പട്ടുനൂൽ
പാതിരാത്രി വീട്ടിലെ ടെലഫോൺ മണിമുഴക്കി. ട്രിണീം…ട്രിണീം… പഴേ മോഡൽ കറക്കുന്ന ഡയലുള്ള ഫോണാണ്. ഒച്ച അപാരം. ഉറക്കത്തിന്റെ നിശബ്ദതയിൽ കൂപ്പുകുത്തിക്കിടന്ന വീടൊന്നാകെ ഉണർന്നു. കൂട്ടുകുടുംബമാണ്. ഗൃഹാന്തരീക്ഷത്തിലുണ്ടാകുന്ന ചെറിയൊരസ്വസ്ഥതയും ഒരുപാടംഗങ്ങളുടെ ഉറക്കം കളയും. ഫോണിരിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മാവൻ ഫോണെടുത്തു. തൊട്ടു ചേർന്നുള്ള…