറ്റു വിടരുവാൻ…. നീതികേടിന്റെ മേഘമലകളെ,സ്നേഹ വായ്പ്പിന്റെയശ്രുകണങ്ങളാൽ,കാലവർഷം നനയ്ക്കുന്ന […] - [നാഹിദ പറയാതെ പോയത്- ഒരു വായന](https://adayalam.in/nahida-a-reading/): ” ജീവിതത്തിൻ്റെ അളവറ്റ കാരുണ്യമാണ് യാത്രയുടെ നൈരന്തര്യം .അതാവോളം സ്വന്തമാക്കാൻ ഇട വന്ന ഒരു യാത്രികൻ്റെ സ്വത്വത്തെ ഞാൻ മുറുകെ പിടിച്ചിരിക്കുന്നു.” തീവണ്ടി മുറി ഇത്ര നേരവും മറ്റൊരു ലോകമായിരുന്നു. നാഹിദയുടെ ലോകം. അവളുടെ സഹയാത്രികർ ആലോകത്തെ സഞ്ചാരികളും. അപരിചിതത്വത്തിൽ നിന്നും പരിചിതത്വത്തിൻ്റെ സ്വപ്നാകാശങ്ങളിൽ മഴവില്ലിൻ്റെ ചാരുത തീർത്ത് .. ഇടയ്ക്ക് മഴയായി പെയ്തിറങ്ങി തനിക്കു ചുറ്റുമുള്ളവരിൽ ഇതളനക്കങ്ങൾ തീർത്ത് കടന്നു വന്ന പെൺകുട്ടി. നിഷ്ക്കളങ്കമായി തൻ്റെ ജീവിതം പറയുമ്പോൾ ആർക്കും അവളിൽ നിന്ന് മാറിനിൽക്കാൻ കഴിയുന്നില്ല. ആദ്യമൊക്കെ അർദ്ധമനസ്സോടെ കേട്ടിരുന്ന ഹരിശങ്കറും പിന്നീട് അതിലേക്ക് അറിയാതെ ആഴ്ന്നു പോവുന്നു. സിഗററ്റിലെ അവസാനപുകയും വലിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ഓവർ ബ്രിഡ്ജിൻ്റെ പടികളിറങ്ങി ഓടി വരുന്ന പെൺകുട്ടിയെ ഹരി കാണുന്നത്. ഇളകി തുടങ്ങിയ ട്രെയിനിൽ ,തനിക്കു നേരെ നീട്ടിയ ആ കരങ്ങളിൽ ബലമായി പിടിച്ച് അവളെ അകത്തേക്കു വലിച്ചു കയറ്റുന്നു. തൻ്റെ മകളായ അമ്മുവിനോടുള്ള അതേ വാത്സല്യമായിരുന്നു ഹരിക്ക് അവളോടപ്പോൾ തോന്നിയത്. നാട്ടിൻ പുറത്തെ […] - [നഹിദ പറയാതെ പോയത് - ഒരു വായന](https://adayalam.in/nahida-book-review/): ബുക്ക്_ നാഹിദ പറയാതെ പോയത് ഇനം- നോവൽ , നോവലിസ്റ്റ്-ബിന്ദു ഹരികൃഷ്ണൻ പ്രസാധകർ_ ബുദ്ധാ ക്രിയേഷൻസ്പേജ്__144വില__160 മറ്റ് രചനകൾ കഥയമമചിരിയുടെ സെൽഫികൾഉൾച്ചുമരെഴുത്തുകൾWomen in Indian Cinema- the undeniable triumphs in Indian silver screen ജീവിതം ഒരു യാത്രയാണ്. കണ്ടുമുട്ടലും കൂടിച്ചേരലും പിരിയലും സ്വപ്നങ്ങളുമെല്ലാംനിറഞ്ഞ യാത്ര.ചിലർ ക്ഷണിച്ചിട്ടു വരുമ്പോൾ മറ്റുചിലർ ആകസ്മികമായി നമ്മുടെ ജീവിതത്തിൽ കടന്നെത്തി, അവരുടേതായ അടയാളങ്ങൾ അവശേഷിപ്പിച്ച്, ഒന്നും പറയാതെ, അപ്രതീക്ഷിതമായി ഇറങ്ങിപ്പോകും.ചിലപ്പോൾ വളരെ വേഗം അവരെ നമ്മൾ മറക്കും. ചിലപ്പോൾ ഒരിക്കലും മറക്കില്ല. ‘നാഹിദ പറയാതെ പോയത്’ ശ്രീമതി ബിന്ദു ഹരികൃഷ്ണൻറെ രണ്ടാമത്തെ നോവലാണ്.ഒരു ചെറിയ കുടുംബപശ്ചാത്തലത്തിൽ തുടങ്ങി, ഹരിശങ്കർ എന്ന ചെറുപ്പക്കാരൻറെ സ്വപ്നങ്ങളിലൂടെ യാത്രചെയ്ത്, ഹരിയുടെ, നിത്യയുടെ, അമ്മുക്കുട്ടിയുടെ, ബാലൻമാഷിൻറെ ദിവസങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ബംഗാളിലെ അതിർത്തിയിൽ എത്തിനിൽക്കുന്നു. യാത്രകളിൽ കണ്ടുമുട്ടുന്നവരിൽ ചിലർ എത്രവേഗമാണ് നമ്മുക്ക് പ്രിയപ്പെട്ടതാകുന്നത്. അതും ദീർഘദൂരട്രെയിൻ യാത്രയിൽ. ഹരിശങ്കർ യാത്രയിലാണ്. സിനിമയെന്ന തൻറെ ലക്ഷ്യത്തിലേക്ക്. ആരാണ് ഹരിശങ്കറിന് നാഹിദ. എന്താവും […] - [സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ](https://adayalam.in/ramu-the-story-continues/): ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്ങുനിന്നോ അന്നാട്ടിലേയ്ക്കു വന്ന അനാഥനായിരുന്നു; അഥവാ അനാഥനാണെന്ന് അയാൾ നാട്ടുകാരെ ധരിപ്പിച്ചു. സംസാരം കന്നഡ കലർന്ന മലയാളത്തിലായിരുന്നതിനാൽ കാസറഗോഡോ, അതുമല്ലെങ്കിൽ ദക്ഷിണ കർണ്ണാടക തന്നെയോ ആവും അയാളുടെ നാടെന്ന് ആ ഗ്രാമത്തിലെ അത്യാവശ്യം വിദ്യാഭ്യാസമുള്ളവർ വിലയിരുത്തി. വിവരവും ബോധവും ഉള്ളവരെന്നു ചമയുന്ന അവരെ ഗ്രാമവാസികളും വിശ്വസിച്ചു. അവർ അയാളോട് തങ്ങൾക്കറിയുന്ന പ്രാകൃത തമിഴിൽ സംവദിച്ചു. കന്നടത്തുകാരോടും തെലുങ്കരോടുമൊക്കെ ആശയവിനിമയം ചെയ്യേണ്ടുന്ന ഭാഷ തമിഴാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. അതെങ്ങനെ വന്നു എന്നറിയില്ല; ചിലപ്പോൾ, താരതമ്യേന പ്രയാസമുള്ള മലയാളത്തേക്കാൾ തമിഴ്, ദക്ഷിണേന്ത്യക്കാർക്ക് എളുപ്പം മനസ്സിലാവുന്നതുകൊണ്ടാവാം. അതെന്തുതന്നെയായാലും രാമുവിന് അവരുടെ ഭാഷ, ഏറെക്കുറെ മനസ്സിലാകുകയും ചെയ്തു.പെട്ടെന്നൊരുനാൾ, പ്രഭാകരപ്പണിക്കരുടെ ചായക്കടയിലെ ബെഞ്ചിൽ ഒരപരിചിതൻ ചായകുടിക്കാനിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഏറെക്കുറെ നിശ്ശബ്ദനായിരുന്ന രാമുവിനെ പൊട്ടനായിരിക്കുമോ എന്ന് ചായക്കടയിൽ അപ്പോഴുണ്ടായിരുന്നവർ സംശയിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ സ്വയം ‘രാമു’ എന്നു പരിചയപ്പെടുത്തിയത്. പോരാത്തതിന് അവിടെങ്ങാനും പണികിട്ടാൻ […] - [ഡിപ്രഷൻ -ഒരു കുറിപ്പ്](https://adayalam.in/depression/): “ഡിപ്രഷൻ “ആളുകൾ ഒരുപാട് ഉപയോഗിച്ച് പ്രാധാന്യം നഷ്ടപ്പെട്ട ഒരു വാക്ക്. ദൈനംദിന ജീവിതത്തിൽ വരുന്ന ഒരു ചെറിയ മൂഡ് ചെയ്ഞ്ചിനെ പോലും അഡ്രസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വാക്ക്. “Feeling depressed”,”I am in depression”സോഷ്യൽ മീഡിയയിൽ പതിവായി കാണാറുള്ള സ്റ്റാറ്റസ് അപ്ഡേറ്റ്. എത്ര ആൾക്കാർക്ക് ഡിപ്രഷൻ എന്ന മാനസികാവസ്ഥ അല്ലെങ്കിൽ രോഗത്തെകുറിച്ച് അറിയും എന്നറിയില്ല. ഡിപ്രഷൻ അത് ഒരു രോഗമാണ്. ഡിപ്രഷൻ അനുഭവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരിൽ ചിലർക്ക്, അല്ലെങ്കിൽ നാം ദിവസവും കാണുന്ന നമുക്കധികം അറിയാത്ത ചിലർക്ക്,അതുമല്ലെങ്കിൽ ഡിപ്രഷനിൽ നിന്നും രക്ഷപെടാൻ കഴിയാതെ മരണത്തിനു കീഴടങ്ങിയ ഒരുപാട് മനുഷ്യർക്ക്‌ വേണ്ടിയാണ് ഈ കുറിപ്പ്. വേണ്ടപ്പെട്ടവരുടെ വേർപാട്, റിലേഷൻഷിപ്സിൽ വരുന്ന വിള്ളലുകൾ, പെട്ടെന്ന് ഉണ്ടാവുന്ന രോഗങ്ങൾ, ക്രോണിക് പെയിൻ, അങ്ങനെ നിരവധി കാരണങ്ങൾ ഡിപ്രഷൻ എന്നൊരവസ്ഥയിലേക്ക് ഒരാളെ നയിക്കാം.താൻ അനുഭവിക്കുന്നത് ഡിപ്രഷൻ ആണ് എന്ന് അനുഭവിക്കുന്ന ആൾ പോലും തിരിച്ചറിയാതെ പോകുന്ന അവസ്ഥ. വർണശഭളമായ ഈ ഭൂമി ഇരുട്ടായി മാറുന്ന അവസ്ഥ. […] - [മറക്കാതെ കാണുക.. തിങ്കൾ മുതൽ വെള്ളിവരെ..](https://adayalam.in/dont-forget-to-watch/): നല്ല ഉറക്കത്തിലായിരുന്നു. മൊബൈലിന്റെ അലർച്ച ഉറക്കം മുറിച്ചതിലുള്ള അലോസരം മറച്ചുവയ്ക്കാതെയാണ് ഫോൺകോളിനു മറുപടി പറഞ്ഞത്. അതൊട്ടും കാര്യമാക്കാതെ സീരിയൽ ഡയറക്ടർ രമാകാന്തൻ സാർ നേരിട്ട് കാര്യത്തിലേക്കു കടന്നു.“എന്തായി സത്യനാഥാ തന്റെ പുതിയ സ്ക്രിപ്റ്റ്? എഴുത്ത് പകുതിയാകുമ്പോ താൻ വരാന്നല്ലേ പറഞ്ഞത് ഡിസ്‌കഷന്. ന്നിട്ട് ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ.”“അതുപിന്നെ.. അതൊന്നും ആയില്ല സാറേ. രമ സാറ് രാവിലെ ഇതു ചോദിക്കാനാ വിളിച്ചത്?”രാവിലെ വിളിച്ചുണർത്തിയതിലുള്ള ഈർഷ്യ ഒട്ടുംകുറയാതെ സത്യനാഥന്റെ മറുപടിയിലുണ്ടായിരുന്നു.“താൻ ചൂടാവാതെടോ. പ്രൊജക്റ്റ് നടക്കേണ്ടത് തന്റെയും ആവശ്യമല്ലേ? ഇപ്പോഴൊരു എൻട്രിയ്ക്ക് സാധ്യതയുണ്ട്. തന്റേതാകുമ്പോ ഒരു മിനിമം ഗ്യാരന്റി ഉണ്ടാവുമല്ലോ.”രമാകാന്തൻ സമാധാനപ്രിയനായി.“അത്രയ്ക്ക് പുരോഗമിച്ചിട്ടില്ല. ഒരു പ്ലോട്ട് ഉരുത്തിരിഞ്ഞിട്ടുണ്ട്. കഥയാക്കി കൊണ്ടുവന്നു പറയാമെന്നു വിചാരിച്ചിരിക്കുവായിരുന്നു.”സത്യനാഥനും ഒന്നു തണുത്തു. ഇയാളെ പിണക്കിയാൽ പിന്നെ അടുത്തേയ്ക്കെങ്ങും പോകാനാവില്ല. സീരിയൽ രംഗത്തെ അപൂർവ്വം സൗഹൃദങ്ങളിൽ ഒന്നാണ് രമാകാന്തൻ. മുൻപ് നല്ല രണ്ടുമൂന്നു ജനപ്രിയ പരമ്പരകൾ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പിന്നീട് രണ്ടു ഷോർട്ട് ഫിലിമുകൾക്ക് സത്യനാഥനെക്കൊണ്ട് തിരക്കഥയെഴുതിച്ച്‌ വന്ന പരിചയം, നല്ലൊരു കൂട്ടുകെട്ടായി ഉറയ്ക്കുകയായിരുന്നു. […] - [വെളിച്ചപ്പാടിന്റെ അച്ഛൻ (ചെറുകഥ)](https://adayalam.in/vlichappadinte-achan/): “ഉണ്ണിയേട്ടാ….” അതിരാവിലെയാണ് ഫോൺ വന്നത്.  മറുതലയ്ക്കൽ ജയചന്ദ്രൻ. ഇവനെന്തിനാ ഈ കൊച്ചുവെളുപ്പാൻകാലത്തേ വിളിച്ചുണർത്തുന്നത്? അൽപ്പം ഈർഷ്യയോടെയാണ്  ഫോണെടുത്തത്. “ഉണ്ണിയേട്ടാ….. ങ്ങളറിഞ്ഞോ കാര്യം?” “എന്താന്നു പറയെടോ” “മ്മടെ വെളിച്ചപ്പാടിന്റെ അച്ഛൻ പോയി!” കേട്ടപ്പോൾ ചിരിയാണു വന്നത്. “ടോ മൂപ്പര് പണ്ടേ പറയുന്നതല്ലേ പുറപ്പെട്ടു പോവുമെന്ന്. അലഞ്ഞുതിരിഞ്ഞ് തളരുമ്പോൾ തിരിച്ചുവന്നോളും.” “അല്ല ഉണ്ണിയേട്ടാ…. മരിച്ചുപോയെന്ന്!” ഒരുനിമിഷം സ്തംഭിച്ചുപോയി.  ഗോപാലേട്ടൻ മരിച്ചെന്നോ! “എന്തുപറ്റിയതാ?” “അറ്റാക്ക്! ഒറക്കത്തിൽ. മൂന്നുമണിക്ക് ഒണരുന്നതാണല്ലോ. എഴുന്നേക്കാത്തതു കണ്ട് തമ്പാട്ടി ചെന്നുവിളിച്ചു. തണുത്ത് മരവിച്ചു കിടക്കണ്. രാത്രി എപ്പഴേലുമായിരിക്കും. ഏട്ടൻ ധൃതിപിടിച്ചു വരണ്ട.  അവിടുന്ന് പുറപ്പെട്ട്  ഇവിടെ എത്തുമ്പഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. പറ്റിയാൽ തമ്പാട്ടിയെ ഒന്നു  വിളിക്കണം.  ആൾക്ക്  അതൊരാശ്വാസമാകും.” “ഉം.  ശരി. നീ വച്ചോ. ഞാൻ വിളിക്കാം.” ആകെ ഒരു മരവിപ്പാണ് തോന്നിയത്. ഗോപാലേട്ടൻ വിടപറഞ്ഞു. ഒറ്റത്തവണ മാത്രേ ഗോപാലേട്ടനെ  കണ്ടിട്ടുള്ളൂ.  അതും പൂരപ്പറമ്പിൽ വച്ച്.  