പമ്പ നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം

ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പ നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പയില്‍ കുളിക്കുന്നതിനും വിലക്കേര്‍പെടുത്തി. തുലാമാസ പൂജകൾക്കായിഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഞായറാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
പമ്പ നദിയിൽ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

error: Content is protected !!