മകളേ.. മാപ്പ്..വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു..

സ്ത്രീധന വിഷയത്തെ ആസ്പദമാക്കി റവ. ഫാദർ മാത്യു മാർക്കോസ് നിർമ്മിച്ചിരിക്കുന്ന മകളേ…. മാപ്പ്…. എന്ന വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. സമകാലിക സാമൂഹിക വിഷയത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീധനം എന്ന അനാചാരത്തിനെതിരെ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് മകളേ മാപ്പ് എന്ന വീഡിയോ ആൽബത്തിലൂടെ.

ഇടവകയിലെ ആസ്വാദകരും സുഹൃത്തുക്കളും ഒക്കെയാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. വിവാഹജീവിതത്തിൽ ഒരു പെൺകുട്ടിക്ക് സ്ത്രീധനം മൂലം അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷങ്ങളാണ് ഈ ആൽബത്തിന്റെ ഇതിവൃത്തം.റവ. ഫാദർ മാത്യു മാർക്കോസ് ആണ് ഈ ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശരണ്യാ രത്നം ആലപിച്ചിരിക്കുന്ന ഈ ഗാനം ചിത്രീകരണത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ബിനോയ്‌ മാത്യു ആണ്. മനീഷ് മോഹൻ എഡിറ്റിംഗ് നിർവ്വഹിച്ച ഈ ആൽബത്തിന്റെ പ്രോജക്റ്റ്‌ ഡിസൈൻ ചെയ്തത് സന്തോഷ്‌ ശിവദാസ് ആണ്.


M. M. ക്രിയേഷൻസിന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ആൽബം പ്രേക്ഷകരുടെ മുൻപിൽ എത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

error: Content is protected !!