പക്ഷെ തമ്പാട്ടി പറഞ്ഞ കഥകളിലൂടെ മൂപ്പരെക്കുറിച്ചൊരു ധാരണയുണ്ട്. തമ്പാട്ടിയെന്നു പറഞ്ഞാൽ തമ്പുരാട്ടി. പാലക്കാട്ടുകാർക്ക് ഭഗവതി […] - [അമ്മ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു](https://adayalam.in/mother-tongue-enhancement-program/): ഗാന്ധിജി സമദർശൻ ഫൌണ്ടേഷൻ കേരളപ്പിറവി ദിനം സമുചിതമായി ആചരിച്ചു. യുവതലമുറയിൽ മലയാള ഭാഷയോട് ആഭിമുഖ്യം വർധിപ്പിക്കാൻ ‘അമ്മ മലയാളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംദേശീയ സെക്രട്ടറി വേണു ഹരിദാസ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നിറപ്പകിട്ടാർന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ മലയാളം അക്ഷരമാല അച്ചടിച്ച് സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അഴിപ്പിൽ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. എം സുരേഷ് കുമാർ, കെ ജയകുമാരൻ നായർ, ബാലരാമപുരം വിനുകുമാർ, കെ ആർ ബാലകൃഷ്ണൻ നായർ, ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. - [ഗാന്ധാരി ഒരു സ്ത്രീയായിരുന്നു](https://adayalam.in/gandhari-as-a-woman/): രാജപത്നിയെന്നോ രാജമാതാവെന്നോ ഒക്കെയുള്ള വാഴ്ത്തുപാടലുകൾ യുദ്ധം തുടങ്ങുന്നതിനു മുമ്പേ ഗാന്ധാരി ഉപേക്ഷിച്ചിരുന്നു. യുദ്ധത്തിന്റെ ജയ-പരാജയങ്ങളെ കുറിച്ച് ഒട്ടും ആശങ്കയില്ലാതെ, അന്തഃപുരത്തിൽ സാധാരണ ദിവസങ്ങൾ പോലെ പ്രാർത്ഥിച്ചും ഉറങ്ങിയും കഴിഞ്ഞ അമ്മ, മക്കൾക്ക് അത്ഭുതമായിരുന്നു. ഗാന്ധാരിയുടെ വാക്കുകൾക്ക് യുദ്ധത്തിന്റെ പതിനെട്ടു നാളുകളിലും ഒരു തപസ്വിനിയുടെ ശാന്തതയായിരുന്നു. യുദ്ധവാർത്തകൾ എത്തിച്ചിരുന്ന സേവകന്മാരുടെ മുമ്പില്‍ ചോദ്യങ്ങളില്ലാത്ത വെറുമൊരു കേൾവിക്കാരി! ചോരച്ചാലിൽ നഗ്നപാദയായി നടക്കുമ്പോൾ ഗാന്ധാരിയുടെ കാലിടറിയില്ല. ശവങ്ങളാണ് ചുറ്റും, മക്കളുടെ, പേരമക്കളുടെ, അടുത്ത ബന്ധുക്കളുടെ, പേരറിയാത്ത മറ്റനേകം പോരാളികളുടെ.. വന്യമായ ഒരു പുഞ്ചിരി ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചു അവർ തിരഞ്ഞുകൊണ്ടിരുന്നത് മക്കളുടെയോ പേരമക്കളുടെയോ ശരീരങ്ങളല്ലായിരുന്നു. യുദ്ധത്തിന്റെ അവസാന നാളിൽ സഹദേവനാൽ വധിക്കപ്പെട്ട തന്റെ സഹോദരനെ, ശകുനിയെ, അവസാനമായി കാണാൻ മാത്രമാണ് പതിറ്റാണ്ടുകളായി പൊതിഞ്ഞു വെച്ച തന്റെ കാഴ്ചയുടെ മറ അവർ അഴിച്ചുമാറ്റിയത്.. ചോര കുടിച്ചു വീർത്ത കുരുക്ഷേത്ര മണ്ണിലൂടെ മുന്നോട്ട് നടക്കുമ്പോൾ മനസ്സ് പുറകോട്ടു നടന്നു എത്തി നിന്നത് ഗാന്ധാര ദേശത്തായിരുന്നു. പതിനാലാം വയസ്സിൽ കണ്ണുകെട്ടി […] - [സൗഹൃദം](https://adayalam.in/friendship/): ഞാനും കുഞ്ഞനും കൂട്ടുകാരാണ്. വെറും കൂട്ടല്ല ഇണപിരിയാത്ത കൂട്ടുകാര്‍. വാസ്തവത്തില്‍ അവനല്ലാതെ ജീവിതത്തില്‍ എനിക്ക് വേറാരുമില്ല. ഞങ്ങളുടെ സൗഹൃദം തുടങ്ങിയത് തന്നെ വലിയൊരു കഥയാണ്. അടുത്ത വീട്ടിലെ ബാല്‍ക്കണിയില്‍ എന്തൊക്കെയോ ചിന്തിച്ചു വെയില്‍ കാഞ്ഞു കിടക്കുമ്പോഴാണ് ഞാന്‍ കുഞ്ഞനെ ആദ്യം കാണുന്നത്. അവനന്ന് എന്നെ ശ്രദ്ധിച്ചതേയില്ല. പക്ഷെ ഞാനന്നേ അവനിലൊരു സാധുവിനെ കണ്ടു. മനുഷ്യരില്‍ സാധാരണ കാണുന്ന ക്രൂരതകളേതുമില്ലാതെ, ഒച്ചയുയര്‍ത്തി സംസാരിക്കപോലും ചെയ്യാത്ത ഒരു പാവം. ഇവന്‍ കൊള്ളാമെന്നു മനസ്സില്‍ കണക്കു കൂട്ടി. അവന് എന്തൊക്കെയോ വിഷമങ്ങളുണ്ടെന്ന് ആ നിശബ്ദത കണ്ടപ്പോള്‍ തോന്നി. അപ്പുറത്തെ വീട്ടിലെ ആ തലതെറിച്ച പയ്യന്‍ എത്ര തവണ എന്നെ കല്ലെറിഞ്ഞിരിക്കുന്നു, ഒരു കാരണവുമില്ലാതെ. കാണുന്നിടത്തിട്ടൊക്കെ ദ്രോഹിക്കും. എന്തോ ഇവനെങ്ങനെയൊന്നും ചെയ്യില്ലെന്നൊരു തോന്നല്‍. കുറച്ചു ദിവസം കുഞ്ഞന്റെ വരവും പോക്കും കണക്കാക്കി ഞാന്‍ എതിര്‍വശത്തെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അപ്പോഴും അവന്‍ മൈന്‍ഡ് ചെയ്യാനുള്ള കോളൊന്നുമില്ല. പിന്നെ പതിയെ മുന്നിലെ റോഡിലിറങ്ങി നിന്ന് നോക്കി. അവന്റെയത്ര ഭാരമുള്ള […] - [വയനാടന്‍ കാപ്പിത്തോട്ടം](https://adayalam.in/dream-come-true/): പറവൂരു നിന്നും ആദ്യ നിയമനം കിട്ടി വയനാടന്‍ ചുരം കയറുമ്പോഴേ ജാസ്മിന്റെ മനസ്സില്‍ കയറിക്കൂടിയതാണ് ഒരു കാപ്പിത്തോട്ടം സ്വന്തമാക്കണമെന്ന മോഹം. ആഗ്രഹിക്കാന്‍ കപ്പം കൊടുക്കണ്ടല്ലോ എന്ന ആത്മഗതം തൊട്ടടുത്തിരുന്ന കെട്ടിയോന്റെതായിരുന്നു. യു. പി. സ്കൂള്‍ ടീച്ചര്‍ ആയിട്ടാണ് നിയമനം.അതും കാട്ടിനുള്ളിലെ ഒരു സ്കൂളില്‍. കിട്ടുന്നിടത്തു ജോയിന്‍ ചെയ്യാതെ തരമില്ല. നാലുവയസ്സു മാത്രം പ്രായമുള്ള സുനുമോളെ അമ്മച്ചിയെ ഏൽപ്പിച്ചിറങ്ങുമ്പോള്‍ കണ്ണുനിറഞ്ഞൊഴുകുന്നത് നിയന്ത്രിക്കാനായില്ല. മുഖം തിരിച്ചു നടക്കുന്ന ജയേട്ടന്റെയും അവസ്ഥ വ്യത്യസ്തമാവില്ലെന്നറിയാം. അതിനാല്‍ സങ്കടം അടക്കിപ്പിടിച്ചു ജോലിയില്‍ ചേരാനിറങ്ങിയത് ഇന്നലെ കഴിഞ്ഞ പോലെയോര്‍ക്കുന്നു.ഗള്‍ഫിലാണ് ജയേട്ടന്‍. കാര്യമായ ജോലിയൊന്നുമല്ല. തട്ടിമുട്ടിക്കഴിഞ്ഞു പോകാം. പ്രാരാബ്ദം നിറഞ്ഞ അവരുടെ വീടും നോക്കണം. എല്ലാംകൂടി ശ്വാസംമുട്ടി കഴിയുന്ന നേരത്താണ് പണ്ടെങ്ങോ എഴുതി ലിസ്റ്റില്‍ കടന്നുകൂടിയ യു.പി. അസിസ്റ്റന്റിന്‍റെ നിയമന ഉത്തരവ് കിട്ടുന്നത്. ജയേട്ടന്‍ ആദ്യമായി നാട്ടില്‍ വന്ന സമയമായിരുന്നു. അതിനാല്‍ വയസ്സായ അപ്പച്ചനെ തണുപ്പ് സഹിപ്പിച്ചു വയനാട് കയറ്റാതെ കഴിഞ്ഞു. സ്കൂള്‍ കണ്ടുപിടിക്കാനും ഹോസ്റ്റലില്‍ താമസമൊരുക്കാനും പുള്ളിക്കാരന്‍ കൂടെയുണ്ടായിരുന്നതിനാല്‍ ബുദ്ധിമുട്ടിയതേയില്ല. […] - [അയ്യപ്പൻ](https://adayalam.in/ayyappan-novel-2/): അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന ശ്രദ്ധേയമായ നോവൽ. അനീഷ് തകടിയിലിന്റെ ഈ പുസ്തകം ഒട്ടേറെ നിരൂപകപ്രശംസ നേടിയിട്ടുണ്ട്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വിപണിയിൽ. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും പരുന്തും കാടും നാടും ഒന്നിക്കുന്ന കഥ. അയ്യപ്പൻ നോവലിന്റെ രണ്ടാം പതിപ്പ്.രചന : അനീഷ് തകടിയിൽപ്രസാധകർ : ബുദ്ധാ ക്രിയേഷൻസ് പുസ്തകം ആമസോണിൽ ലഭ്യമാണ്. ലിങ്ക് ചുവടെ ചേർക്കുന്നു. - ['കിറുക്കി' ഭാർഗ്ഗവി](https://adayalam.in/memories/): ‘കിറുക്കി’ ഭാർഗ്ഗവി ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ ചുറ്റുവട്ടങ്ങളിലോ എന്നെ കണ്ടില്ലെങ്കിൽ അച്ഛമ്മ, എന്നെ തെരയുന്ന അമ്മയോട് ഉറപ്പിച്ചുപറയും,“പെണ്ണാ കിറുക്കിഭാർഗ്ഗവീടങ്ങു കാണും. ഇവിടെങ്ങും നോക്കീട്ടൊരു കാര്യോമില്ല. പറഞ്ഞാ കേട്ടില്ലെങ്കി നല്ല തല്ലു വച്ചുകൊടുക്കണം. വേറെങ്ങും കണ്ടില്ല അവക്കു കളിയ്ക്കാൻ”. അത് സത്യവുമാണ്. എന്റെ കൂട്ടായിട്ടൊന്നുമല്ല ഭാർഗ്ഗവിയമ്മയുടെ വീട്ടിന്റെ ഉമ്മറത്ത് അവരുടെ ചലനങ്ങളും നോക്കി ഞാൻ വാപൊളിച്ചിരിക്കുന്നത്. വാസ്തവത്തിൽ അവരെന്നെ കാണുന്നുണ്ടോ എന്നുപോലും നിശ്ചയമില്ല. തലമുടി വിരലുകൊണ്ടു ഞാവി സദാ പിറുപിറുത്തുകൊണ്ട് ഭാർഗ്ഗവിയമ്മ ഉമ്മറപ്പടിയിൽ കാലുംനീട്ടിയിരിക്കും. മണ്ണുകൊണ്ടു കെട്ടിയ വരാന്തയുടെ കൈവരിയിൽ അവരേയും നോക്കിയിരിക്കുമ്പോൾ എന്റെ ചിന്തകൾ പലകുറി ആകാശംതൊടും! ആ ഇരുപ്പിൽ ഞാനോ അവരോ മുഷിവറിയില്ല. അച്ഛമ്മയുടെ ചാരന്മാർ അടിച്ചും പിച്ചിയും ദിവാസ്വപ്നത്തിൽ നിന്ന് നിലംതൊടീച്ച് എന്നെ […] - [ഡോ. എം. എസ്സ് സ്വാമിനാഥൻ വിടവാങ്ങി](https://adayalam.in/homage-dr-m-s-swaminadhan/): ഡോ. എം. എസ്സ് സ്വാമിനാഥൻ വിടവാങ്ങിപ്രശസ്ത കൃഷിശാസ്ത്രജ്ഞൻ, ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന ഡോ. എം. എസ്സ്. സ്വാമിനാഥൻ (മങ്കൊമ്പ്‌ സാംബശിവൻ സ്വാമിനാഥൻ) അന്തരിച്ചു. 1925 ഓഗസ്റ്റ് 7 ന് കുട്ടനാട്‌ താലൂക്കിലെ മങ്കൊമ്പിൽ ജനിച്ച അദ്ദേഹം, കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പഠനം പൂർത്തിയാക്കി 1952 -ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ജനിതകശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. ഇന്ത്യയിലെത്തിയ ശേഷം അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ പരിസ്ഥിതിയ്ക്കിണങ്ങുന്ന, അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ഈ രംഗത്തെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയിരുന്നു.ഗോതമ്പിന്റെ വിദേശ ഇനങ്ങളെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിക്കുന്നരീതിയിലേയ്ക്ക് മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ കൃഷിയിറക്കി നൂറുമേനി വിളയിച്ചത് അദ്ദേഹത്തിനെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവാക്കി. മാഗ്‌സാസെ അവാർഡ്, ഐക്യരാഷട്ര ഭക്ഷ്യ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി, വേൾഡ് ഫുഡ്പ്രൈസ്, ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് പുരസ്കാരം എന്നിവ നേടിയ അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും […] - [സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു](https://adayalam.in/director-k-g-george/): സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു..ആദരാഞ്ജലികൾ പ്രശസ്ത സംവിധായകൻ ശ്രീ. കെ. ജി ജോർജ് അന്തരിച്ചു. എഴുപത്തെട്ടുവയസ്സായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. എഴുപത്- എൺപതു കാലഘട്ടങ്ങളിൽ നിറഞ്ഞുനിന്ന, വിപ്ലവാന്മക സിനിമകളുടെ സംവിധായകനായിരുന്നു കുളക്കാട്ടിൽ ഗീവർഗ്ഗീസ് ജോർജ് എന്ന കെ.ജി. ജോർജ്. കാലത്തിന്റെ മാറ്റങ്ങൾക്ക് അടിമപ്പെടാതെ ഇന്നും അജയ്യമായി നിൽക്കുന്നു അദ്ദേഹം സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളിൽ പലതും. മഹാനായ കലാകാരന് അടയാളത്തിന്റെ അശ്രുപൂജ. - [പിച്ചിപ്പൂമണവും ഒരസ്ഥിത്തറയും](https://adayalam.in/fragrance-of-memories/): പിച്ചിത്തടവും അസ്ഥിത്തറയും; രണ്ടും ഓർമ്മകളാണ്, വളരെ ചെറുപ്പത്തിൽ മനസ്സിൽപ്പതിഞ്ഞുപോയ ഓർമ്മ! കേശവക്കുറുപ്പെന്നു നാട്ടുകാർ വിളിക്കുന്ന കേശോപ്പൂപ്പൻ അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മാവനാണ്. ശുദ്ധനും പരമഭക്തനുമായ ഒരു നാട്ടുമ്പുറത്തുകാരൻ കാരണവർ. ശുദ്ധനായതുകൊണ്ടുതന്നെ ദുഷ്ടന്റെ ഫലം ചെയ്യുന്നതായിപ്പോകുന്നുണ്ട് പ്രവൃത്തികളിൽ പലതും എന്നിരുന്നാലും, കുടുംബത്തിലെ ഇളമുറക്കാർ അതെല്ലാം മൂളിയിരുത്തും. എന്തുചെയ്യാൻ മൂത്തജ്യേഷ്ഠനായിപ്പോയില്ലേ! അവരുടെ ഈ ഭാവം വളരെ സൂഷ്മമായി നിരീക്ഷിച്ചിരുന്ന ആളെന്ന നിലയ്ക്ക് എനിക്ക് കേശോപ്പൂപ്പനോട് വല്ലാത്തൊരു സഹാനുഭൂതിയായിരുന്നു. വീട്ടിലുള്ളവരുടെ മനോഭാവവും എന്റെ ദയാവായ്പ്പുമൊക്കെ അപ്പൂപ്പൻ അറിയുന്നുണ്ടായിരുന്നോ എന്നൊന്നും ഇപ്പോഴോർമ്മയില്ല. വീടുമുഴുവൻ മുഴങ്ങിക്കേൾക്കുന്ന, ഒരൽപം ചിലമ്പിച്ച ശബ്ദവുമായി കേശോപ്പൂപ്പൻ തന്റെ ചുട്ടിത്തോർത്തും ചുറ്റി പൂജാമുറിയിൽ നിന്നിറങ്ങിവരുന്ന ചിത്രമാണ് എന്റെ മനസ്സിൽ എന്നും അദ്ദേഹത്തിന്! പഴയ മാളികവീടാണ് അപ്പൂപ്പന്റേത്. കോണിച്ചുവട്ടിൽ മാത്രമല്ല വീടുമുഴുവൻ ഇരുട്ടുറങ്ങിക്കിടക്കും. ആ ഇരുട്ടുപോലും മാറിനിൽക്കുന്ന ഒരൊറ്റ മുറിയുണ്ട്; അതാ വീട്ടിലെ ലൈബ്രറിയാണ്! കുമാറണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന സുനിൽക്കുറുപ്പ് എന്ന് ഔദ്യോഗിക നാമധേയമുള്ള, കേശോപ്പൂപ്പന്റെ ഇളയമോന്റെയാണ് ആ ലൈബ്രറി. എന്നെയും അനിയന്മാരെയും വായനയിലേയ്ക്കടുപ്പിക്കാൻ പോന്ന […] - [മകന്റെ വീട്](https://adayalam.in/sons-house/): മനസ്സിലെപുതിയ വീടിന്ഒരു മുറി കൂടുതലായിരുന്നു!വരാന്തയിൽ നിന്നു കയറി,പൂമുഖത്ത് നിന്നുവലത്തോട്ട് തിരിഞ്ഞ്,മുറ്റത്തെ സുഗന്ധത്തിലേക്കുംതൊടിയിലെ പച്ചപ്പിലേക്കുംജനൽ തുറക്കുന്നചെറുതല്ലാത്ത ഒരു മുറി!