മനുഷ്യാവകാശ ധ്വംസനങ്ങൾ അപലപനീയം – എസ്.എഫ്.പി.ആർ

സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സ് (എസ്.എഫ്.പി.ആർ) തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ വക്കം മൗലവി ഹാളിൽ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ജയദേവൻ നായരുടെ അധ്യക്ഷതയിൽ ചെയർമാൻ എം.എം സഫർ ഉൽഘാടനം ചെയ്തു.

സഞ്ചാരസ്വാതന്ത്ര്യം തടയുന്നതുൾപ്പടെ യുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ ക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും, സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളിൽ നിസ്സാരകേടുപാടുകളുടെ പേരിൽ ഉപയോഗശൂന്യമെന്ന് മുദ്രകുത്തി കൂട്ടിയിട്ടിരിക്കുന്ന പരിശോധനാ ഉപകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കി സാധാരണക്കാരായ രോഗികൾക്ക് ഉപകാരപ്രദമാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വേണു ഹരിദാസ് (പ്രസിഡന്റ്), എ എസ് വിമൽ (ജനറൽ സെക്രട്ടറി) ബനഡിക്ട എസ് എഫ് (ട്രഷറർ) എന്നിവർ ഉൾപ്പടെ 45 അംഗ ഭരണസമിതിയെ യോഗത്തിൽ നിയമിച്ചു.

error: Content is protected !!