അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.   കേരളത്തിൽ  7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.   കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള 6 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ  ഇപ്പോൾ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ച   അതിശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരത്തിൽമാത്രം  142 മില്ലീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 

അറബിക്കടലിലെ ന്യൂനമർദ്ദം ഇപ്പോഴെവിടെയെത്തി? കാണാം, തത്സമയമാപ്പിൽ:

https://www.windy.com/?8.477,76.942,5

Leave a Reply

Your email address will not be published.

error: Content is protected !!