യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.

യാസ് ചുഴലിക്കാറ്റിന്റെ സാധ്യത പരിഗണിച്ച് ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചു. ഈസ്​റ്റ്​ കോസ്​റ്റ്, റെയിൽ‌വേ മേഖലയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10​ സ്​പെഷൽ ട്രെയിനുകൾ റദ്ദാക്കി. യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോ​ഗസ്ഥരും പങ്കെടുക്കും. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചു. ഈസ്​റ്റ്​ കോസ്​റ്റ്​ റെയിൽ‌വേ മേഖലയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10​ സ്​പെഷൽ ട്രെയിനുകൾ റദ്ദാക്കി. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഇന്ന് യാസ് ചുഴലിക്കാറ്റാകും എന്നാണ് മുന്നിറിയിപ്പ്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമർദ്ദത്തിന്‍റെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.

error: Content is protected !!