ആ മുറിയിൽഒരു കട്ടിൽ,കടന്നു പോയ പകലിനെതിരിച്ചു കൊണ്ടുവരുന്നശ്വാസ താളങ്ങൾ !സന്ധ്യയെ കുറിച്ചുള്ളചിന്തകളൊഴിഞ്ഞ്,ഇരുട്ടിനെ ഭയമില്ലാത്തനാലു കണ്ണുകൾ!കാതിനോട് ചുണ്ട്പറയുന്ന സ്വകാര്യങ്ങളിൽഒച്ചയെടുക്കാത്ത ഇക്കിളികൾ!മനസ്സിലെ വീട്ടിൽസ്വപ്നങ്ങളേറെയായിരുന്നു! മനസ്സിലെ വീട് മകൻവരച്ചപ്പോൾആ മുറി മാത്രം ഉണ്ടായിരുന്നില്ല!വരാന്തയിൽ നിന്നു കയറിപൂമുഖത്ത് നിന്നുഇടത്തോട്ടു തിരിഞ്ഞുള്ള മൂലയിൽ,ഒരു കട്ടിലിനുള്ള ഒഴിവ്!ഒരു ചുമരിനപ്പുറം,അടുക്കളയോട് ചേർന്ന്മറ്റൊരു കട്ടിലൊഴിവ്! തറ കീറി പടുത്ത്തുടങ്ങും മുമ്പേതെക്കേ തൊടിയിൽഇരുട്ട് കുഴിവെട്ടിയത്അവൾക്കായിരുന്നില്ല,എനിക്കായിരുന്നു!പൂമുഖത്ത് നിന്നുഇടത്തോട്ടു തിരിഞ്ഞുള്ള മൂലയിൽകട്ടിലൊഴിവ് മാറ്റിശുചിമുറിയാക്കിയത്മരുമകളുടെമിടുക്കായിരുന്നു!! സുരേഷ് പ്രാർത്ഥന - [റെയിൻകോട്ട്‌](https://adayalam.in/raincoat-movie/): നോവുകൾ ആത്മദുഃഖങ്ങളേയും കടന്ന് അസ്തിത്വദുഖങ്ങളിലേയ്ക്ക് ചേക്കേറുന്നത്, ഒരു കലാകാരന്റെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ഒരുപക്ഷെ ആ നോവുകളാവും അയാളെ ഒരു ഉത്തമ കലാകാരനാക്കുന്നതും! ഋതുപർണ്ണഘോഷിന് തീർച്ചയായും വേദനകൾ അന്യമല്ല. അത് അദ്ദേഹത്തിന്റെ വർക്കുകളിൽ പ്രകടമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരമൊരു ആത്മപ്രകാശനം എന്നു തോന്നിയ സിനിമയാണ്, ഓ. ഹെൻഡ്രിയുടെ ‘The Gift of Magi’ എന്ന ഷോർട്ട് സ്റ്റോറിയെ ആധാരമാക്കി ഋതുപർണ്ണോഘോഷ് അണിയിച്ചൊരുക്കിയ ചിത്രം ‘റെയിൻകോട്ട്‌’. അജയ് ദേവ്ഗൺ – ഐശ്വര്യറായ് ജോഡിയിൽ ഭദ്രമായ, നോവുന്ന ഈ പ്രണയ കഥ, ഒരു മഴപെയ്യുന്ന കൽക്കട്ട മധ്യാഹ്നത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന നായകൻറെ ഗതികേടിലേയ്ക്ക്, അയാളുടെ പതിനേഴുവർഷം മുൻപ് നഷ്ടപ്പെട്ട പ്രണയിനിയെ കൊണ്ടുവന്നു നിർത്തുന്നു. തന്റെ സാമ്പത്തികമായ അരക്ഷിതാവസ്ഥയ്ക്ക് മുന്നിൽ, ഒരുപക്ഷെ അതിനേക്കാളും ഏറെ തന്റെ കാമുകിയായിരുന്ന നീരജയെ കാണുകയെന്ന മോഹമാവണം മനോജിനെ അവളെ തേടി കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത്. തനിക്കു നല്കാനാവാത്ത ജീവിത സൗകര്യങ്ങൾ പ്രാപ്‌തമാക്കാനായി നീരു തന്നെ കണ്ടെത്തിയ, മെച്ചപ്പെട്ട ജീവിതം കാണുകയും അയാളുടെ ലക്ഷ്യമായിരുന്നു. […] - [വാക്ക്](https://adayalam.in/word/): ഞാൻമൗനത്തിൻ്റെആകാശ ശോണിമനീയൊരുവാക്കിൻ്റെ പക്ഷിയാവുക…പറന്നുയരാൻമാടി വിളിക്കുന്ന ആകാശം…ചിറകു മുളച്ച വാക്കുകൾക്ക് തളർച്ച …ഉടലിൽ .. ഉയിരിൽ..സ്വപ്നങ്ങളിൽവാക്കുകൾക് ശാന്തി..കരുണയിലും വാത്സല്യത്തിലുംവാക്കുകൾക്ക്ആർദ്രത …സ്നേഹത്തിൽ വാക്കുകൾക്ക് മിതത്വം..പ്രണയത്തിൽ അസ്തമയ ശോഭ ..സൗഹൃദങ്ങളിൽപങ്കുവയ്ക്കലിൻ്റ ആഴം..ദു:ഖങ്ങളിൽ മിഴിനീരിൻ്റെ തിളക്കം ..നിൻ്റെ സംയമനത്തിൻ്റെ ഭൂമികയിൽഞാൻ നട്ട വാക്കുകൾഎൻ്റെ ആകാശങ്ങളിലേക്ക്ചില്ലകൾ വിടർത്തി ..പടരാൻ മടിച്ച അക്ഷര ങ്ങളിൽഞാനെൻ്റെ വാക്കിൻ്റെജീവൻ തിരഞ്ഞു പോയ് ..ഓർമ്മകളോടൊട്ടി നിൽക്കുന്ന വാക്കുകൾക്ക്ഒരായുസ്സിൻ്റെ ജീവൻ ..പ്രണയിച്ചു കൊതിതീരാത്തവാക്കുകളത്രേ ആകാശത്ത് നക്ഷത്രങ്ങളാവുന്നത് ..എങ്കിലും..എൻ്റെ മനസ്സിൻ്റെ ശൂന്യതയിൽനിറഭേദങ്ങളായ് പെയ്ത നിൻ്റെ വാക്കുകൾക്ക് തണുപ്പായിരുന്നു … - [സർവ്വം ശിവമയം](https://adayalam.in/sarvam-shivamayam/): രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ ചിന്തകളുടെ വേലിയേറ്റത്തിനൊടുവിൽ സദാശിവൻപിള്ള ദൈവത്തെ തേടിയിറങ്ങാൻ തീരുമാനിച്ചു. തലേന്ന് വൈകുന്നേരം അമ്പലത്തിൽ നടന്ന മതപ്രഭാഷണമാണ് ഈശ്വരനെ തേടാൻ പ്രേരിപ്പിച്ചതെന്ന് പറയാമെങ്കിലും ശരിയായ കാരണം മറ്റൊന്നാണ്! തന്റെ പകുതിപോലും സാമ്പത്തികമില്ലാത്ത, ഉന്നതകുല ജാതനല്ലാത്ത അയ്യപ്പൻ കൈലാസത്തിൽ പോയി വന്നതും, അമ്പലകമ്മിറ്റി ആദരിച്ചതുമാണ് പ്രധാനകാരണം. അസൂയ മനസ്സിനെ അസ്വസ്ഥമാക്കുന്നു. നേരെ കാശിയിലേക്ക് പോകാം. എല്ലാവരും പുണ്യം തേടി പോകുന്നത് അങ്ങോട്ടാണല്ലോ! അവിടുന്നു കൈലാസം, അത് പക്ഷെ ആരോടും പറയുന്നില്ല. പോയി വന്നിട്ട് എല്ലാവരും അറിഞ്ഞാൽ മതി. കൊച്ചിയിൽ നിന്ന് ഫ്ലൈറ്റിൽ ഡൽഹി, അവിടെനിന്ന് കാശിയിലേക്ക്. രാവിലെ നാലുമണിക്ക് കുളിച്ച് ശുദ്ധനായി അമ്പലത്തിൽ പോയി വഴിപാട് കഴിക്കണം യാത്രക്ക് തടസ്സമുണ്ടാവാതിരിക്കാൻ. എന്നിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യാം, പറ്റുമെങ്കിൽ മറ്റന്നാൾ തന്നെ പോകണം. മനസ്സിലെല്ലാം ഉറപ്പിച്ച് ശാന്തനായി കണ്ണടച്ചു. നാലുമണിക്ക്‌ ഓംകാരം മുഴക്കി അലാറം അടിച്ചു തുടങ്ങി. നേരെ കുളിമുറിയിൽ കയറി പ്രഭാതകർമങ്ങൾ കഴിച്ചു. ഷവറിൽ നിന്ന് വെള്ളം ദേഹത്ത് വീണപ്പോൾ ശരീരം കിടുങ്ങിപോയി. […] - [ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു](https://adayalam.in/condolences-artist-nambuthiri/): ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയർത്തിയ അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അർധരാത്രി 12.21നായിരുന്നു അന്ത്യം. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം. രേഖാചിത്രങ്ങളിലൂടെ പല പ്രശസ്ത കൃതികളുടെയും ഭാഗമായിരുന്ന അദ്ദേഹം ശില്പകലയിലും സാഹിത്യത്തിലും ചലച്ചിത്രകലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മഹാനായ ആ കലാകാരന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അടയാളം ഡെസ്ക്വര: സംഗീത് ബാലചന്ദ്രൻ - [വി.എം ആര്യയെ അനുമോദിച്ചു](https://adayalam.in/sfpr-news/): ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 36-ാമത് റാങ്ക് കരസ്ഥമാക്കി ഉജ്വലവിജയം നേടിയ കുമാരി വി.എം ആര്യയെ മനുഷ്യാവകാശ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സോസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) അനുമോദിച്ചു.ചെയർമാൻ എം.എം.സഫറിന്റെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ആര്യയുടെ ഭാവനത്തിലെത്തി മൊമെന്റൊ സമ്മാനിച്ചുകൊണ്ട് ഷാളുകൾ അണിയിച്ച് അനുമോദനം അറിയിച്ചു. ഡോ.പി. ജയദേവൻ നായർ (സംസ്ഥാന പ്രസിഡന്റ്), വി.എസ്. പ്രദീപ് (സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), ഐ. അജിതകുമാരി, (സംസ്ഥാന ട്രഷറർ), സി. വേണുഗോപാൽ (സംസ്ഥാന സെക്രട്ടറി), ജെ.എസ് രതീഷ് ബാബു (സംസ്ഥാന കോർഡിനേറ്റർ), വേണു ഹരിദാസ് (തിരു: ജില്ലാ പ്രസിഡന്റ്), സുജിത് (നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ്) എന്നിവരോടൊപ്പം ഭരണസമിതി അംഗങ്ങളായ അഴിപ്പിൽ അനിൽകുമാർ,അയൂബ്ഖാൻ, അനികുട്ടൻ, ദേവൻ, ഷീബ, ചന്ദ്രശേഖരൻ നായർ, മനു, റജി രാജ്, ശങ്കർ പോറ്റി എന്നിവർ സ്വീകരണ ചടങ്ങുകളിൽ പങ്കെടുത്തു. - [തിരയിളക്കം](https://adayalam.in/the-maddening-waves/): അസ്തമയത്തുണ്ടുകൾ കൊണ്ട് ഹൃദയത്തിൽ ചിത്രങ്ങൾ കോറിയിടുമ്പോഴും അവളുടെ മനസ്സിലെ തിരയിളക്കം അവസാനിച്ചിരുന്നില്ല. നിലാവിനെ കുടിച്ചു വറ്റിക്കുന്ന ഈ ഭൂമിയെപ്പോലെ തനിക്കും ഈ കടലിനെ കുടിച്ചു വറ്റിക്കാനായെങ്കിലെന്ന് എത്ര ഭ്രാന്തമായ ചിന്ത.. ശരിക്കും കടലൊരു ഭ്രാന്തു തന്നെയല്ലേ.. ഒരു കൗതുകത്തിനുമപ്പുറം അഗാധമായ മൗനങ്ങളിലൊളിപ്പിച്ച എത്രയെത്ര സത്യങ്ങൾ.. ആർത്തിരമ്പി വരുമ്പോഴും അണച്ച് പിടിച്ച് ആശ്വസിപ്പിക്കാനുള്ള മനസ്സ് അവളുടേത് മാത്രമല്ലേ..സ്വസ്ഥമാക്കപ്പെടാനാഗ്രഹിച്ച ഓരോ കടൽ കാഴ്ച്ചയും ഒരു തിരിഞ്ഞു നടപ്പായിരുന്നു. അമർത്തി ചവിട്ടിയ കാലടികൾക്കിടയിലൂടെ ഊർന്നിറങ്ങിയ മണൽത്തരികളെ തലോടി തിരിച്ചു തരുമ്പോൾ അതിനൊരിക്കലും ഒരു തുടക്കവും ഒടുക്കവും ഉണ്ടായിരുന്നില്ല. പുറന്തള്ളിയ ഓർമ്മകളിലവശേഷിച്ചത് ഒരുപാട് ബാക്കിവയ്പ്പുകളായിരുന്നു.പിഴുതെറിയാനാവാത്ത വെമ്പലുകളെ ആയാസപ്പെടുത്താൻ താഴിട്ടുപൂട്ടിയ ചിലയിടങ്ങൾ അവൾക്കുള്ളിലുണ്ടായിരുന്നു. ഒരിക്കലും അടയാളങ്ങൾ രേഖപ്പെടുത്താതെ അഹിതമായതിനെ ഹിതമാക്കി തീർത്തു ശീലിച്ച ഇടം. തിരയിളക്കങ്ങൾക്കു മീതേ പരാതിയുടെ ഭാണ്ഡക്കെട്ടുകൾ അമർത്തി നോവിക്കാതെ .. സ്നേഹത്തിൻ്റെ നീരൊഴുക്കുകൾ മാത്രം തേടിപ്പിടിച്ച് തുറന്ന ആ കാശങ്ങളിലേക്ക് മിഴിനട്ടിരിക്കുമ്പോഴും അവളുടെ കണ്ണുകളിലൂടെ മനസ് ഉരുകിയൊലിച്ചു.മനസിൻ്റെ അഗാധതകളിലെ വിടെയൊക്കയോ ഇട്ടിട്ടുപോയ കിളുർക്കാത്ത വിത്തുകൾ; […] - [തനിച്ചിരിക്കുമ്പോൾ …](https://adayalam.in/when-i-am-alone/): തനിച്ചിരിക്കുമ്പോൾവാക്കുകൾ കൊണ്ടുപൂക്കൾ കൊരുക്കണമെന്ന്തോന്നും…അകലങ്ങളിലേക്ക്കണ്ണുനട്ട്പിറക്കാത്ത സ്വപ്നങ്ങളെഅരുമയായ് ചേർത്തുപിടിക്കാൻതോന്നും.. മഴ നനഞ്ഞ്പുലരികളിലൂടെകൈവിരൽ കോർത്ത്നടക്കാൻതോന്നും..ആർദ്രതയിലമർന്നാഴ്ന്ന്ഹിമകണങ്ങളെമാറോടണയ്ക്കാൻതോന്നും..നിശബ്ദത കൊണ്ട്നീ നെറുകയിലുമ്മ വയ്ക്കുമ്പോൾനിറന്ന പൂക്കൾപൊഴിഞ്ഞു വീണപുഴയിറമ്പിലൂടെമിഴിയിണ കോർത്ത്നടക്കാൻ തോന്നും.. ഓരോ വാക്കുംനിനക്ക് പകരുമ്പോൾപുതുമഴയേറ്റുണർന്നകുഞ്ഞു പൂവായ്ഞാനുണരും ..എന്നിട്ടും…എത്രയെത്ര സ്വപ്നസന്ദേഹങ്ങളുടെനീഹാര മറകൾക്ക്അപ്പുറത്തിരുന്നാണ്നീയെൻ്റെ ചിന്തകളെകോർത്തിണക്കുന്നത്.. കവിത. ബി - [ഞാൻ കണ്ട ഋതു..](https://adayalam.in/rithu-as-i-seen-5/): ഞാൻ കണ്ട ഋതു..ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന് ഞാൻ അത്ഭുതം കൂറി. ഓർക്കാൻ തക്കവണ്ണം അറിയുമായിരുന്നുമില്ല. ഇടയ്ക്കെപ്പോഴൊക്കെയോ, സ്വതസിദ്ധമായ വാസനയുടെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലൂടെ കടന്നുപോയിരുന്ന ഒരു പേര്, കാലങ്ങൾക്ക് മുൻപേ മറഞ്ഞ, പ്രതിഭയിലൂടെ ലോകമറിഞ്ഞ ആ ഉജ്ജ്വല സിനിമാക്കാരൻ, ഋതുപർണ്ണോഘോഷ്! ഏറെ കൌതുകമാ ഉടുത്തൊരുങ്ങലിലായിരുന്നു. ഏതു മൂവി എന്നധികം അന്വേഷിക്കേണ്ടി വന്നില്ല,’ചിത്രാംഗദ!!’ ആ സൗമ്യ രൂപം ഉള്ളിലേയ്ക്ക് അങ്ങിറങ്ങി, ചില സമയം അസ്വസ്ഥതയോടെ തൂത്തെറിഞ്ഞിട്ടും പോകാതെ അവിടെയങ്ങു കൂടി. രുദ്ര എന്റെ ദുഃഖമായി, പെയ്തൊഴിയാത്ത കണ്ണീരായി… നെഞ്ചിൽ കയറ്റി വച്ച ഭാരം എന്നോട് മന്ത്രിച്ചു കൊണ്ടേയിരുന്നു, മറന്നുപോയേക്കരുതെന്ന്!! ആണടയാളത്തിന്റെ അവസാന തിരുശേഷിപ്പുപോലെ രുദ്രയുടെ ആ ശബ്ദം, അടക്കിപ്പിടിച്ച ഉൾവ്യഥയായി ഉള്ളിലേയ്ക്ക് ആഞ്ഞിറങ്ങി. വേദന ഘനീഭവിച്ച ഒരുൾവിറയലായി […] - [ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം](https://adayalam.in/the-stratagem/): മണ്ണപ്പം ചുട്ടുവിളമ്പിയ-തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,മരമണ്ടനെ മണ്ടയ്ക്കിട്ടു-കിഴുക്കാനൊന്നു മടിച്ചെന്നാൽ, മതമിങ്ങനെ മതിയിലെ-യർബുദമായി പടർന്നതുപോൽ,മണ്ണുണ്ടും മണ്ണിലുരുണ്ടും-മണ്ണുണ്ണികളാവാം.. കണ്ടില്ലേ, കഥകളിൽനിന്നും-കനലു പിറക്കണു, കലകളൊടുങ്ങണു-കാർന്നോന്മാർ നട്ടതിലൊക്കെ-പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി. ആരാണ്ടേതാണ്ടൊരു കാല-ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,നിനവുകടഞ്ഞുരുട്ടി, നഞ്ചും-കലർത്തിയിന്നു വിളമ്പുന്നു. വിഷമയമായോരോ, മനുജ-വിചാരവുമരുതാത്തതിരുകളായ്,പകനിറയണ മനസ്സുകൾ പുകയണു-തമ്മിലുടക്കും ബന്ധങ്ങൾ.. അതിരുകളുടെ ചിന്തകളില്ലാ-ത്തനുഭവമല്ലേ സൗഹാർദം,അരുതായ്മകൾ കൂട്ടിക്കെട്ടിയ-കാട്ടിക്കൂട്ടലിനെന്തർത്ഥം. ഒന്നായതറുത്തു മുറിച്ചതിലെരിവും-ചേർത്തിട്ടേച്ചു കൊരുത്തവർ,ഒരിയ്ക്കലും കൂടാ മുറിവുക-ളഴുകിയതൂറ്റിത്തഴച്ചിടുന്നു. സൗഹാർദം, മതസൗഹാർദം-ഏച്ചുമുറുക്കിയ പാശം പോൽ,ചിന്തകളെയുടക്കിയിടാനായ്-ആരുപടച്ച കുതന്ത്രങ്ങൾ? മതമെന്നൊരു മറയില്ലാതെ,വിദ്വേഷക്കറ പുരളാതെ,ഉറ്റവരൊറ്റുയിരായ്ക്കാണണ-കനവിനുമെന്തഴകാണെന്നോ! മഞ്ജുള ശിവദാസ് - [നിത്യത..](https://adayalam.in/the-eternity/): അവളെ പുൽകാനായിഅവൻ തൻ്റെ ചില്ലകളെ അനന്തതയിലേക്കു വിടർത്തി..എവിടെ നിന്നോ നീണ്ടു വരുന്ന കരുണയുടെയും സ്നേഹത്തിൻ്റെയും കരങ്ങൾക്കായ്രാപ്പകലുകളെ ധ്യാനമാക്കി തീർത്തു..തൻ്റേതു മാത്രമായ ഒരു കാത്തിരിപ്പിൽ വിരിയുമെന്നോർത്തസുഗന്ധ സൂനങ്ങളെ കിനാവിലൊളിപ്പിച്ച്വിചിത്രമായ ആകാശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ്..തിരിച്ചറിയപ്പെടുന്ന അർഥശൂന്യതയ്ക്കൊടുവിൽതന്നിലേക്കു തന്നെ മടങ്ങിയെത്താനുള്ള ക്ഷണംനിരസിക്കാനാവാതെ മൗനത്തിൻ്റെ കൂട്ടിലേക്ക്..! എത്രയോ വിദൂരമായ ആകാശത്തിനും ഭൂമിക്കുമിടയിൽകുന്നുകളും.. പുഴകളും.. അരുവികളും.. സൃഷ്ടിച്ച്ഹൃദയത്തിലെ തിരമാലകൾ അടക്കി വച്ച്..കനലുകൾക്ക് മുകളിലൂടെ നടക്കുന്നു.തന്നിലേക്ക് വരുന്ന ആകസ്മികതകളെ തിരിച്ചറിഞ്ഞ്തൻ്റെ ഭൂമിയാക്കി മാറ്റുന്നിടത്ത് പലതും മാഞ്ഞു പോവുന്നു. തിടുക്കപ്പെട്ടു കടന്നു വരുന്ന ചിന്തകളെയും ഭയത്തെയുംആത്മഭൂമികയിലെ വിത്തുകളായ്മുളപ്പിച്ചെടുത്തു.നന്മതിന്മകളെ തിരിച്ചറിയാനാവാതെതിരിച്ചു നടക്കാനൊരുങ്ങുമ്പോഴൊക്കെയുംമുന്നോട്ടു കാത്തിരിപ്പുണ്ടെന്ന് കരുതുന്ന ഗഗനചാരുതയെയും..ഒരു പക്ഷേ, അതിനപ്പുറത്തുള്ളതിനെയും സ്വപ്നം കണ്ട്..സ്വയം പറഞ്ഞു കഴിയുന്നിടത്ത്,ആകാശവും ഭൂമിയും കൊഴിഞ്ഞു വീഴുന്നു. ഇന്ന് ഞാൻ നിന്നോട് ഒരുപാടു നന്ദിയുള്ളവളായിരിക്കുന്നു.അവളുടെ കാതിണകളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ആർദ്രതയോടെ പിറുപിറുത്തു..എത്ര നാളായി നാമൊപ്പമായിട്ട്,ഒരു നിമിഷം പോലും നീയെന്നെ പരിഗണിച്ചില്ല.പീഢകളും വേദനകളും എന്നെ ഒരുപാടു തളർത്തി,നിൻ്റെയടുത്ത് ഞാനെപ്പോഴും നിസ്സഹായയായിരുന്നു..എങ്കിലും എനിക്കറിയാമായിരുന്നു നീ തിരിച്ച് എന്നിലേക്ക് വരുമെന്ന്.. അവനൊന്നു കൂടെ എന്നോടു ചേർന്നിരുന്നു.നമുക്ക് […] - [അച്ഛനില്ലാത്ത പെൺകുട്ടി](https://adayalam.in/girl-who-lost-her-father/): അച്ഛനില്ലാത്തപെൺകുട്ടിക്ക്ചുളുങ്ങിപ്പോയപ്യാരിമുട്ടായിയുടെകടലാസിൻറെ രൂപമാണ്.നിവർത്തിയും മടക്കിയുംനിറം മങ്ങിമങ്ങി. ചുളിവുമാറാൻബുക്കിന്റെ ഒത്തനടുക്കിൽമുട്ടായികടലാസ് വെക്കും.അടുത്ത പേജിൽ ഒരുമയിൽപ്പീലിയുണ്ടാവും,മാനം കാണാതെ!! മുറ്റത്തേക്കിറങ്ങികാജാബീഡിയുടെകുറ്റിയോ മുറുക്കാൻറെചെല്ലമോ വരാന്തയിലുണ്ടോയെന്നുനോക്കും. മുറ്റത്തിരിക്കുന്നഹെർക്കുലീസ് സൈക്കിൾവെറുതെ തുടച്ചുവെക്കും. ഒരു തുടം കട്ടൻകാപ്പിയുടെപങ്ക്, പാത്രത്തിൻറെ അരുകിൽരാവിലെ കണ്ണുതിരുമ്മി ഉണ്ടോയെന്നുനോക്കും. അശയിൽ തൂക്കിയഷർട്ടുകൾ വെറുതെമണത്തുനോക്കും. സന്ധ്യക്ക്കപ്പലണ്ടി മിഠായിയുടെപൊതിക്കായ് നോക്കിയിരുന്ന്നാമം ജപിക്കും. കാത്തുകാത്തിരുന്ന്അച്ഛൻറെ ഷർട്ടണിഞ്ഞ്,ബീഡിയുടെ പൊതിയെടുത്ത്ഷർട്ടിൻറെ കൈമടക്കിൽ തിരുകി,ഇത്തിരി ഭസ്മവും ധരിച്ച്,തുരുമ്പിച്ചുതുടങ്ങിയസൈക്കിളിൽ ബെല്ലടിക്കാൻശ്രമിച്ച്,അച്ഛനായൊരു പെൺകുട്ടിവെറുതെ അച്ഛനേയും കാത്ത്കരയുന്നുണ്ടാവും. ജ്യോതി സന്തോഷ് - [വഴിവിളക്ക്](https://adayalam.in/the-streetlight/): പുൽമൂടി ഉടൽ മുറിഞ്ഞൊരാവഴിയരികിൽആസന്നമരണം കാത്ത്വെളിച്ചം വിതറി നിൽക്കുന്നുണ്ടൊരുവഴി വിളക്ക്,ചിതൽ തിന്നൊരാ മരക്കാലിൽസമരചരിത്രം അയവിറക്കികാറ്റിൽ നിറംമങ്ങി പാറുന്നൊരു കൊടികാടും മരവും നഷ്ടപ്പെട്ടൊരു കിളികൂടുകൂട്ടി മുട്ടയിട്ട്കാവലിരിക്കുന്ന മാതൃത്വം കാലം നൽകിയ മുറിപ്പാടുകളിൽഉപ്പു വിതറി കടൽക്കാറ്റ്ഇനിയും വെളിച്ചം തിരയുന്നവർക്കായിതലയിൽ ജീവഭാരവുമേറിപേമാരിയും വെയിലും നേരിട്ട്ഇപ്പോഴും വഴികാട്ടുന്നവിപ്ലവം വഴിപോക്കരെല്ലാംവഴിമാറി പോയതറിയാതെബാക്കിയായി വഴിയുംവഴി വിളക്കും. എസ് ജെ സുജീവ് - [പുസ്തകം- എൻറൊ](https://adayalam.in/book-enro/): പുസ്തകം- എൻറൊഇനം-കവിതാസമാഹാരംകവി-റാസിപ്രസാധകർ-ബ്ലാക്ക്ലാഷ് പബ്ലികാവില-150പേജ്-112 നിങ്ങളുടെ മുന്നിൽ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം തിരോന്തോരത്തെ ജീവിതകവിതസിറാ റാസിയുടെ രണ്ടാമത്തെ ‘കവിതാജീവിതസമാ-ആഹാരം’ ‘എൻറൊ’യാണ്. ഭാഷയുടെ പരിണാമമാണോ അതോ മനുഷ്യന്റെ പരിണാമമാണോ കവിതകൾ എന്നു തോന്നിപ്പോകുന്നവിധംതന്റെ സ്വതസിദ്ധമായ ശൈലിയിൽ നാട്ടുവർത്തമാനങ്ങളുടെ, ജീവിതഗന്ധിയായ അനുഭവങ്ങളുടെ കാഴ്ചകളെ‘കബിതയായി’എഴുതി കവിതകളെത്തന്നെ വെല്ലുവിളിക്കുന്ന കവിതകളാണ് എൻറൊ.65 കവിതകൾ, 65 ജീവിതവീക്ഷണങ്ങളാണ്. ശുദ്ധമായ തുറഭാഷയെന്നോ, അതൊ കാഴ്ചയെന്നോ വേർതിരിച്ചു പറയാൻ കഴിയാത്തവിധം, ഒരു പക്ഷെ മഹാനായ ബഷീറിന്റെ രചനാശൈലി ഹൃദയത്തിൽ സ്വീകരിച്ച വായനക്കാർക്ക്, റാസിയുടെ കവിതകളും ഹൃദയത്തിൽ സ്വീകരിക്കാൻ കഴിയും. ഞമ്പ് എന്ന തലക്കെട്ടിൽ തുടങ്ങി കവിതയും ജീവിതവും എന്ന തലക്കെട്ടിൽ അവസാനിക്കുന്ന കവിതാസമാഹാരം.അതിലെ ചില കവിതകിലൊന്നായ ഫലാസ് അതിൽ പറയുന്നു‘മുത്തിനെ ഈ ഉടുപ്പണിയിച്ചതാരാ?ക്യാമ്പീന്ന് കിട്ടികൊടിയും പിടിച്ച് രാവിലെ എങ്ങോട്ടാ?ഞാനും കൂട്ടുകാരി നസീഹയും കളിക്കുന്ന സ്ഥലത്ത്വലിയ വലിയ പന്തുകൾ വീഴുന്നുണ്ട്.മുത്തേ…’ അധിനിവേശക്യാമ്പിൽ ഒന്നും അറിയാതെ കളിക്കാൻമാത്രം അറിയാവുന്ന കുട്ടികൾ, അവിടെ വീഴുന്ന ബോംബുകൾ, നിസ്സഹായരായ മനുഷ്യരുടെ , നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ അവസ്ഥയെ ഇതിലും ഭംഗിയായി […] - [Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..](https://adayalam.in/ami-dekhechi-ritu-rithu-as-i-seen-4/): ദഹൻ ഋതുപർണോഘോഷ് സിനിമകൾ മിക്കതും അതിഭാവുകത്തിനിടമില്ലാത്ത ജീവിത- നേർചിത്രങ്ങളാണ്. ‘ദഹനും’ വ്യത്യസ്തമല്ല. സമൂഹത്തിലെ ആണധികാരങ്ങളുടെ മേൽക്കോയ്മയ്ക്ക് സ്ത്രീപക്ഷത്തു നിന്നു കിട്ടുന്ന ശക്തമായ താക്കീതായി ഓരോ ഘോഷ് സിനിമയും ആസ്വാദകരെ തേടിയെത്തുന്നു. സുമിത്ര ഭട്ടാചാര്യയുടെ നോവലിനെ ആസ്പദമാക്കി 1997- ൽ ചിത്രീകരിച്ച ദഹൻ മധ്യമ വർഗ്ഗ സ്ത്രീകളുടെ കഥ പറയുന്നു. റോമിത ചൗധരി എന്ന നവവധു തന്റെ ഭതൃഗൃഹത്തിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് തന്റെ കാനഡയിലുള്ള സഹോദരിയോട് കത്തു വഴി സംവദിക്കുന്നതിലൂടെ തുടങ്ങുന്ന സിനിമ, ആ ബാൽക്കണി കാഴ്ചകൾ അവൾക്ക്, തന്റെ പുതിയ ഗൃഹത്തിലെ ബന്ധുക്കളെപ്പോലെ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയുന്നുണ്ട്. സിനിമ പുരോഗമിക്കുമ്പോൾ അതേ ബാൽക്കണിതന്നെ അവളുടെ ഒരേയൊരു അഭയസ്ഥാനമാകുന്നതും കാണാം! റോമിതയും ഭർത്താവ് പലാഷും ഒരു വൈകുന്നേരം ഷോപ്പിംഗിന് ഇറങ്ങിയതാണ്. മടങ്ങുമ്പോൾ മെട്രോ സ്റ്റേഷന് മുന്നിൽവെച്ചു അവർ ആക്രമിക്കപ്പെടുന്നു. കാഴ്ചയിൽ മാന്യരെന്നു തോന്നിപ്പിക്കുന്ന നാലിലധികം പേർ അവരെ പിന്തുടർന്നു വന്നു പലാഷിനെ അടിച്ചു വീഴ്ത്തുകയും റോമിതയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നടുറോഡിൽ റോമിത […] - [പുസ്തകം- മനോയാനം](https://adayalam.in/manoyanam/): പുസ്തകം -മനോയാനoഇനം-നോവൽനോവലിസ്റ്റ്-ശ്രീജാ വാര്യർപ്രസാധകർ-സാഹിത്യ പ്രവർത്തക സഹകരണ സംഘം (നാഷണൽ ബുക്ക് സ്റ്റാൾ)പേജ്-44വില= 50 രൂപ മനസ് സഞ്ചരിക്കാത്ത വഴികളില്ല, അതൊരു സാധാരണക്കാരന്റെതായാലും എഴുത്തുകാരന്റെതായാലും ശരി മനസിൻറെ പാത പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തകൾ, മനസിന്റെ സഞ്ചാരപഥം, കാഴ്ചകൾ , ബിംബങ്ങൾ അങ്ങനെ ഓരോന്നും രചനയിൽ സ്ഥാനം നേടാറുണ്ട്. ” കാഴ്ചയിലേക്കിറങ്ങിയ ഉൾക്കാഴ്ചയാണ് രചനകൾ” എന്നുപറയുവാനാണ് എനിക്കിഷ്ടം. മനോയാനം ഒരു എഴുത്തുകാരന്റെ മനസ്സിന്റെ സഞ്ചാരപഥമാണ്. ആ പാതയിൽ തന്റെ ഉപബോധമനസ്സിൽ തെളിയുന്ന കാഴ്ചകളുടെ ബന്ധനത്തിൽപ്പട്ട് , അതിൽനിന്നും തിരികെയിറങ്ങാനാവാതെ നിസ്സഹായനാകുന്ന നികേതൻ എന്ന എഴുത്തുകാരനാണ് കേന്ദ്രകഥാപാത്രം. തന്റെ ചിന്തകളെ കടലാസിലാക്കൻ ശ്രമിച്ച് മനസിന്റെ കടിഞ്ഞാൺ നഷ്ടമായി അലയുകയാണ് നികേതൻ, ഏതോ ഒരു അദൃശ്യശക്തി അദ്ദേഹത്തെ ഏതൊക്കെയോ വഴികളിൽ കൂട്ടിക്കൊണ്ടു പോകുകയാണ്. ആ യാത്ര നികേതൻ കണ്ടുമുട്ടുന്നവർ പിതൃവാത്സല്യത്തിൽ കാമനീലിമപടർന്ന് പൊലിഞ്ഞുപോയ കുഞ്ഞ് ഇമ, അച്ഛനും അമ്മയ്ക്കും ഒറ്റമകനായ ആദർശെന്ന ആദിയും മകനൊപ്പം വളർത്തിയ ഇലഞ്ഞിമരവും അവരുടെ കൂട്ടും, […] - [മാമുക്കോയ വിടവാങ്ങി](https://adayalam.in/%e0%b4%ae%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf/): നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മവുമായി, ഗഫ്ഫൂർ കാ ദോസ്ത് ന്റെ ഗഫൂറായും കീലേരി അച്ചുവായും ‘മലബാറിൽ ജനിച്ചു ആ ഭാഷയിൽ സംസാരിക്കുന്ന അബ്ദു മഹർഷിയായുമൊക്കെ വളരെക്കാലം നമ്മെച്ചിരിപ്പിച്ച മഹാകലാകാരൻ യാത്രയായി.കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പിച്ചി ആയിശയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു മാമുക്കോയയുടെ ജനനം. ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്‌നേഹത്തിന്റെ കോഴിക്കോടന്‍ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടര്‍ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളില്‍ അദ്ദേഹം എന്നും സജീവമായിരുന്നു.ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്‌കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകള്‍ക്ക്; വൈക്കം മുഹമ്മദ് ബഷീര്‍, എസ് കെ പൊറ്റക്കാട്, എംഎസ് ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും.മഹാനായ ആ കലാകാരന് അടയാളയത്തിന്റെ ബാഷ്‌പാഞ്‌ജലി - [പവനരച്ചെഴുതിയ രാഗങ്ങൾ..](https://adayalam.in/golden-melodies/): മനഃപ്പൂർവ്വമല്ലാതെ ചില ധാരണകൾ നമ്മൾ വച്ചുപുലർത്തും. യാതൊരു അടിസ്ഥാനവുമില്ലെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ പോലും നിൽക്കാതെ തർക്കിക്കാനും പോകും. അത്തരമൊരു ധാരണാപിശക് കഴിഞ്ഞ ദിവസമായുണ്ടായി. മനസ്സുഖം നഷ്ടപ്പെടുത്തുക മാത്രമല്ല, വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിക്കൊണ്ട് അതിന്നും ഉള്ളിൽ നിന്നു പോകാതെ നിൽക്കുന്നു. അന്തരിച്ച ഗായിക ശ്രീമതി കല്യാണിമേനോന്റെ ഏറെ പ്രശക്തിയാർജ്ജിച്ച ഗാനം, വിയറ്റ്നാം കോളനി(1992) യിലെ പവനരച്ചെഴുതുന്നു കോലങ്ങളിന്നും.. വീണ്ടുമൊരിക്കൽ കൂടി കേൾക്കാൻ തോന്നി. പാട്ടു കേൾക്കുന്നതിനിടയിൽ അറിയാതെ ‘ഹോ.. രവീന്ദ്രൻ മാഷ്’ എന്ന് തലകുടഞ്ഞുപോയി. കേട്ടിരുന്ന സുഹൃത്ത് തിരുത്തി, ‘അല്ല, ഇളയരാജ.. ഇളയരാജയ്ക്കാണ് മായാമാളവഗൗളയിൽ അത്രയ്ക്കും ആവേശം..’ തർക്കം വന്നതിനാലാവും അയാളുതന്നെ സംശയം തീർക്കാൻ പോയി. ഒരു സന്ദേഹവുമില്ലാതെ രവീന്ദ്രൻ മാഷിന്റെ ഗാനമെന്ന് തീർപ്പാക്കി പാട്ടുകേട്ടിരിക്കുമ്പോഴാണ്, ആ സംഗീതപ്രതിഭയെ കേട്ടത്, എസ്. ബാലകൃഷ്ണൻ! പിന്നെ എസ്. ബാലകൃഷ്ണന്റെ പാട്ടുകളേതൊക്കെ എന്നറിയാനുള്ള ആവേശമായിരുന്നു. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, വളരെ കാലമായി മനസ്സിലേറ്റിയ ഒരുപാട് ഗാനങ്ങൾ, വേറെ ആരുടെയൊക്കെയോ പേരിൽ മനസ്സിൽ കുറിച്ചിട്ടിരിക്കുന്നവയുടെ യഥാർത്ഥ അവകാശി […] - [ഞാൻ കണ്ട ഋതു..](https://adayalam.in/rithu-as-i-seen-4/): ഉണിഷെ ഏപ്രിൽ (April 19 ) ഒരു ഏപ്രിൽ 19 ന് അവൾക്കവളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന്, മിട്ടു എന്ന അദിതിയ്ക്ക് എട്ടുവയസ്സായിരുന്നു. പിന്നീട്, 18 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ 19 ന് Dr. അദിതിയ്ക്ക് അവളുടെ അമ്മയെ നേടാനായി; പൂർണ്ണമായി അമ്മയെ അറിഞ്ഞുകൊണ്ട് , ഉൾക്കൊണ്ടുകൊണ്ട്. ഉണിഷേ ഏപ്രിൽ എന്ന ഋതുപർണ്ണോഘോഷ് സിനിമ, 27 വർഷം മുൻപേ ചിത്രീകരിച്ചത് ഇന്നു കാണുമ്പോൾ അത്ഭുതമല്ല, അവിശ്വസനീയതയാണുക്കിയത്! രണ്ടു നാഷണൽ അവാർഡുകളോടെ ഇന്ത്യൻ സിനിമയുടെ, ബംഗാളി സിനിമയുടെ തട്ടകത്തിൽ ഋതുപർണ്ണോഘോഷ് ഇരിപ്പുറപ്പിച്ചത് ഈ സിനിമയിലൂടെയാണ്; തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ! മൂന്നു തലങ്ങളിലൂടെ, കാഴ്ചപ്പെടലിലൂടെ കഥ പറയുന്ന രീതിയായിരുന്നു ഘോഷ് ചിത്രം, ഉൺഷേ ഏപ്രിൽ. മൂന്നു സ്ത്രീകൾ, അവർ ഒരു വീടിനുള്ളിൽ പെരുമാറുന്ന രീതിയിൽ ചിത്രീകരിച്ച്‌ ഒറ്റ ദിവസം കൊണ്ട് സിനിമ പറയുക എന്നാൽ, ഇന്നും എന്നുമുള്ള ചലച്ചിത്രകാരന്മാർക്ക് അതൊരു വെല്ലുവിളിതന്നെയാണ്. ഋതുപർണ്ണോഘോഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. സരോജിനി ഗുപ്ത (അപർണ്ണ സെൻ)യുടെയും […] - [വേഷം മാറുന്ന കടൽ](https://adayalam.in/sea-in-differing-colours/): ഏകാന്തത ഭ്രാന്തു പിടിപ്പിച്ചിരുന്ന വേളയിൽ മനസ്സിലേയ്ക്കറിയാതെ കയറിവന്നതാണ് ഒരു യാത്രയിൽ കണ്ട കടല്. വാസ്തവത്തിൽ അത്, പല വർണ്ണത്തിലും ഭാവത്തിലും കടലും കടലോളം സ്നേഹവും നിറഞ്ഞൊരു യാത്രയായിരുന്നു; ഇങ്ങിനി വരാത്തവണ്ണം നഷ്ടമായ ചിലതിൽ ഒന്ന്. അന്നു കണ്ടതിൽ ഏറ്റവും ആകർഷകമായി തോന്നിയത് തലശ്ശേരി സീവ്യൂ പാർക്കിൽ നിന്നു കണ്ട കടലാണ്. ഉയർന്നു നിൽക്കുന്ന പാർക്കിന്റെ കൈവരിയിൽ പിടിച്ചു താഴേയ്ക്ക് നോക്കുമ്പോൾ പാറക്കൂട്ടങ്ങളിൽ തലതല്ലിയാർക്കുന്ന കടൽ ഭ്രമിപ്പിച്ചത് ചില്ലറയല്ല. പാറകളുടെ നിറം പകർന്നിട്ടോ എന്നറിയില്ല അന്നത്തെ കടൽ കറുത്തിട്ടായിരുന്നു. തിരമാലകളാൽ ജീർണ്ണമാക്കപ്പെട്ട കടൽപ്പാറകളുടെ ഡിസൈനിങ്ങിൽ മനസ്സ് നഷ്ടപ്പെട്ട് എത്ര നേരം നിന്നെന്നറിയാത്ത, പിന്നെയുമേറെക്കാലം ‘കടലെ’ന്ന വാക്കവശേഷിപ്പിച്ച തിരമാലകളുടെ നൃത്തം! കടലെന്നും വിഭ്രമിപ്പിക്കുന്ന ഒന്നായതിൽ അത്ഭുതം തോന്നിയിട്ടില്ല. മരുന്നുകളിലൊന്നും ഒതുങ്ങാതെ വിറളിപിടിച്ച പനിയെ കടൽക്കാറ്റുകൊണ്ട് വരുതിയിലാക്കിയിരുന്ന അമ്മയിൽ നിന്നു കിട്ടിയതായിരുന്നു ആ കടൽഭ്രാന്ത്‌. നേരത്തിന്റെ അതിർവരമ്പുകളില്ലാതെ കടലെപ്പോഴും സാന്ത്വനിപ്പിച്ചിരുന്നു; ഏതു വിഷമഘട്ടങ്ങളേയും സംയമനത്തോടെ നേരിടാൻ പ്രാപ്തയാക്കിയിരുന്നു. അരക്ഷിതത്വങ്ങളെ, അന്യഥാദുഃഖത്തെ സമാധാനം നിറച്ച്‌ പാകപ്പെടുത്തിയിരുന്നു.ഏതാനും മാസങ്ങൾക്കു […] - [അവൾ…..! അവളോടെനിക്ക് പറയാനുള്ളത്](https://adayalam.in/love-life-lessons/): ……….1……..(അവളോട്….)” കണ്ണുനീരിനെ മറ്റേതുമല്ലാതെ കണ്ടു ശീലിച്ച നിർമ്മല ഹൃത്തടം,പങ്കുവയ്‌പിന്റെ കമ്പോള ശാലയിൽശ്രുതി മുറിഞ്ഞൊരു വായ്‌ത്താരി മൂളവേ,ഒത്തുതീർപ്പിന്റെ വൈദഗ്ദ്ധ്യമൽപവുംതൊട്ടു തീണ്ടാത്തപ്രാണന്റെയഗ്നിയിൽ,കരളു നീറ്റി മിനുക്കിയ സ്നേഹമിന്നേറ്റു വാങ്ങാതെ തണൽ ശയ്യയിങ്കൽ ഞാൻ,പതറി നിൽപ്പുണ്ട് പതിരായുതിരും നിൻപ്രണയമൊഴികളെ പാടെ മറന്ന പോൽ….. ……….2……….(അവളോട്….)ഞാൻ,…. ഉള്ളിലാളുന്ന സന്ദേഹ ചുഴികളിൽ,മാറ്ററിയാത്ത ചിന്താ സരണികൾ,കൊണ്ടു പോകവേ, പറയാതെ വയ്യെന്റെ,ഉള്ളുരുക്കത്തിൻ,നേർമൊഴിത്താരുകൾ….കണ്ണുനീരിൻ കലർപ്പേറെ യെങ്കിലും,മുഗ്ദ്ധ ലാവണ്യ സാന്ധ്യ യാമങ്ങളിൽ,നിമിഷ നേരത്ത് മറയുകിൽ കൂടിയും,എന്റെ വനികയിൽ പൂത്തു വസന്തങ്ങൾ…വർണ്ണമേലാപ്പിലാശക-ളാകാശ മേടകൾ തേടിയാത്രയാകും മുൻപേ,സുഭഗ ഭാഷ തൻ നൂപുരം ചാർത്തി,മൗന മുകുളങ്ങൾനടനമാടും മുന്നേ,പകുതി നീർത്തിയമിഴിവാതിലിൽ നിന്നും,ആദ്യപ്രണയ-മരങ്ങൊഴിയും ദിനം,ഓർമയിലിന്നു-മൊഴിയാതെ നിറയുന്നു,എന്നുമെന്നുമെൻഭ്രാന്തിനെയൂട്ടുന്നു. ………3……….ആശ്വാസങ്ങൾ….. മന്ദഹാസം പുരട്ടിയ മുള്ളുകൾ,ചുണ്ടമർത്തി നുകരുമെൻ പ്രാണനിൽ,ചോർന്നു തീരാതെ ബാക്കിയാവുന്നത്,പണ്ടൊരുണ്മയാൽ ഊട്ടിയ മാധുര്യം. പങ്കു വയ്ക്കാൻ കരൾ ചിന്തു രാകി ഞാൻ,ഉള്ളുരുക്കത്തിൻനൈവേദ്യമേകിടാം.അഗ്നിശുദ്ധിയിൽ കറ തീർത്തു മെനയുന്നപൊന്നിനോളം വരില്ലെന്റെചാർത്തുകൾ.കണ്ണുനീരിൻ കടൽ കടഞ്ഞിന്നുഞാൻ,ഹൃദയ ശംഖിനാൽ കോരിയെടുക്കുമീ,മൊഴികളൊക്കെയൊ രുനാൾ,നിന്നുന്മാദമൗന രാഗത്തിൻ പരിഭാഷയായിടാം. ………. 4……….(അന്ത്യമൊഴി)ഇനി, സ്വീകരിക്കുവാനാവതില്ലെങ്കിലും,എന്റെ പ്രാണന്റെയവസാന കോണിതിൽ,നിന്നെ മാത്രം പ്രതീക്ഷിച്ചു നിൽപ്പു, ഞാൻമറവിയിൽ പൂഴ്ത്തി മറചെയ്ത പ്രണയം! ഒന്നുനോക്കുക, […] - [കുഞ്ഞനും കോവാലനും](https://adayalam.in/memoirs/): എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം തളപ്പുപയോഗിച്ച് അതിസാഹസികമായാണ് അന്നൊക്കെ കയറിയിരുന്നത്. ഒരു കൊന്നത്തെങ്ങിന്റെ കടയ്ക്കൽ ചാരിവച്ച തേങ്ങവെട്ടേണിയുടെ ചുവട്ടിൽ വായും പിളർന്നുനിൽക്കുന്ന അഞ്ചുവയസ്സാവാൻ രണ്ടുമാസം ബാക്കിയുള്ള മോനുവിലൂടെയാണ് ഞാനും ഗോപാലൻ എന്ന തേങ്ങവെട്ടുകാരനെ ആദ്യം കാണുന്നത്! ആ ഏണിയിലൂടെ അനന്തവിഹായസ്സിലേയ്ക്കെന്നോണം കയറിപ്പോകുന്ന മനുഷ്യനെ തന്റെ കുഞ്ഞിക്കണ്ണുവിടർത്തി ഒട്ടൊരത്ഭുതത്തോടെയും അതിലേറെ ആരാധനയോടെയും നോക്കിക്കണ്ട മോനു, സമയം കളയാതെ തന്റെ ഏഴുവയസ്സുകാരൻ ചേട്ടൻ സോനുവിനേയും തെങ്ങിൻ ചുവട്ടിലേയ്ക്കാനയിച്ചു.“നോക്കടാ നൂ, അയാള് കയറിപ്പോണത്! ആ മാമന് ഒരു പേടീമില്ല!”“അതാ കോവാലൻ മാമനാണെടാ. ഇനി ഒരു മാമനും കൂടെയുണ്ട് ഇവിടെ തേങ്ങയിടാൻ. ഞാൻ മുമ്പ് വന്നപ്പ കണ്ടിട്ടൊണ്ട്. നൂനിയമ്മൂമ്മേടെ ആൾക്കാരാണ്.”ചേട്ടൻ സോനുവിന് കുറച്ചുകൂടെ കാര്യങ്ങളറിയാം.വേനലവധിയ്ക്ക് അമ്മാത്തേയ്ക്കു വന്നതാണ് കുട്ടിപ്പട്ടാളം.“പിള്ളേര് തെങ്ങിന്റെ […] - [ഒരു ഭ്രാന്തൻ സ്വപ്നം](https://adayalam.in/a-mad-dream/): ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി. ഇന്നുച്ച മയക്കത്തിന് വീണ്ടും ആ താളം…..കമ്പിളിക്കുപ്പായം തണുപ്പിനോട് അടിയറവു പറഞ്ഞിരുന്ന പുലർച്ചെകളിലാണ് തീർത്തും അപരിചിതമായ ചുറ്റുപാടുകളെ ഇണക്കിയെടുക്കാൻ സഹായിച്ചുകൊണ്ടാ കാലടികൾ അനുഗമിച്ചിരുന്നത്. സങ്കോചത്തിന്റെ മൂടുപടമിട്ട് ഞങ്ങൾക്കിടയിലെപ്പോഴും മൗനം കനത്തു കിടന്നിരുന്നു. ഔപചാരികതയിൽ ഒതുക്കുന്ന വാക്കുകൾക്കിടയിലും എന്റെ ഇടംകണ്ണിട്ട നോട്ടങ്ങൾ, മരംകോച്ചുന്ന തണുപ്പിനെ അതിജീവിച്ചു നെറ്റിയിൽ പൊടിയുന്ന വിയർപ്പു കണങ്ങളെ ഒപ്പിയെടുക്കുമായിരുന്നു. എങ്ങാണ്ടൊക്കെയോ പോയെത്താനുണ്ടെന്ന് സങ്കൽപ്പിച്ചുകൂട്ടിയെടുക്കുന്ന തിരക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ പണിപ്പെടുന്നതു കണ്ടുള്ള എന്റെ ഉൾച്ചിരിയും ഓർക്കാറുണ്ടെങ്കിലും അതൊക്കെ എന്നേ മറന്നതാണെന്നാണ് ഞാനെന്നെ വിശ്വസിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും മറന്നുകളഞ്ഞെന്ന്!ഓ! എന്തൊരു ബോറൻ സാഹിത്യം. മര്യാദയ്‌ക്കൊന്നും എഴുതാനും വരുന്നില്ലെന്ന് നിരാശയിൽ പേപ്പറു ചുരുട്ടി എറിയാൻ തുടങ്ങുമ്പോഴാണ് അനിയത്തിയുടെ രംഗപ്രവേശം.“കളയല്ലേ… കളയല്ലേ..”ഒറ്റ ചാട്ടത്തിന് എറിയാനോങ്ങിയ […] - [അയ്യപ്പൻ](https://adayalam.in/ayyappan-and-the-girl/): കുട്ടിയും അയ്യപ്പനും കൂട്ടുകാരായിരുന്നു. അഥവാ അവൾ അങ്ങനെ വിശ്വസിച്ചു. ഇടയകൽച്ചയുള്ള ഇരുമ്പു കമ്പിക്കൂട്ടിലിരിക്കുന്ന അയ്യപ്പനെയായിരുന്നു, പ്രധാന പ്രതിഷ്ഠയായ സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയെക്കാളും അവൾക്കിഷ്ടം.അമ്പലത്തിനും പ്രതിഷ്ഠകൾക്കുമൊക്കെ തനി തമിഴ് ഛായയായിരുന്നിട്ടും അയ്യപ്പൻറെ അമ്പലത്തിൽ മാത്രം അവളൊരു കേരളത്തനിമ കണ്ടു. അയ്യപ്പൻറെ സ്ഥലത്തെ പടികൾക്കു താഴെയുള്ള മാർബിളിന്റെ തണുപ്പിൽ ചമ്രം പടിഞ്ഞിരുന്ന് അവൾ അയ്യപ്പനോട് സംവദിച്ചു.