ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും

ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും.ഇന്ന് ചേ​ര്‍​ന്ന നി​യ​മ​സ​ഭ​യു​ടെ കാ​ര്യോ​പ​ദേ​ശ സ​മി​തി​യാ​ണ് പ്ര​മേ​യാ​വ​ത​ര​ണ​ത്തി​ന് സ​മ​യം തീ​രു​മാ​നി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഒ​ന്നി​ലേ​റെ എം​എ​ൽ​എ​മാ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​യി​ൽ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ക്കും. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​കും കേ​ര​ളം സ്വീ​ക​രി​ക്കു​ക. ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ച് പി​ന്തു​ണ​ച്ച് പ്ര​മേ​യം പാ​സാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് അ​ന്ന് ത​ന്നെ പ്ര​മേ​യ അ​വ​ത​ര​ണ​ത്തി​നും തീ​രു​മാ​നം എ​ടു​ക്കു​ക​യാ​യി​രു​ന്നു. മേ​യ് 14 വ​രെ തീ​രു​മാ​നി​ച്ചി​രു​ന്ന നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ 10 വ​രെ​യാ​ക്കി ചു​രു​ക്കാ​നും കാ​ര്യോ​പ​ദേ​ശ സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

Leave a Reply

Your email address will not be published.

error: Content is protected !!