ഒരു തൊഴിലാളി ദിനം കൂടി

ഒരു മെയ് ദിനം കൂടി വന്നു. ലോകം മുമ്പെങ്ങും ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു മഹാമാരി നമ്മുടെ മുന്നിൽ വാപിളർന്നു നിൽക്കുന്നു. ഈ കാലം ഏറ്റവും കൂടുതൽ ബാധിച്ചത് തൊഴിലാളികളെ തന്നെയാണ്. സംഘടിതരും അസംഘടിതരുമായ വലിയൊരു വർഗമുള്ളതുകൊണ്ടാണ് ഈ ലോകക്രമം ഇങ്ങനെ തുടർന്നുപോകുന്നത് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ മെയ് ദിനവും. അധ്വാനിച്ചു ജീവിക്കുന്ന എല്ലാ പ്രിയ സഹോദരങ്ങൾക്കും അടയാളം ടീമിന്റെ തൊഴിലാളിദിനാശംസകൾ

error: Content is protected !!