സൂര്യന് കീഴെയുള്ള എന്തും വിഷയമായിരുന്നു അവർക്ക്. തൊട്ടപ്പുറത്ത് എപ്പോഴും കലപിലകൂട്ടുന്ന തമിഴ് സംഘങ്ങൾ നിരന്നിരുന്നിരുന്നു. അവ കൂട്ടുകാരുടെ സംഘങ്ങളായിരുന്നു. ചിലപ്പോഴൊക്കെ കുടുംബങ്ങളും.. കോളേജുകളോടും സ്‌കൂളുകളോടും ചേർന്നുള്ള അമ്പലങ്ങൾ,തമിഴ്‌നാട്ടിൽ വിരളമല്ലാത്ത കാഴ്ച! അവിടുത്തെ കുടുമ നീട്ടിപ്പിന്നിയ, മഞ്ഞളിൽ മുങ്ങി മുഷിഞ്ഞ മുണ്ടും പൂണൂലുമായി കോന്ത്രപ്പല്ലുകൾ കാട്ടി വഷളൻ ചിരി ചിരിക്കുന്ന പൂജാരിയെ അവൾക്കു വെറുപ്പായിരുന്നു, അയ്യപ്പനും! അയാളുടെ ചിരി അത്രയ്ക്ക് അറപ്പുളവാക്കിയിട്ടും തന്റെ ഹോസ്റ്റൽ മുറിയിലെ സുഖശീതളിമയിലിരിക്കാതെ ചൂടൻ കാറ്റേറ്റ് അമ്പലത്തിന്റെ മേൽക്കൂരയ്ക്ക് താഴെ തന്റെ വായനാസമയം അവൾ ചെലവഴിക്കുന്നത് അയ്യപ്പനോടുള്ള ഇഷ്ടം കൊണ്ട് തന്നെയായിരുന്നു.ലോകകാര്യങ്ങൾക്കൊപ്പം വല്ലപ്പോഴുമൊക്കെ അവളുടെ […] - [ഇന്നസെന്റ് വിടവാങ്ങി](https://adayalam.in/condolences-shri-innocent/): മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റ് വിടവാങ്ങി. ചാലക്കുടി മുൻ എം പിയായിരുന്ന അദ്ദേഹം മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1989-ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (മഴവിൽക്കാവടി) 1981 ലും ’82 ലും മികച്ച നിർമ്മാതാവിനുള്ള സംസ്ഥാനപുരസ്കാരങ്ങളും (വിടപറയും മുൻപേ, ഓർമ്മയ്ക്കായ്) നേടിയിട്ടുണ്ട്. 2009 ൽ ‘പത്താംനിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡിന് അർഹനായി. മലയാളികളെ ഏറെ ചിരിപ്പിച്ചു കടന്നുപോയ മഹാനായ കലാകാരന് ആദരവോടെ, അങ്ങേയറ്റം വേദനയോടെ വിട ചൊല്ലുന്നു.അടയാളം ഡെസ്ക് - [അവതാരിക](https://adayalam.in/the-prologue/): ഇന്ന് മകൾ അവളുടെ പുസ്തകം എഴുതിത്തീർത്തു! എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം..എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ മനസ്സറിയുന്നു എന്ന് പറയുമ്പോഴും മകളേ, നീ അച്ഛനെ വെറും തൊലിപ്പുറത്തേ തൊട്ടു പോകുന്നുള്ളൂ. അതിന്റെ പരിഭവം ഉള്ളിൽ എന്നുമുണ്ടാകും. എന്നാലും ഞാനതു കണ്ടില്ലെന്നു വയ്ക്കും, കാരണം നീ എന്റെ കുഞ്ഞല്ലേ..എന്റെ എന്നുമുള്ള ഏറ്റവുമടുത്ത കൂട്ടല്ലേ?അന്നുകളെ, ആ കാലത്തിന്റെ സങ്കീർണ്ണതയെ നിനക്കെങ്ങനെ ഉൾക്കൊണ്ടു പകർത്താനായെന്നു ഞാൻ ചിലപ്പോഴൊക്കെ അത്ഭുതപ്പെട്ടു. പലതും മനസ്സിലാക്കാനുള്ള പ്രായവും പക്വതയും നിനക്കായിട്ടില്ലായിരുന്നു അപ്പോഴെന്നു ഞാൻ തെറ്റിദ്ധരിച്ചു. ഇന്നാ ധാരണ ഞാൻ തിരുത്തുന്നു. കാലം പതിഞ്ഞു നീങ്ങിയിരുന്നു ഒരുവേള എനിക്കും. നിന്റെ എഴുത്തിലും ആ വലിവ് ചിലപ്പോഴൊക്കെ കാണുന്നു. എഴുത്തിൽ അതു പാടില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ നീ നിന്റെ കഥാപാത്രങ്ങളെ വലിച്ചിഴയ്ക്കുന്നുണ്ട്. തിരുത്താൻ ആവുന്നില്ലെന്നത് എന്റെ ദുഃഖം. എന്റെ പേനത്തുമ്പിൽ, […] - [സായാഹ്നരാഗങ്ങളുടെ ചിറകിൽ ആസ്വാദകരെ ഭാവലോകത്തുയർത്തി ഹിമാംശു പാടി..](https://adayalam.in/cultural-news/): പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഏറ്റവും മുതിർന്ന ശിഷ്യനും പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വാദകനുമായ ഹിമാംശു നന്ദ ഒരുക്കിയ സംഗീതസായാഹ്നം തിരുവനന്തപുരത്തെ കലാസ്വാദകർക്ക് വിശേഷാനുഭവമായി. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ വിശേഷാൽ സദസ്സിനു മുന്നിലായിരുന്നു സംഗീതത്തിൻ്റെ ഭാവമഴ പെയ്തിറങ്ങിയത്.സായാഹ്ന രാഗമായ മധുവന്തിയിൽ ആയിരുന്നു തുടക്കം. രാഗവിസ്താരത്തിൻ്റെ ലയസാന്ദ്രമായ ഏറ്റിറക്കങ്ങളുടെ സൂക്ഷ്മതകളിലൂടെ ആസ്വാദകരെ നയിച്ച ഗായകൻ ഗാനാലാപനത്തിലേക്കു കടന്നപ്പോൾരൂപക് താളത്തിൻ്റെ വിളംബിത ദ്രുത കാലങ്ങളിലൂടെ തബലയിൽ രത്നശ്രീ അയ്യർ പക്കമേളമൊരുക്കി. പ്രശാന്ത് സിവി പുല്ലാങ്കുഴലിൽ അകമ്പടി വായിച്ചു.ജോട് ജാല സമ്പ്രദായത്തിൽ മുന്നറിയ കച്ചേരി ഭൂപാളി രാഗത്തിൽ തീൻതാൾ മദ്ധ്യലയ് താളത്തിലൂടെ കടന്ന്പഹാടിയിലെ ലളിതസുന്ദരഗീതത്തിൽ നിറഞ്ഞൊഴുകി.ക്രാഫ്റ്റ്സ് വില്ലേജിൻ്റെ പ്രതിമാസപരിപാടിയായ ‘സെൻ്റർ സ്റ്റേജി’ലെ ഈ മാസത്തെ അതിഥിയായാണ് ഹിമാംശു നന്ദ എത്തിയത്.അമേരിക്കയിലെ 17-ഉം യൂറോപ്പിലെ 13-ഉം നഗരങ്ങളിൽ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. അനുരാഗ്, അന്തർനാദ്, ബാംസുരി മെഡിറ്റേഷൻ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. നിരവധിപേരെ ആകർഷിച്ച ‘മ്യൂസിക്കൽ ക്വോഷ്യൻ്റ് […] - [സ്വർഗ്ഗത്തിലൊഴുകുന്ന പുഴ](https://adayalam.in/river-in-heaven/): സാധാരണയുള്ള പാതിമയക്കമല്ല, ആഴമുള്ള ഉറക്കം തന്നെയായിരുന്നു. അപ്പോഴാണ് കൗസർ വന്നത്. വ്യക്തമായൊന്നും പറയാതെ ഒരു സാന്നിധ്യമറിയിച്ചു പോയ അവനെ ഞാൻ പേരെടുത്തു വിളിച്ചു. പിൻവിളി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിലവൻ അപ്രത്യക്ഷനായി; എന്റെ ഉറക്കം പൂർണ്ണമായ ഉണർച്ചയിലേക്കും.. പകലെപ്പോഴോ കൗസർ എന്ന പേര് ഓർമ്മയിൽ വന്നതാവും സ്വപ്നത്തിനാധാരമെന്ന ചിന്തയാണ് അപ്പോഴുണ്ടായത്. പിന്നെ അതങ്ങു മറന്നു ഞാനെന്റെ പകൽ വ്യഥകളിലേയ്ക്ക് ചുരുങ്ങി. അടുപ്പിച്ചു രണ്ടു നാൾ ഏതാണ്ടൊരേ സമയം തന്നെ കൗസർ എന്റെ സ്വപ്നങ്ങളിൽ രാപ്പാർക്കാൻ തുടങ്ങിയപ്പോഴാണ് ഞാനുമൊന്നു ശ്രദ്ധിച്ചത്. ബന്ധപ്പെടാനൊരു മേൽവിലാസമോ മറ്റേതെങ്കിലും ഉപാധികളോ ഇല്ലാതെ മറവിയിലാണ്ടുപോയ എന്റെ ആത്മസുഹൃത്തിനെ തുടരെ സ്വപ്നം കാണാനെന്തേ? വർഷങ്ങൾക്കു ശേഷം വീണ്ടുമവനൊരു പേരായി എന്റെ മറവികളെ തട്ടിമാറ്റാനെന്തേ കാരണം? ഹൗസു-ൽ കൗസർ എന്നാൽ ‘സ്വർഗ്ഗത്തിലെ നദി’യെന്നാണ് അര്‍ത്ഥമെന്ന് പറഞ്ഞത് അവന്റെ അബ്ബാജാനാണ്. നീയത്ര കേമനോയെന്ന്‌ കളിയാക്കിയ എന്റെ നോട്ടത്തെ നീ കുശുമ്പത്തിയെന്ന് മടക്കിയത് ഓർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. എന്നാലുമൊരസ്വസ്ഥത; എന്തേയിങ്ങനെ തുടരെ സ്വപ്നം കാണാൻ. തുടർച്ചയുള്ള സ്വപ്‌നങ്ങൾ […] - [ഉണർവ്വേകുന്ന ഉത്തരങ്ങളുമായി GPT-4](https://adayalam.in/chatgpt4/): “നമ്മൾ, മനുഷ്യർക്ക് എങ്ങനെ ഒത്തൊരുമയോടെ വർത്തിക്കാനാവും?”“How can we as humans all just get along?”“One of the most important things we can do to get along with others is to cultivate empathy and understanding!”പരസ്പര വിശ്വാസവും അപരനോടുള്ള സഹാനുഭൂതിയും വളർത്തുകവഴി മനുഷ്യന് ഒത്തൊരുമയോടെ പോകാനാവും.OpenAI കമ്പനിയുടെ ChatGPT ഏറ്റവും അഡ്വാൻസ്ഡ് മോഡലായ GPT-4 നൽകിയ മറുപടിയാണ് മുകളിൽ പറഞ്ഞത്. ചോദ്യം ചോദിച്ച സബ്സ്ക്രൈബറെ ഏറെ തൃപ്തിപ്പെടുത്തിയ നിർമ്മിതബുദ്ധി ഉത്തരം!CHATBOT, ‘How humans can strive to get along with one another’ എന്നതിൽ ചില ചിന്തകൾ പങ്കുവയ്ക്കുന്നതായും ന്യൂസ്‌പോസ്റ്റിൽ പറയുന്നു. നിരന്തരം മാറ്റങ്ങൾ കൊണ്ടുവന്ന്‌ ഇമ്പ്രൂവ് ആയിക്കൊണ്ടിരിക്കുന്ന നിർമ്മിതബുദ്ധി മേഖല അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും കൃത്യതയോടും വ്യക്തമായും പ്രതികരിക്കുന്ന പുതിയ ലാംഗ്വേജ് മോഡലിന് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നതിൽ തർക്കമില്ല.പെട്ടെന്ന് ഉണ്ടായ മാറ്റമായി എണ്ണാനാവില്ലെങ്കിലും എല്ലാ മേഖലയിലേക്കും നിർമ്മിത ബുദ്ധിയുടെ അധിനിവേശം എത്തിക്കഴിഞ്ഞു. മറ്റുമേഖലകൾ […] - [പേടി](https://adayalam.in/scary-night/): ഒരത്യാവശ്യം പ്രമാണിച്ചുള്ള യാത്രയാണ് നാട്ടിലേയ്ക്ക്. സാരഥി, വർഷങ്ങളായി അങ്ങോട്ടുള്ള യാത്രയിൽ വണ്ടിയോടിക്കുന്ന സുഹൃത്താണ്. പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂറോളം താമസിച്ചെത്തിയ സുഹൃത്ത് എത്തുമ്പോഴേ അറിയിച്ചു, രണ്ടര മണിക്കൂറിനകം തനിക്കു തിരികെ എത്തണമെന്ന്. വേറൊരു ഓട്ടം പോകാനുണ്ട്, ഒരപ്പൂപ്പനെയും അമ്മൂമ്മയേയും നേരമിരുട്ടും മുൻപ് അവരുടെ വീട്ടിൽക്കൊണ്ടെത്തിയാക്കണം. രണ്ടാൾക്കും ഇരുട്ടിയാൽ കാഴ്ചയ്ക്കു പ്രശ്നമാണ്. ഞാൻ അങ്കലാപ്പിലായി. മുപ്പതു മുപ്പത്തഞ്ചു കിലോമീറ്റർ അകലെ പോയി അവിടുത്തെ കാര്യവും സാധിച്ചു തിരികെയെത്താൻ രണ്ടരമണിക്കൂർ! ലവൻ ഓവർസ്പീഡിന് പേരുകേട്ടവനാണ്, ഓടിച്ചുകേറ്റി എന്റെ ജീവനെടുക്കാനാവും പ്ലാൻ!! യാത്ര വേണ്ടെന്നുവെച്ചാലോ എന്നുവരെ ആലോചിച്ചു.“മടിക്കാതെ വരണം, നമുക്ക് രണ്ടരമണിക്കൂറൊക്കെ ധാരാളം!”ഓഹോ! അതുതന്നെ..!! വരുന്നതു വരട്ടെ, കുറെയൊക്കെ ശാസിച്ചു നിർത്താം എന്ന ധൈര്യത്തിൽ, പിന്നെയും നിന്ന് തർക്കിച്ചു സമയം കളയാതെ ഞാൻ വണ്ടിയിൽക്കയറി.ഇവനെ ഓവർസ്പീഡിൽനിന്ന് പിന്തിരിപ്പിക്കാൻ വഴികളാലോചിച്ചുകൊണ്ടിരുന്ന എനിയ്ക്ക് പെട്ടെന്നൊരു കഥ വീണുകിട്ടി. ‘ഇടിഞ്ഞുപൊളിഞ്ഞ ഒരു കൊട്ടാരമുണ്ടെടെ നമ്മളീ പോണ വഴിയിൽ’ എന്ന്, ട്രാഫിക് ഒഴിവാക്കാൻ വഴയിലവഴിയൊക്കെ എം സി റോഡ് കയറാൻ തത്രപ്പെടുന്ന […] - [ചല്ലി](https://adayalam.in/the-gravel-11/): അദ്ധ്യായം 11 ജനലിന്‍റെ പടിയില്‍ ഇരുന്നപ്പോഴാണ് കണക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ എച്ച്ഓഡി വായിലും മൂക്കിലും തുണി പിടിച്ച് പോകുന്നത് കണ്ടത്. കൂടെ ടീച്ചര്‍മാരും കുട്ടികളും ഉണ്ട്. എന്‍റെ അടുത്തുകൂടി വെള്ളിക്കണ്ണന്‍ മലയാളം ഡിപ്പാര്‍മെന്‍റിന്‍റെ അങ്ങേട്ട് ഓടുന്നതും കണ്ടു. സാറ് അവന്‍റെ അച്ഛന് പറഞ്ഞു. പറഞ്ഞപാടെ സാറിന് ഇടി വീണു. പോലീസ് കേസ്. ജയില്‍..ജാമ്യം കോളേജില്‍ നിന്നും പുറത്ത്. അവന്‍ ചെയ്തത് ശരിയാണോ എന്ന് പലകുറി ചിന്തിച്ചു. ചെങ്കോടിയുടെ മനസ്സാണെങ്കലും രാഷ്ട്രീയ വിധേയത്വം അവനില്ലായിരുന്നു. പാര്‍ട്ടി പറയുന്ന വേദവാക്യത്തെ കണ്ണും പൂട്ടി ശരി മൂളുന്ന സഖാക്കന്‍മാര്‍ക്കിടയില്‍ വെള്ളിക്കണ്ണന്‍ വേറിട്ടു നിന്നു. അത് കൊണ്ടുതന്നെ കോളേജ് രാഷ്ട്രീയത്തിലെ കരടായിരുന്നു അവന്‍. അവന്‍ ഇറങ്ങിപ്പോയപ്പോള്‍ പോയി രക്ഷപ്പെട് എന്ന് മനസ്സുകൊണ്ട് ഞാന്‍ എന്‍റെ വെള്ളിക്കണ്ണനോട് പറഞ്ഞു.വീട്ടിലെത്തിയപ്പോള്‍ ആറാട്ടുപൊയ്കയിലെ നഫീസ താത്ത വന്നതിന്‍റെ അടയാളങ്ങള്‍ കണ്ടു. അകത്തെ ബഞ്ചില്‍ മൂന്ന് തുണികള്‍ അടുക്കി വച്ചിരിക്കുന്നു. പഴയതാണ്. നഫീസ താത്തയുടെ മകളുടെത്. കുറച്ച് പഴയതാകുമ്പോഴോ..അവള്‍ക്ക് ചെറുതാകുമ്പോഴേ എനിക്ക് കൊണ്ട് തരും. […] - [ആചാര്യൻ](https://adayalam.in/the-teacher/): ഒരു കല്ലുപെൻസിൽ നീ എഴുതിക്കഴിഞ്ഞു തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ മുല്ലപ്പൂ മണക്കും..