നാഷണൽ ഫോറം ഫോർ പീപ്പിൾസ്‌ റൈറ്റ്‌സ്; ഹെല്പ് ലൈൻ ആരംഭിച്ചു

വേൾഡ് ഹ്യൂമൻ റൈറ്റ്‌സ് ഫോറം (whrf), യു.എൻ. ഗ്ലോബൽ കോംപാക്ട് എന്നിവയിൽ അഫിലിയേറ്റ് ചെയ്ത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന നാഷണൽ ഫോറം ഫോർ പീപ്പിൾസ്‌ റൈറ്റ്‌സ് (nfpr), കോവിഡ് സാഹചര്യത്തിൽ പൊതുജന സേവനാർത്ഥം ജോബ് & എഡ്യൂക്കേഷൻ ഹെല്പ് ലൈൻ ആരംഭിച്ചു പ്രവർത്തിപ്പിക്കുന്നു.

തൊഴിൽ നഷ്ട്ടപ്പെട്ടവർക്കായി പുതിയ തൊഴിലവസരങ്ങൾ, വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന കോഴ്‌സുകൾ എന്നിവയുടെ വിവരങ്ങൾ ഈ ഹെല്പ് ലൈനിലൂടെ നൽകി വരുന്നുണ്ട്.

ദേശീയ ചെയർമാൻ അഡ്വ. (ഡോ.) പ്രകാശ് പി തോമസ്സ് നേതൃത്വം നൽകുന്ന ഈ ഹെല്പ് ലൈനിലെ വാർത്താ വിവരങ്ങൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി ശ്രീ. വേണു ഹരിദാസ് സമന്വയിപ്പിക്കുന്നു.

ജില്ലാ പ്രസിഡന്റ് ശ്രീ. എം. നജീബ്, ജനറൽ സെക്രട്ടറി ശ്രീ. വി. പരമേശ്വരൻ നായർ എന്നിവരും സജീവമായി പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published.

error: Content is protected !!