ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്‍. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്‍കി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും വ്യക്തമാക്കിയാണ് കത്ത് നല്‍കിയത്.
സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങളെന്നും 1979 ഏപ്രിലില്‍ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരുമെന്നും അത്തരം വ്യവസ്ഥകളുള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടങ്ങളെന്നും യു.എന്‍. പ്രതിനിധി കത്തില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published.

error: Content is protected !!