ഒരുമാസത്തെ റമദാൻ വ്രതശുദ്ധിക്ക് ശേഷം കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ

ഒരുമാസത്തെ റമദാൻ വ്രതശുദ്ധിക്ക് ശേഷം കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമിതമായ ആഘോഷങ്ങളില്ലാതെയാകും വിശ്വസികൾ ഇപ്രാവശ്യം ഈദുൽ ഫിതർ ആഘോഷിക്കുക. ഇത്തവണ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാകുന്നത്. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പെരുന്നാൾ നമസ്‌കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുളള വ്രതാനുഷ്ഠാനങ്ങളും പ്രാർഥനകളുമാണ് നടന്നതെന്നും അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ജനത കൊവിഡ് കാരണം ദുഖത്തിലാണെന്നും സൗഹാർദ്ദവും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങൾ പറഞ്ഞു. ശാന്തിയുടെ സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരമായി ഈദ് ആഘോഷത്തെ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൊവിഡ് സാഹചര്യത്തിൽ ബന്ധുവീടുകളിലെ സന്ദർശനവും മറ്റും ഒഴിവാക്കണമെന്നും പരമാവധി കരുതൽ വേണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

എല്ലാ പ്രിയപ്പെട്ടവർക്കും അടയാളം ടീമിന്റെ റമദാൻ ആശംസകൾ

Leave a Reply

Your email address will not be published.

error: Content is protected !!