അതൊടിച്ച് പകുതി നീ തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ റോസാപ്പൂ മണക്കും..നീ എഴുതുന്നതിനു മുന്നേ അതു അടുത്തിരിക്കുന്നവനു കൊടുത്താൽ നിന്നെ ലില്ലിപ്പൂ മണക്കും..കൂടെയുള്ളവരുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയാക്കാൻ നീ ശ്രമിക്കുമ്പോൾ നിന്നെ ചെമ്പകം മണക്കും..ഉച്ചയ്ക്ക് പൊതിച്ചോറഴിക്കുമ്പോൾ ചുറ്റും നോക്കണം.. എല്ലാവരും കഴിച്ചോ എന്ന്. ആരെങ്കിലും കഴിക്കാതെയുണ്ടെങ്കിൽ അവരുടെ കൂടെയിരുന്നു ഒന്നിച്ചു കഴിക്കണം. അപ്പോൾ നിന്റെ മുഖത്ത് സൂര്യകാന്തി വിടരും..ഒരു വർഷം നീ ഇങ്ങനെ കൂട്ടിവെയ്ക്കുന്ന പൂക്കളെല്ലാം നൂലിൽ കോർത്ത് ഒരു മാലയാക്കണം. ദിവസവും ക്ലാസിൽ വരാനാവാതെ, പരീക്ഷ എഴുതുവാൻ ആവാതെ, പഠിപ്പിക്കുന്നത് മനസ്സിലാകാതെ പിന്നിലെ ബഞ്ചിലിരിക്കുന്ന കുറച്ച് ‘പോഴൻ’ കൂട്ടുകാരുണ്ട് നിനക്ക്. അടുത്ത ക്ളാസിലേക്ക് നീ കയറിപ്പോകുമ്പോൾ ഈ പൂമാല നീ അവരുടെ കഴുത്തിൽ അണിയിച്ചിട്ട് പോകണം. കാരണം ജീവിതത്തിൽ നീ വിജയിക്കാൻ പോകുന്നത് ചിലരൊക്കെ തോൽക്കുന്നതുകൊണ്ടാണ്. ഇങ്ങനെയുള്ളവരാണ് നിനക്കു ജീവിക്കുവാനുള്ള പൂങ്കാവനം ഒരുക്കുന്നത്. അവരാണ് നിന്റെ യഥാർഥ […] - [ചല്ലി](https://adayalam.in/the-gravel-10/): അദ്ധ്യായം 10 കാലത്തിന്‍റെ കാവ്യ നീതി എന്ന് പറയും പോലെ കാലത്തിന് ഒരു പ്രണയനീതിയും ഉണ്ടാകും. ദിവസങ്ങള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖത്ത് നോക്കി ചിരിച്ചു. അവന്‍റെ ചിരിക്ക് വല്ലൊത്തു സൗന്ദര്യം.”ആഹാ…ചെവലപ്പൊട്ട് കൊള്ളാല്ലോ…”ശരീരം ഒന്നാകെ തണുത്തു. പൊട്ട് അവന് ഇഷ്ടമായി. അത് അവന്‍റെ നോട്ടത്തില്‍ ഉണ്ടായിരുന്നു. എവിടെ ആയിരുന്നു ഇത്രേം ദിവസം എന്ന് ചോദിക്കാന്‍ വന്നപ്പോഴെക്കും എന്‍റെ പുറകില്‍ നിന്നും ഒരു വിളി.”ഡാ.. നിന്നോട് അങ്ങോട്ട് വരാനല്ലെ ഞാന്‍ പറഞ്ഞത്”അവള്‍ വന്ന് അവന്‍റെ കൈയ്യില്‍ പിടിച്ച് എന്നെ നോക്കി. ചുണ്ടില്‍ നിന്നും തിരികെ പോകാന്‍ വെമ്പുന്ന ചിരിയെ ഞാന്‍ പിടിച്ച് നിര്‍ത്തി. അവന്‍ എന്നോട്,”ഡീ…ഇതാണ് അനു. എന്‍റെ ക്ലാസ്സില…”അവന്‍ അനുവിന് എന്നെ പരിചയപ്പെടുത്താന്‍ ഒരുങ്ങി. അതിനിടയ്ക്ക് അവള്‍ സംസാരിച്ചു തുടങ്ങി”ചല്ലി അല്ലെ…എനിക്ക് എറിയാം…”ഞാന്‍ അവളെ നോക്കി ചിരിച്ചു. അവന്‍ അവളെ രൂക്ഷമായി നോക്കി.ശരി ഡി..കാണാം എന്ന് പറഞ്ഞ് അവനും അവളും സ്റ്റോണ്‍ ബഞ്ചിലേക്ക് പോയി.വാകമരത്തിലെ ചിരിക്കുന്ന പൂക്കളല്ല […] - [സ്പർശം](https://adayalam.in/the-touch/): ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്‌. മണ്ണിനടിയിൽ പൂഴ്‌ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട്‌ മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട്‌ ഉടയവൻ പോലുമറിതെ‌ ഉടഞ്ഞുപോകുന്ന ഉയിരുകൾ.ഘടികാരം നിലച്ച പുരുഷന്മാരുടെയും, കരിപുരണ്ട കലങ്ങളായിപ്പോയ സ്ത്രീകളുടെയും പ്രാണൻ വല്ലപ്പോഴുമൊക്കെ ഒരു ചുംബനമാഗ്രഹിക്കൂന്നുണ്ട്‌. ആ ചുംബനത്തിന് ചിലപ്പോൾ പാത്രത്തിലെ കരിയിളക്കാനായേക്കാം, ഘടികാരത്തിൻറെ പെന്റുലം വീണ്ടും ഒന്നാടിത്തുടങ്ങിയേക്കാം.അപ്പന്റെ നെഞ്ചിടിപ്പിന്റെ താളം കേട്ടുവളരാൻ മക്കൾ ആഗ്രഹിക്കാറുണ്ട്‌. ആ നെഞ്ചിടിപ്പ്‌ അവരുടെ ജീവിതവും സജലമാക്കിയേക്കാം.ചുറ്റുമുള്ളവരെ തൊട്ടു ചുംബിക്കാനാണ് കരങ്ങൾ. ശരീരം മുഴുവൻ ആഴ്ന്നിറങ്ങുന്ന ആത്മചുംബനകളാകണമെന്നില്ല; മറിച്ച്, പ്രാണനെ തണുപ്പിക്കുന്ന ഒരു വിരൽസ്പർശം മതി.. തൊടിയിലെ പൂക്കൾപോലും മനുഷ്യസ്പർശമാഗ്രഹിക്കുന്നുണ്ട്‌. ആ തലോടലാവും അതിന്റെ പരിമളത്തിലിത്തിരി കർപ്പൂരം കലർത്തുന്നത്. മറ്റൊരു ജന്മത്തിനായ് കാത്തിരിക്കാതെ, ഈശ്വരൻ ഭൂമിയിൽ വിതറിയിട്ടിരിക്കുന്ന ശിവരൂപമാകാൻ കൊതിച്ച ശിലകളെ മനുഷ്യർ കാണുന്നില്ല. തലോടൽ കൊണ്ടും ആലിംഗനം കൊണ്ടും ശിലയെ ശിവരൂപമാക്കാൻ […] - [ചല്ലി](https://adayalam.in/the-gravel-9/): അദ്ധ്യായം 9സൗന്ദര്യത്തിന്‍റെ ബിംബങ്ങളെ എഴുത്തുകാരന്‍ അവന്‍റെ ചരടില്‍ കോര്‍ത്തു വച്ചത് വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത വരികളാണ് എന്‍റെ വെള്ളിക്കണ്ണന്‍ പറിഞ്ഞിട്ട് പോയത്. വാകച്ചോപ്പിനെ തിരഞ്ഞു. രക്തവര്‍ണ്ണമുള്ള വാകപ്പൂവിനെ കണ്‍കുളിര്‍ക്കെ കണ്ടു. മുകളില്‍ നിന്നും ചിരിച്ചും തറയില്‍ ചിതറിയും. എന്‍റെ രാജകുമാരന്‍റെ വാക്കുകള്‍ എന്നെ എത്തിച്ചത് മുകളില്‍ ചിരിച്ചു നിന്ന വാകച്ചോപ്പിലേക്കാണ്.‘ഈ നിറം അവന്‍ എന്‍റെ നെറ്റിയില്‍ പടര്‍ത്താന്‍ ഇഷ്ടപ്പെടുന്നു.’ആഴങ്ങളിലെ അര്‍ത്ഥതലങ്ങളെ തൊട്ട് ഞാന്‍ മതിമറന്നു നിന്നു.അംബിക ചേച്ചിയുടെ കടയിലെ ചാന്തിന് വാകച്ചോപ്പിന്‍റെ നിറം വന്നില്ല. എന്നാലും വട്ടത്തിനിട്ട ചാന്തിലെ എന്‍റെ മുഖം അവന്‍റെ കണ്ണുകള്‍ പോലെ തിളങ്ങിയതായി എനിക്ക് തോന്നി. അമ്മ എന്നെ നോക്കി ചിരിച്ച് പണിസാധനങ്ങളുമായി ഇറങ്ങിപോയി.തണല്‍ വിരിച്ച കോളേജ് വഴിയിലൂടെ നടന്ന് മുകളിലേക്ക് കയറിയപ്പോള്‍ ഞാന്‍ പിതിവില്ലാതെ എല്ലാവരെയും നോക്കി. ചിലര്‍ ചിരിച്ചു…ചിലര്‍ നോക്കി…ചിലര്‍ കണ്ടഭാവം നടിച്ചില്ല. ആരെങ്കിലും എന്‍റെ നെറ്റിയിലെ നിറം മാറ്റം ചോദിക്കുമെന്ന് കരുതി. ആരും ചോദിച്ചില്ല. ക്ലാസ് എത്തുമ്പോള്‍ എന്തായാലും നിമ്മിയും സജ്നയും ഞെട്ടും. […] - [ചല്ലി](https://adayalam.in/the-gravel-8/): അദ്ധ്യായം 8ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ അമ്മ ചല്ലിയടി കഴിഞ്ഞ് പോയിട്ടുണ്ടാകും. വിശന്ന് ഇരച്ചാണ് വീട്ടിലേക്കുള്ള പോക്ക്. എനിക്ക് ചൂടായി ആഹാരം തരാന്‍ അമ്മ പണികഴിഞ്ഞ് ഓടും. വീടിന്‍റെ മുന്നിലെത്തിയപ്പോഴാണ് ഒരു ആള്‍ക്കൂട്ടത്തെ കണ്ടത്. ആദ്യം ഒന്ന് ഞെട്ടി. പിന്നെ മുഫ്താക്കിന്‍റെ കയ്യിലെ ചുവന്ന കൊടി കണ്ടപ്പോള്‍ കാര്യം മനസ്സിലായി. തുറന്ന് പിടിച്ച ചുവന്ന ബക്കറ്റിലെ കണക്കില്ലാത്ത കാശിനിടയിലേക്ക് ചല്ലിയടിച്ച് കിട്ടിയ 10 രൂപ അമ്മയും ഇട്ടു. എന്നെ നോക്കി ഒന്ന് ചിരിച്ച് അവര്‍ ഇറങ്ങിപ്പോയി. കരുണാകരന്‍ നോക്കിയത് എന്‍റെ മുഖത്തേക്കല്ല. അകത്ത് ചെന്ന് ഞാന്‍ അമ്മയെ ചോദ്യം ചെയ്തു”രസീത് ഇല്ലാതെ പൈസ കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ.””പെണ്ണ് തുടങ്ങി.””ഞാന്‍ പറഞ്ഞിട്ടില്ലെ എന്നാണ് ചോദിക്കുന്നത്. രസീത് ഇല്ലാത്ത ഈ ബക്കറ്റ് പരിപാടിക്ക് ഇനി പൈസ കൊടുത്താല്‍..”വിനയന്‍ സര്‍ തെളിച്ച വായനയുടെ ലോകം അക്ഷരങ്ങളില്‍ നിന്നും അക്ഷരങ്ങളിലേക്ക് ആളിക്കത്തിയപ്പോള്‍ മനുഷ്യപക്ഷത്ത് നിന്ന ചുവപ്പിനോട് പ്രണയം തോന്നി. പിഞ്ച് മുതല്‍ വിറയ്ക്കുന്ന കൈകള്‍ വരെ ചെന്താരകത്തെ നോക്കി […] - [ഞാൻ കണ്ടനാർ കേളൻ..](https://adayalam.in/its-me-kandanar-kelan/): പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യൻ മാറിച്ചിന്തിക്കാൻ തുടങ്ങിയപ്പോൾ അവനുള്ള താക്കീതാണ് തെയ്യക്കോലങ്ങളുടെ അലറിക്കൊണ്ടുള്ള കൽപ്പനകൾ എന്ന് തോന്നിയിട്ടുണ്ട്. വെറും തോന്നലാണ്; ശരിയാണോ എന്നറിയില്ല. ആ കലമ്പലുകളിൽ നിറയുന്നത് വ്യസനമാണെന്ന് കണ്ടിട്ടുണ്ട്. ഓരോ ചടുലതയ്ക്കുമപ്പുറം ദയനീയമായ നോട്ടങ്ങളുണ്ട്! അതുകണ്ട് കണ്ണു നിറയുന്ന പാവം മനുഷ്യരുമുണ്ട്. ഇങ്ങിനി വരാത്തവണ്ണം മറഞ്ഞുപോയൊരു കാലത്തെ, പ്രകൃതിതന്നെ മനുഷ്യനായിരുന്ന നാളുകളെ, വികസനത്തിന്റെ പേരിൽ നമ്മൾ നഷ്ടപ്പെടുത്തിയ നാട്ടുപഴമയുടെ ചൂടും ചൂരുമുള്ള ശീലങ്ങളെ ഓർമ്മപ്പെടുത്തുന്നു ഓരോ തെയ്യവും! ശ്രീ. ഉപേന്ദ്രൻ മടിക്കൈയുടെ ആദ്യ നോവലായ ‘ഞാൻ കണ്ടനാർ കേളൻ’ വായിക്കാനെടുക്കുന്നത് വടക്കൻ കേരളത്തിൽ തെയ്യക്കാലമായ തുലാമാസത്തിലാണ് എന്നത് യാദൃശ്ചികം! പല അർത്ഥതലങ്ങളിലേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കുന്ന നോവൽ, തികഞ്ഞ കൈയ്യടക്കത്തോടെയും ലാളിത്യമാർന്ന ഭാഷയിലൂടെയും അവതരിപ്പിക്കാനായിട്ടുണ്ട് എഴുത്തുകാരന്; വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നു പ്രഭാകരന്റെ അന്തഃക്ഷോഭങ്ങളും നിസ്സഹായതയും. ഒരു നാടിന്റെ, നാട്ടുകാരുടെ കഥ! ഒരുവേള മനുഷ്യന്റെ ഉള്ളുരുക്കങ്ങളും വിഹ്വലതകളുമല്ലേ കടുംനിറങ്ങളും വാരിയണിഞ്ഞ് ഓരോ തെയ്യക്കോലങ്ങളും അലറിപ്പറയുന്നത് എന്നുതോന്നിപ്പിച്ചു.‘എല്ലാ കണ്ടവും നീയെടുത്തോ, എന്റെ കുലവന്റെ […] - [ചല്ലി](https://adayalam.in/the-gravel-7/): രണ്ടാം കാലംമുഖത്ത് തണുപ്പടിച്ചപ്പോള്‍ കണ്ണു തുറന്നു. കറങ്ങി വീണതിന്‍റെ ഒരു ചൊരുക്ക് തലയില്‍ ഉണ്ടായിരുന്നു. ചുറ്റും പലവര്‍ണ്ണ വസ്ത്രങ്ങളും കണ്ണുമിഴിച്ച് നില്‍ക്കുന്നവരും. എന്നെ പിടിച്ച് ഇഴുന്നേല്‍പ്പിച്ച് ബഞ്ചില്‍ ഇരുത്തി. വെളളം തന്നു. കൂട്ടം കൂടി നിന്നതില്‍ ഒരു പെണ്‍കുട്ടി. ”ഞാന്‍ അപ്പോഴെ പറഞ്ഞത് വേണ്ടാത്ത പണിക്ക് നിക്കരുതെന്ന്” ”എനിക്ക് കുഴപ്പമൊന്നും ഇല്ല” ”ഹീറോയിസം കാണിച്ച് താഴെ വീണിരുന്നെങ്കിലോ” ”ചാകും..അങ്ങോട്ട് മാറ്.” എല്ലാവരെയും തള്ളിമാറ്റി എഴുന്നേറ്റ് നടന്നു. ക്ലോക്ക് ടവറില്‍ കയറി അഞ്ച് മിനിട്ട് താഴേക്ക് നോക്കി നിക്കണം. അതായിരുന്നു പന്തയം. ഒരു മിനിട്ടിന് മുന്നേ ഞാന്‍ കറങ്ങി വീണു. ഇതാണ് എന്‍റെ കോളേജ്. നിറയെ കൂട്ടുകാരും നിറഞ്ഞ ചിരിയും സമ്മാനിച്ച കോളേജ്. ആഴത്തിലുള്ള മുറിവുകളിലൂടെ തിരിച്ചറിവിന്‍റെ പാഠവും ഈ ഇടനാഴികള്‍ സമ്മാനിച്ചിട്ടുണ്ട്. കോളേജിലും എന്നെ എല്ലാവരും ചല്ലി എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ പറഞ്ഞിട്ട് തന്നെയാണ് ആ വിളി വന്നതും. കുഞ്ഞ് ക്ലാസ്സുകളില്‍ അത് എന്നെ വേദനിപ്പിച്ചെങ്കിലും ചുറ്റികല്ല് പിടിക്കുന്ന അമ്മയുടെ കൈയ്യിലെ […] - [ചല്ലി](https://adayalam.in/the-gravel-6/): അദ്ധ്യായം 6ആദ്യമായിട്ടാണ് ഒരു വണ്ടിയില്‍ കയറുന്നത്. അച്ഛന്‍ സൈക്കിളില്‍ ഇരുത്തിപോയ ഒരു പടം ഞാന്‍ അപ്പുവിനെക്കൊണ്ട് വരപ്പിച്ച് ഫ്രെയിം ചെയ്ത് ചുവരില്‍ വച്ചിട്ടുണ്ട്. പഴയ ടെബോ വണ്ടിയായാലും വിമാനമായാലും എനിക്ക് വിന്‍ഡോ സീറ്റ് വേണം. കാഴ്ചകളിലൂടെ ജീവിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ ദൃശ്യാവിഷ്കരണമാകാം. എനിക്ക് വിന്‍ഡോ സീറ്റ് തന്നെ കിട്ടി. മുഖത്തേക്ക് ആദ്യമായി ഇങ്ങനെ കാറ്റടിക്കുന്നു.. കാഴ്ചകളുടെ ഓട്ടം എന്ത് വേഗത്തിലാണ്. പുറത്ത് നിന്ന് വണ്ടിയിലേക്ക് നോക്കുന്നവരോട് ജാഡയിട്ട് ചിരിച്ചു. നടന്ന് പോകുമ്പോള്‍ വീടിന്‍റെ അടുത്തുള്ള മുരുകന്‍ കോവിലും കുഞ്ഞിപ്പാപ്പാന്‍റെ പള്ളിക്കും തമ്മില്‍ നല്ല ദൂരമുണ്ടായിരുന്നു. പക്ഷെ ഇതില്‍ പോകുമ്പോള്‍ കോവിലുകളും പള്ളികളും അടുത്തടുത്തായി തോന്നും. യാത്രാനുഭവത്തില്‍ ഇതെല്ലാം കുറച്ചപ്പോള്‍ വിനയന്‍ സര്‍ പറഞ്ഞത് ഇതാണ്. യാത്രകള്‍ ചിതറിക്കിടക്കുന്ന ചിന്തകളുടെ ദൂരം കുറയ്ക്കും.