നീണ്ട ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സര്‍ക്കാര്‍. സ്കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത പരിശോധിച്ച ശേഷം സമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഇതിനുശേഷം ഇതുസംബന്ധിച്ച മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇത്തവണയും അധ്യയനവര്‍ഷം ആരംഭിച്ചത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു. പ്രവേശനോത്സവവും ഓണ്‍ലൈന്‍ ആയിട്ടായിരുന്നു നടത്തിയത്. അതേസമയം, പ്ലസ്വണ് സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകള്‍ കൂട്ടാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഈ രംഗത്തെ വിധഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.