മിനിമം വേതന വ്യവസ്ഥയും ക്ഷേമനിധി ബോർഡും

കൂലിവേലക്കാർക്ക് പോലും നല്ലൊരു തുക പ്രതിമാസം കൂലിയായി ലഭിക്കുമ്പോൾ ഞങ്ങൾ അൺ എയ്ഡഡ് സ്കൂൾ ടീച്ചേർസിന് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ ഞങ്ങൾക്ക് ലഭിക്കുന്നത് പകുതി ശമ്പളമാണ്. അതിൽനിന്നും PF, ESI, പ്രൊഫഷണൽ ടാക്സ് ഇനങ്ങളിലേയ്ക്ക് അടയ്ക്കാനുള്ള തുകയും കഴിഞ്ഞ് കെെയ്യിൽ കിട്ടുന്നത് ഓൺലൈൻ ക്ലാസുകൾക്കാവശ്യമായ മൊബൈൽ ഡാറ്റാ ചാർജിങ്ങിനേ തികയൂ എന്നതാണ് വാസ്തവം. ഈ വെട്ടിക്കുറച്ച ശമ്പളം പോലും കൃത്യമായി മാസം തോറും ലഭിയ്ക്കാറുമില്ല.

ഒരു ക്ഷേമനിധി ബോർഡ് പോലും ഞങ്ങളുടെ സംരക്ഷണത്തിനില്ല. ഞങ്ങളുടെ അവകാശമായ ഈ തുച്ഛ ശമ്പളത്തെക്കുറിച്ച് പരാതിപ്പെട്ടാൽ അവരെ സ്കൂൾ മാനേജ്മെന്റുകൾ പുറത്താക്കുകയോ നിരന്തരമായ മാനസിക പീഢനത്തിന് ഇരയാക്കുകയോ ആണ് പതിവ്. അതിനാൽ അധികമാരും തന്നെ പ്രതികരിക്കാൻ പോലും തയ്യാറാകാറില്ല.

ഞങ്ങൾ അൺ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് ഈ ജനപക്ഷ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിയ്ക്കുന്നു. ഞങ്ങളുടെ ന്യായമായ അവകാശങ്ങൾ ഈ സർക്കാർ നടപ്പിലാക്കിത്തരും എന്ന പ്രതീക്ഷയോടെ..

സ്വകാര്യ സ്കൂൾ അദ്ധ്യാപകർ

ലോക്ക് ഡൗണും ശമ്പളം വെട്ടിച്ചുരുക്കലും അതിനിടയിൽ മുടങ്ങാതെയുള്ള ഓൺലൈൻ ക്ലാസും. വലിയൊരു വിഭാഗം സ്വകാര്യസ്‌കൂൾ അധ്യാപകർ പ്രതിസന്ധിയിലാണ്. അവർക്കു പറയാനുള്ളത് കേൾക്കാൻ സംസ്ഥാന സർക്കാർ, പ്രത്യേകിച്ച് വിദ്യാഭ്യാസവകുപ്പ് തയാറാകണം. ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു.

അടയാളം ഡസ്ക്

Leave a Reply

Your email address will not be published.

error: Content is protected !!