ദേശീയതാരം പ്രീതയ്ക്ക് .എം.എ യൂസഫലിയുടെ സഹായ ഹസ്തം

തിരുവനന്തപുരം വെട്ടുകാട് കടൽത്തീരത്ത് അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന മുൻ കേരള വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ പ്രത ജെറാഡിനും സഹോദരി വിനിതയ്ക്കുമാണ് അപകടാവസ്ഥയിലായ വീടുകൾ പൂർവസ്ഥിതിയിലാക്കാനായി ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലി 10ലക്ഷം രൂപ നൽകിയത് അണ്ടർ13 മുൻ ദേശീയതാരം കൂടിയായ പ്രീതയ്ക്കും സഹോദരിയുടെയും അപകടാവസ്ഥയിലായ വീടുകളുടെ മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ട ഡോ:എം.എ. യൂസഫലി അടിയന്തിര സഹായമായി 10ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മൽസ്യതൊഴിലാളിയായ ജെറാൾഡിന്റെയും സനോവമേരിയുടെയും മകളായ ഇല്ലായ്മകൾക്കെതിരെ പോരാടിയാണ്. ദേശീയതാരമായി മാറിയത്. തീരത്തെ ചെറ്റക്കുടിലിൽ താമസിച്ചിരുന്ന താരം സർക്കാർ സഹായത്തോടെ 2011ൽ നിലവിലെ വീട് നിർമ്മിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ സഹോദരിയും വീട് നിർമ്മിച്ചു. ഈ വീടുകളാണ് കടലാക്രമണത്തിൽ അടിത്തറ ഒലിച്ചുപോയി അപകടാവസ്ഥയിൽ ആയത്. സ്ഥലം MLA കൂടിയായ ബഹു ഗതാഗതമന്ത്രി ആൻറണിരാജുവിന്റെ ഓഫീസിൽ വച്ച് പ്രീയ്ക്കും വിനിതയ്ക്കും ഡോ.എം.എ യൂസഫലിക്കു വേണ്ടി മന്ത്രി ആൻറണിരാഷ്ട്രവും ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും ചേർന്ന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

Photo Coption, ഡോ.എം.എ.യൂസഫലിക്കു വേണ്ടി മന്ത്രി ആന്റണിരാജവും ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും ചേർന്ന് 10 ലക്ഷം രൂപയുടെ ചെക്ക് പ്രിയയ്ക്കും കുടുംബത്തിനും കൈമാറുന്നു.

Leave a Reply

Your email address will not be published.

error: Content is protected !!