അയ്യപ്പൻ – കേട്ടതിനും അറിഞ്ഞതിനുമപ്പുറം

കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. നൗകാദുബി

ഋതുപർണ്ണോഘോഷ് സിനിമകളിൽ എപ്പോഴുമൊരു വൈവിധ്യം കാണാനാകും. ഒരേപോലുള്ള സ്റ്റോറിലൈനുകൾ കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിക്കുന്ന രീതി ഒരിക്കലും ഘോഷ് പിന്തുടർന്നിരുന്നില്ല. എല്ലാ സിനിമകളും വ്യക്തിയിലും വ്യക്തിബന്ധങ്ങളിലും ഒതുങ്ങിനിൽക്കുന്നതായിട്ടും ഒരുതവണപോലും ഒരാവർത്തനം പ്രേക്ഷകന് തോന്നാതിരിക്കണമെങ്കിൽ അപാരമായ കൈയടക്കത്തോടെ വിഷയം കൈകാര്യം ചെയ്തിരിക്കണം. ഏതു കഥാതന്തുവിനേയും…

ഡി എം സി അറിയിപ്പ്

തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസ്ട്രസ് മാനേജ്‌മെന്റ് കലക്ടീവ് കേരളാ ചാപ്റ്റർ യോഗം ചേർന്ന് ആരോഗ്യമന്ത്രി, ആന്റണി രാജു, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. ഡി എം സി യെ…

കഥ

അക്ഷരങ്ങളൊരിക്കൽ വാക്കുകളോട്‌ പറഞ്ഞു..“എന്നെ ചേർത്തു വെച്ചുകൊള്ളുക, പക്ഷേ അർത്ഥവത്തായിരിക്കണം..” വാക്കുകൾ വരികളോടു പറഞ്ഞു..“എന്നെയും ചേർത്തുകൊള്ളൂ പക്ഷേ, ഒരേ അകലത്തിലായിരിക്കണം..” വരികൾ കഥകളോടു പറഞ്ഞു..“ഒരുമിപ്പിക്കുമ്പോൾ നിന്റെ ഹൃദയം ഞങ്ങൾക്ക്‌ പകരുക..” അങ്ങനെ കഥ മെനഞ്ഞു. ഹൃദയം പേറിയ കഥകൾ മനുഷ്യൻ പാടി നടന്നു..…

നാഹിദ പറയാതെപോയത്..

രണ്ട് നിത്യ ചായയുമായി വരുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. മണിക്കൂറുകൾ കടന്നുപോയതറിയാതെ ഹരിശങ്കർ പൂർണ്ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. “ഹരിയേട്ടൻ ഇന്നലെ ഇവിടെയാ ഉറങ്ങിയത്? അതോ ഉറങ്ങിയേ ഇല്ലേ? അവിടെ എന്റടുത്ത് കിടക്കുകയായിരുന്നു എന്നാ എന്റെ ഓർമ്മ”. അവൾ അത്ഭുതം കൂറി. “ങാ..…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. മെമ്മറീസ് ഇൻ മാർച്ച്

”If I have to go away ..Can I leave a bit of me with you!!!” മാർച്ചിന്റെ ദയവില്ലായ്മയായി അവർക്കെല്ലാക്കാലത്തേയ്ക്കും കാത്തുവയ്ക്കാനൊരു ഓർമ്മ; അതുമാത്രമായിരുന്നില്ല സിദ്ധാർഥിന്റെ മരണം!! അതൊരു കാർ ആക്സിഡന്റ് ആയിരുന്നു. ആ മരണത്തിൽ ലോകം…

നാഹിദ പറയാതെപോയത്..

ഒന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം. കാറുംകോളും ഒഴിഞ്ഞെങ്കിലും നിറങ്ങൾ വാരിയണിയാൻ മടിക്കുന്ന മേഘക്കൂട്ടങ്ങൾ. നേരം വെളുത്തുവരുന്നതോ ഇരുട്ടുന്നതോ എന്നറിയാനാവാത്ത വിധം മങ്ങിയ വെളിച്ചംകൊണ്ട് പ്രകൃതി ഒരുക്കുന്ന ജാലവിദ്യ. പെട്ടെന്ന് ശാന്തമായ അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മിന്നൽപ്പിണർ, ദിക്കുകൾ കിടുങ്ങുന്ന ഇടിമുഴക്കം.…

‘കർമ്മഭൂമി’ വായിക്കുമ്പോൾ

സാഹിത്യ എഴുത്തുകളിൽ, ഏറ്റവും ലളിതമായി പറഞ്ഞുപോകുന്ന രീതിയും ഒന്ന് ചുറ്റിത്തിരിഞ്ഞ് ഒരൽപം യുക്തിയൊക്കെ കടത്തി, ബുദ്ധിപരമായി കാര്യങ്ങളവതരിപ്പിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. ആദ്യം പറഞ്ഞ ലളിതമായ അവതരണ രീതിയാണ് ശ്രീ. കെ. റ്റി. ഉണ്ണികൃഷ്ണൻ, ഗുരുവായൂർ എഴുതിയ കർമ്മഭൂമി എന്ന ചെറുനോവലിന്റേത്. ഒരു…

വിരൽ

കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..” അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..” “അതെങ്ങിനെ..?” മരത്തിനു സംശയമായി.. കുരുവി സാവധാനം വിശദീകരിച്ചു.. “ഭൂമിയിലെ…

സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…

error: Content is protected !!