വണ്ടിയില്‍ പയ്യന്‍മാര് പാട്ടും ബഹളവും. പാടുന്ന പാട്ടിന്‍റെ താളത്തില്‍ ചല്ലി…ചല്ലി എന്ന് പാടുന്നുണ്ട്. അങ്ങോട്ടേക്ക് തിരിഞ്ഞില്ലെങ്കിലും ആ താളത്തിന് ഒരു രസമുണ്ടായിരുന്നു. കന്യാകുമാരിയുടെ വഴിയില്‍ കൂടി വരിവരിയായി […] - [യാത്ര പറയാതെ](https://adayalam.in/short-story-remya-govind/): പാലക്കാട്‌ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ ശ്യാംമോഹന് അപരിച്ചതത്വം തീരേ തോന്നിയില്ല. അരുണയുടെ വാക്കുകളിലൂടെ അത്രെയേറെ പരിചിതമായിരുന്നു ആ നാടിന്റെ മുക്കും മൂലയും. സെക്കൻഡ് പ്ലാറ്റ്ഫോംമിൽ നിന്നും ഓവർബ്രിഡ്ജിന്റെ പടികൾ കയറുമ്പോൾ, തന്നോട് ഫോണിൽ സംസാരിച്ചുകൊണ്ട് പടികൾ കയറി മുകളിൽ നിന്നും കാണുന്ന പ്ലാറ്റ്ഫോം കാഴ്ചകൾ പങ്കുവയ്ക്കുന്ന അരുണയെ ഓർമ്മവന്നു. അയാൾ റെയിൽവേസ്റ്റേഷന് പുറത്തിറങ്ങി, ഓട്ടോസ്റ്റാന്റിൽ ദേവികടാക്ഷം എന്ന പേരുള്ള ഓട്ടോ തിരഞ്ഞു. അരുണയുടെ സഹായത്തിന് ഓടിയെത്തുന്ന മധുവിന്റെ ഓട്ടോയാണ്. കയ്യിൽ ഫോൺ നമ്പർ ഉണ്ട്. വിളിക്കണ്ട! തന്റെ ഈ വരവ് ആരും അറിയാതിരിക്കട്ടെ! നിരന്നു കിടക്കുന്ന ഓട്ടോകളുടെ പേര് വായിച്ചുമുന്നോട്ട് നടന്നു. വരിയിൽ മൂന്നാമതായി ദേവികടാക്ഷം കണ്ടപ്പോൾ സന്തോഷം തോന്നി.ഡ്രൈവിംഗ് സീറ്റിൽ കട്ടി താടി ഉള്ള ഒരു ചെറിയ മനുഷ്യൻ.” ഒന്ന് മാലാട് ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെ അടുത്ത് വരെ പോകണം”“ശരി സാർ “, മധു ഒരു പുഞ്ചിരിയോടെ പറഞ്ഞു.മധുവിന് ശാന്തി പണിയാണ് പറ്റണത് എന്ന അരുണയുടെ കളിയാക്കലിൽ ശരിയുണ്ട്. വെളുത്തു മെലിഞ്ഞ […] - [തരിപ്പ്](https://adayalam.in/that-cramp/): “ചെമ്പുകമ്പി മുളങ്കുഴലിൽച്ചുറ്റി രണ്ടറ്റവും തൊട്ടോണ്ട് കാന്തം കുഴലിലിടുമ്പോൾ ഉണ്ടാകുന്ന തരിപ്പ്,” electro magnetism അനന്തൻ സായിപ്പിന് വിവരിച്ചുകൊടുക്കുന്നതങ്ങനെയാണ്! തന്റെ കണ്ടുപിടിത്തം, മതിയായ ഗവേഷണ സൗകര്യങ്ങളോ സഹായങ്ങളോ ഇല്ലാതെ കൊല്ലൻവിളാകത്തു വീട്ടിൽ മാതുമേസ്തിരിയുടെ മകൻ അനന്തൻ എന്ന സാധാരണക്കാരൻ ശീമക്കാരുടെ മുന്നിലേക്കിട്ടുകൊടുത്ത ആ തരിപ്പ്, ഭാവിയിൽ ശാസ്ത്രത്തിന്റെ അനന്തസാധ്യതളിലേയ്ക്കാണ് വഴിതുറക്കാൻ പോകുന്നതെന്ന് സായിപ്പിനറിയാമായിരുന്നു. ചരിത്രവും ശാസ്ത്രവും അത്രമേൽ കെട്ടുപിണഞ്ഞുകിടക്കുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയെ വായനക്കാരനു മുന്നിലെത്തിക്കുന്ന ഈ നോവൽ. ഡോ.അച്യുത് ശങ്കർ അദ്ദേഹത്തിന്റെ ഈ ആഖ്യായികയ്ക്ക് എന്തിനാവും ‘തരിപ്പ്’ എന്ന പേരിട്ടത് എന്ന് അധികം ആലോചിക്കേണ്ടിവന്നില്ല. എന്നുമാത്രമല്ല, വായന കഴിഞ്ഞും ഏറെനേരം തരിച്ചിരിക്കുന്ന അനുവാചകനെ സൃഷ്ടിക്കാനായി അദ്ദേഹത്തിന് ഈ നോവലിലൂടെ. രുചിയറിഞ്ഞും മണം പിടിച്ചും സ്പർശനത്തിലൂടെയും നവരസങ്ങളെ അനന്തന് പരിചയമാക്കിയത് ഭവാനിയമ്മയാണ്; അവന്റെ അമ്മൂമ്മ. അവർക്ക് അനന്തനായിരുന്നു എല്ലാം. ആ പതിമ്മൂന്നുകാരന് പ്രായോഗികപാഠങ്ങളിലൂടെ വിദ്യയുടെ ആണിക്കല്ലുറപ്പിച്ച്‌ അവർ അവനെ ‘ഇംഗിരീസ്’ പള്ളിക്കൂടത്തിൽച്ചേർത്തു. വിദ്യാഭ്യാസം പൂർത്തിയാകും മുൻപ് നക്ഷത്രമംഗ്‌ളാവിലെ ജോലിയും സ്വന്തം കണ്ടുപിടിത്തങ്ങളുമായി അനന്തൻ […] - [ഞാൻ കണ്ട സ്വപ്നം](https://adayalam.in/the-dream-i-saw/): ഒരു ദിവസം എന്റെ അച്ഛന് പാരച്യൂട്ടിൽ പോകണമെന്ന് ആഗ്രഹമുണ്ടായി.എല്ലാരെയും വിട്ട് ബൈ ബൈ പറഞ്ഞ് അച്ഛൻ പോയി.അപ്പോൾ മഴ പെയ്തു.അച്ഛന് പേടിയായി.ആരും വന്നില്ല, അച്ഛനെ രക്ഷിക്കാൻ.വീട്ടുകാർ എല്ലാരും അച്ഛനെ കാത്തിരുന്നു.അപ്പോൾ അച്ഛൻ തിരിച്ചുവന്നു.എല്ലാർക്കും സന്തോഷമായി അതീതFirst StandardMother India Public School, Kallara - [ചല്ലി](https://adayalam.in/the-gravel-5/): ചല്ലി അദ്ധ്യായം 5 ഷാജി സാറിന്‍റെ ക്ലാസിന്‍റെ ഇടയ്ക്ക് ഒരു പയ്യന്‍ വന്ന് എന്നെ വിനയന്‍ സര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. സ്റ്റാഫ് റൂമിലിരിക്കുന്ന വിനയന്‍ സാറിന്‍റെ അടുത്തേക്ക് എത്തുന്തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി. എന്തിനായിരിക്കും സര്‍ എന്നെ വിളിക്കുന്നത്.”ആ മോളെ വാ..” ആ വിളിയില്‍ ആശ്വാസത്തിന്‍റെ ഒരു പുഞ്ചിരി എന്‍റെ മുഖത്ത് വന്നു. വിനയന്‍ സര്‍ ഒരു ബുക്കിന്1റെ പുറക് വശത്തെ പേജ് എടുത്ത് വച്ചിരിക്കുന്നു. കലണ്ടര്‍ പൊതിഞ്ഞ ബുക്കായതുകൊണ്ട് എനിക്ക് കാര്യം മനസ്സിലായി.”ഈ കഥ മോള് എഴുതിയതാണോ?” ഞാന്‍ ഒന്ന് പതറി. അതെ എന്ന് ഉത്തരം പറഞ്ഞു.”മോള് കലോത്സവത്തിന് ഏതെങ്കിലും ഐറ്റത്തിന് ഉണ്ടോ?””ഇല്ല സര്‍””ഓകെ..കഥാരചനയ്ക്ക് നമ്മുടെ സ്കൂളില്‍ നിന്നും മോള് പോണം കേട്ടോ. ഇന്നാണ് അവസാന തീയതി. ഞാൻ പേര് കൊടുത്തേക്കാം.”ഞാന്‍ ഒന്ന് പതറി..വേണ്ട എന്ന് പറഞ്ഞു. സര്‍ ചിരിച്ചു.”വെള്ളിക്കണ്ണുള്ള രാജകുമാരന്‍ നല്ല രസമുണ്ട് കേട്ടോ. ഇനിയും എഴുതണം. ബാക്കി കാര്യങ്ങള്‍ സാറ് പറയാം. മോള് പോക്കോ.”പുറത്തിറങ്ങിയപ്പോള്‍ അനില്‍മാത്യു […] - [മനസ്സിലെ മഞ്ഞുതുള്ളി (ചെറുകഥ)](https://adayalam.in/short-story-malayalam-sindhu-manoj/): “ഇതെന്താ ഈ പാതിരാത്രി, ഒരു മുന്നറിയിപ്പുമില്ലാതെ.”വാതിലിനപ്പുറം ബാഗും തോളിലിട്ട് നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ശ്യാമിനെ നോക്കി അവൾ പകച്ചു.“എനിക്കിപ്പോ നിന്നെ കാണണമെന്ന് തോന്നി. ഞാനിങ്ങു പോന്നു”“അങ്ങനെ ചാടിയിറങ്ങി പോരാൻ പറ്റിയ പ്രായം തന്നെ.”“വയസ്സ് എന്നത് വെറും നമ്പർ മാത്രമാണെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. പ്രണയത്തിന്റെ കാര്യത്തിൽ അത് നൂറു ശതമാനം സത്യവുമാണ് ““എന്നാലും ഒന്ന് വിളിക്കായിരുന്നില്ലേ.എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കുമായിരുന്നുലോ ഞാൻ. ഇതിപ്പോ ഈ നേരത്ത് എന്താ ചെയ്യാ??”“എനിക്കൊന്നും വേണ്ടടി. നിന്നെ കെട്ടിപ്പിടിച്ചു കുറെ ഉറങ്ങണം. യാതൊരു ടെൻഷനുകളുമില്ലാതെ. എല്ലാം മറന്ന്.”“ഉം..വരൂ.അവന്റെ കയ്യിൽ തൊട്ടപ്പോൾ കടുത്ത പനിയുടെ തീച്ചൂട് അവളിലേക്കും പടർന്നു കയറി.“അയ്യോ, നന്നായി പനിക്കുന്നല്ലോ. ഇതും വെച്ചാണോ ഇത്രയും ദൂരം യാത്ര ചെയ്തേ. സുഖമില്ലെങ്കിൽ വീട്ടിലേക്ക് പോകായിരുന്നില്ലേ. അതല്ലായിരുന്നോ എളുപ്പം.??“നിന്നിൽ നിന്നും കിട്ടുന്നതൊന്നും അവിടുന്ന് കിട്ടില്ലന്ന് നിനക്കറിയില്ലേ.അവിടെയുള്ളവർക്ക് വേണ്ടത് എന്റെ ചോര നീരാക്കി ഞാനുണ്ടാക്കുന്ന പണം മാത്രം. അത് നിന്നു പോയാൽ അന്ന് ഞാൻ വെറും തെണ്ടിയായി തെരുവിലിറങ്ങേണ്ടി വരും ഒരുപക്ഷെ….ഞാൻ ആഗ്രഹിക്കുന്നതെല്ലാം […] - [ചല്ലി](https://adayalam.in/the-gravel-4/): അദ്ധ്യായം 4 ഓലയ്ക്കാലില്‍ ചൂല് ഉണ്ടാക്കുന്ന സുഭദ്ര. അടുത്ത് കൈയ്യില്‍ ഓലയ്ക്കാലിലെ പാമ്പുമായി ഇരിക്കുന്ന ചല്ലി”അമ്മേ ഡാന്‍സിനൊക്കെ നിന്ന പുതിയ ഉടുപ്പൊക്കെ വാങ്ങിക്കണ്ടേ..?””അത് സാരല്ല..നമുക്ക് വാങ്ങിക്കാം. മോള് ചേര്””സാഹിബിന്‍റെ അടുത്ത് പോയി പൈസ വാങ്ങാനാണെങ്കില്‍ ഞാന്‍ ചേരൂല്ല.””അല്ല കണ്ണാ..അമ്മേട കൈയ്യില്‍ പൈസയുണ്ട്. എന്‍റെ മോള് നന്നായി കളിക്ക്.”ഇരുട്ട് മുറില്‍ എനിക്കായി സൂര്യന്‍ പ്രകാശം തന്നു. കതകടച്ച് പാട്ടുപാടി ഞാന്‍ കളിച്ചു. ഈ സ്വഭാവത്തിന് ഒരുമാറ്റവും ഉണ്ടായിട്ടില്ല. കാലങ്ങള്‍ക്ക് ഇപ്പുറവും എന്‍റെ ചവടുകള്‍ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. പുറത്തുനിന്നവര്‍ എന്‍റെ കാല്‍പാദങ്ങളുടെ അമര്‍ത്തിയുള്ള താളം മാത്രമേ കേട്ടിട്ടുള്ളു. കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ അങ്ങനെ തന്നെ കിടക്കട്ടെ എന്ന് തീരുമാനിച്ചത് തന്നെയാണ്.സ്റ്റേജില്‍ കുറെ പെണ്‍കുട്ടികള്‍. ശോഭന ടീച്ചറും രാധിക ടീച്ചറും ഉണ്ട്. ആ കൂട്ടത്തില്‍ ഞാനും. ടീച്ചര്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുതരുകയാണ്.”നമുക്ക് പഠിച്ചതുവരെ നോക്കാം..””ഇപ്പോ എത്ര പേരുണ്ട്..ആറ് പേര് കയറി നില്‍ക്ക്. ഫാത്തിമ മോളെ അങ്ങോട്ട് നിന്നോ. ബാക്കി എല്ലാവരും അവരവരുടെ സ്ഥാനത്ത് വാ.”റോഡിയോയില്‍ […] - [ചല്ലി](https://adayalam.in/the-gravel-3/): അദ്ധ്യായം 3 സ്വപ്നത്തില്‍ ഞാന്‍ മാലാഖയെ സ്വപ്നം കാണുമായിരുന്നു. മാലാഖയ്ക്ക് അമ്മയുടെ മുഖവും. പ്രിന്‍സ് സര്‍ ഇംഗ്ലീഷ് ക്ലാസില്‍ മാലാഖയ്ക്ക് നല്‍കിയ വിശേഷണങ്ങളെ പൊളിക്കുന്നതായിരുന്നു എന്‍റെ കാഴ്ച. വെള്ള ഗൌണിട്ട കറുത്ത മാലാഖയെ ചിലപ്പോ ചല്ലി മാത്രമേ കണ്ടിട്ടുണ്ടാകൂ. സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ അളവുകോല്‍ അവളിലേക്ക് ആഴ്ന്നിറങ്ങാത്തത് കൊണ്ടാകം…വിശേഷണങ്ങളാല്‍ രൂപപ്പെടുന്ന വിഗ്രഹങ്ങളെ അറിയാതെ പൊളിച്ചെഴുതാന്‍ തുടങ്ങിയ കാലം.സ്കൂള്‍ അസംബ്ലി നടക്കുകയാണ്. മൈക്കിന് മുന്നില്‍ ഹെഡ്മാസ്റ്റര്‍ വിക്രമന്‍ നായര്‍.”നമ്മുടെ സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന നിമിഷമാണിത്. ശാസ്ത്ര മേളയിലും, വര്‍ക്ക് എക്സ്പീരിയന്‍സിലും നമ്മുടെ സ്കൂള്‍ മികച്ച വിജയം ആണ് നേടിയത്. ശാസ്ത്രമേളിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നമ്മുടെ സ്കൂളിനാണ്. അത് നമുക്ക് നേടിത്തന്നത് 7 ബിയിലെ…”ഞാന്‍ ആണ് വിജയി. വിക്രമന്‍ സാറ് അടുത്ത് വിളിച്ച് നിര്‍ത്തി മൈക്കിലൂടെ അഭിനന്ദിച്ചു. ഒരു ട്രോഫിയും തന്നു. അത് കഴിഞ്ഞ് പുള്ളി പറഞ്ഞത് രവി സര്‍ ഇന്നും ദേഷ്യത്തോടെ പറയും.”ഏറ്റവും പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വന്ന് ഇവള്‍ ഇത് […] ## Pages - [Blog](https://adayalam.in/blog/) - [Contact Us](https://adayalam.in/contact-us/): Aneesh Thakadiyil Bindhu Harikrishnan aneeahthakadiyil@gmail.comPhone : 8075515689, 8129033577 bimulamana@gmail.com 9846101150 - [Home](https://adayalam.in/) [comment]: # (Generated by Hostinger Tools Plugin)