മഴ പെയ്ത നാളിൽ ഞാൻ മനസ്സിന്റെ ഒരു കോണിൽമധുര പ്രതീക്ഷതൻ മലർവാടി തീർത്ത നാൾമൗനമാം സ്നേഹത്തിൻ മല്ലിക പൂക്കളെൻമനസ്സിന്റെ മൂകത മാറ്റി മറിച്ച നാൾവിണ്ണിലെ മേഘം നിറഞ്ഞൊരാ പൊന്മഴമണ്ണിലേക്കെത്തുമ്പോൾ മധുരമഴ..മോഹനമായൊരു പൂമഴ കണ്ടപ്പോൾമായാത്ത ഓർമ്മകൾ മങ്ങിപ്പോയി..മഴ എന്നിൽ സ്നേഹത്തിൻ പൂന്തേൻ നിറച്ചപ്പോൾമതിവരുവോളം…
Author: Admin
ഫെമിനിസം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ
കീഴ്പ്പെടുത്തുവാനുള്ള വേട്ടയോട്ടങ്ങളോ അക്രമാസക്തമായ ഗ്വാഗോ വിളികളോ അല്ല ഫെമിനിസം. മനുഷ്യനേയും പ്രപഞ്ചത്തേയും അതിന്റ അറ്റം വരെ പ്രണയിക്കുന്നതിന്റെ മറുപേരാണത്.വിദ്വേഷ കലുഷിതം മായ അന്തരീക്ഷത്തിലെ മനുഷ്യാർദ്രതയുടെ പെയ്ത്താണത്. ഒരാൾ സ്ത്രീയായി ജനിക്കുകയല്ല സ്ത്രീയായി വളർത്തപ്പെടുകയാണ് എന്ന തിരിച്ചറിവാണത്, ഈ ഒരു കാഴ്ച്ചപ്പാടിലാണ് അപക്വവും…
നിറപ്പെൻസിൽ
കളഞ്ഞുപോയ സ്നേഹംകാണാതെപോയ പുഞ്ചിരിവിടചൊല്ലിയ സൗഹൃദം-ഇന്നെന്റെ ഖേദംഇതൊന്നുമല്ല.പുസ്തകസഞ്ചിയുടെ ഇരുളിൽനഷ്ടപ്പെട്ട നിറപ്പെൻസിൽതിരഞ്ഞുതിരഞ്ഞ്കാണാതെ കാണാതെപിണങ്ങിപ്പിണങ്ങിചിണുങ്ങിച്ചിണുങ്ങിനടന്നുനടന്നുപോയഒരുകുട്ടിയെകാണുന്നില്ലഎവിടെയെന്നറിയുന്നില്ലഅതാണ്,അതു മാത്രമാണ്ഇന്നെന്റെ ഖേദം ശ്രീകുമാർ കക്കാട്
കരയാത്ത ഗൗരി, തളരാത്ത ഗൗരി
കാലം കാത്തുവച്ച ചില കണ്ണികളുണ്ട്. അവ ഭൂത വർത്തമാന ഭാവി കാലങ്ങളെത്തമ്മിൽ കോർത്തിണക്കുന്ന കൊളുത്തുകളായി നിലകൊള്ളും. അവയെ നാം പരിഗണിച്ചില്ലെങ്കിലും അവഗണിക്കാനാവില്ല. കാരണം നാം കടന്നുപോയതും ഇപ്പോൾ പോകുന്നതും ഈ കൊളുത്തുകൾ ഘടിപ്പിച്ച ബോഗികളിലൂടെയാണ്. 2017 ലെ ഓണക്കാലത്ത് ആലപ്പുഴയിൽ ട്രെയിനിറങ്ങി…
തളരാത്ത വിപ്ലവവീര്യം
വിജയം വരിച്ച പോരാട്ടസമരങ്ങൾക്ക് പിന്നിട്ട വഴികളെക്കുറിച്ച് പറയാനേറെയുണ്ടാകും; സഹനത്തിന്റെ,അടിച്ചമർത്തലിന്റെ, ജീവിതനഷ്ടങ്ങളുടെ , വിട്ടുകളയലുകളുടെ അങ്ങനെ നീളുന്നൊരു പട്ടിക തന്നെ. വിപ്ലവഴിയിലെ പോരാട്ടങ്ങളാകുമ്പോൾ പിന്തള്ളിക്കളഞ്ഞു മുന്നേറുന്നവയ്ക്ക് പിന്നെയും തീവ്രതയേറും. കഥകളെ വെല്ലുന്ന അത്തരമൊരു ജീവിത രാഷ്ട്രീയം പറയാൻ , ഇന്നു ജീവിച്ചിരിക്കുന്നവരിൽ ശക്തരായ…
അവസാനത്തെ ആയുധവും പ്രയോഗിക്കുമ്പോൾ.
കോവിഡിനെതിരായ യുദ്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ കൈകാര്യം ചെയ്യാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് അവസരം നൽകുക എന്നതാണെന്ന് കൊറോണയുടെ ആദ്യകാലം തൊട്ടു തന്നെ പറയാറുണ്ടല്ലോ.ലോകത്ത് എവിടെയൊക്കെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത്…
ദ ആര്‍ട്ടിസ്റ്റ്
ശബ്ദമിശ്രണങ്ങളുടെ ഘോഷയാത്രയായ ആധുനിക സിനിമയ്ക്ക് അപരിചിതമായ, തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് നിശബ്ദ സിനിമകളുടേത്. ദൃശ്യാവിഷ്കാരമായ സിനിമയ്ക്ക് ശബ്ദത്തിലൂടിതൾ വിരിയുന്ന അഭ്രകാവ്യത്തിന്റെ പരിവേഷമാണ് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും. സംഭാഷണത്തിലൂടെ കഥ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, ഭാഷാസഹായം ഇല്ലാതെ കേവലം അഭിനേതാക്കളുടെ ഭാവതീവ്രമായ…