‘പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്’ ഹേമന്തിന്

മദ്രാസ് ഐഐടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്കിൽ പി എച്ച്ഡിക്ക് ഗവേഷണം ചെയ്യുന്ന മലയാളി വിദ്യാർത്ഥി ഹേമന്ത്‌. ഡി, രാജ്യത്തെ സയൻസ്-എൻജിനീയറിങ്ങ് വിഷയങ്ങൾളിൽ ഗവേഷണം നടത്തുന്നതിന് ഭാരതസർക്കാർ ഏർപ്പെടുത്തിയ ഉന്നത ഫെലോഷിപ്പിയായ പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അർഹനായി.

രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണങ്ങൾ പരിപോഷിപ്പിക്കാനും പ്രഗൽഭരായ ഗവേഷണ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും, അവരുടെ ഗവേഷണങ്ങളിലൂടെ പുതിയ പുതിയ കണ്ടെത്തലുകൾ നടത്തി രാജ്യപുരോഗതിയുടെ ഭാഗമാക്കാൻ ഉദ്ദേശിച്ചുകൊണ്ട്‌ ഇന്ത്യാ ഗവൺമെന്റ് 2018-19 കാലഘട്ടത്തിൽ നടപ്പാക്കിയതാണ് ‘പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്’.

അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾതല വിദ്യാഭ്യാസം ഉയർന്ന മാർക്കോടെ പൂർത്തിയാക്കി കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിൽ പഠിച്ച് എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് ഓണേഴ്സ് ബിരുദവും ഗേറ്റ് പരീക്ഷയും ഉന്നത മാർക്കോടെ വിജയിച്ച് കോഴിക്കോട് എൻഐടിയിൽ എംടെകിന് പഠിച്ചുകൊണ്ടിരിന്നപ്പോഴാണ് ഹേമന്തിന്
മദ്രാസ് ഐഐടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഗവേഷണം നടത്താൻ അവസരം ലഭിച്ചത്.

അടൂർ പുന്തല വീട്ടിൽ തറയിൽ ഗംഗാദേവിയുടെയും ചടയമംഗലത്തെ കൂട്ടുകുടുംബമായ സരസ്വതിമംഗലത്തെ കൈലാസത്തിൽ ദിലീപിന്റെയും മകനാണ് ഹേമന്ത്. സഹോദരി ലക്ഷ്മിപ്രിയ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെ ബിബിഎ (2020) പാസായി കോട്ടയം പത്താംമുട്ടത്തുള്ള സെന്റ്ഗിട്സ് കോളേജിൽ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയാണ്.

error: Content is protected !!