തിത്ലി

കൊങ്കണ സെൻ ശർമ്മ, അപർണ്ണ സെൻ, മിഥുൻ ചക്രവർത്തി എന്നിവർ അഭിനയിച്ച 2002- ലെ ഋതുപർണോ ഘോഷ് ചിത്രമാണ് തിത്ലി. ചിത്രശലഭമായി പാറിനടന്ന തിത്ലി എന്ന പെൺകുട്ടിയുടെ കൗമാരകുതൂഹലത്തിനുമപ്പുറം അമ്മ- മകൾ ബന്ധത്തിന്റെ ദൃഢതയും സ്നേഹവായ്പ്പും കരുതലും വരച്ചുചേർത്ത് മറ്റൊരു ഘോഷ്…

ഞാൻ കണ്ട ഋതു – ശുഭോ മഹുരത്

ശുഭോ മഹുരത് ഋതുപർണോ ഘോഷ് അധികം കൈകാര്യം ചെയ്യാത്ത ജോണർ ഏതെന്നു ചോദിച്ചാൽ മിസ്റ്ററി ത്രില്ലർ എന്ന് പറയേണ്ടിവരും. സാധാരണ മനുഷ്യന്റെ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേയ്ക്കും അതിലും സങ്കീർണ്ണമായ അവന്റെ മാനസികവ്യാപാരങ്ങളിലേയ്ക്കും ഉറ്റുനോക്കുന്നവയായിരുന്നു ഒട്ടുമിക്ക ഋതു സിനിമകളും! ഒന്നോർത്താൽ അതിലൊട്ടും അതിശയോക്തിക്കും വകയില്ല.…

ചിത്രാംഗദ- ദ ക്രൗണിങ് വിഷ്

Manipur’s king wished for heirsFor continuity to his powerHe dreamt, he prayed, he meditatedUntil god it is said relentedAnd in the middle of the celebrations was born… a girl Undaunted…

ഹിറർ ആംഗ്‌തി

ഹിറർ ആംഗ്‌തി ശിർഷേന്ദു മുഖോപാധ്യായയുടെ കഥയെ ആസ്പദമാക്കി ഋതുപർണോ ഘോഷ് അണിയിച്ചൊരുക്കിയ ചിത്രമാണ് 1992- ൽ പുറത്തിറങ്ങിയ ഹിറർ ആംഗ്‌തി എന്ന ബംഗാളി സിനിമ (ഡയമണ്ട് റിങ് എന്നർത്ഥം). വെള്ളിത്തിരയിൽ ഘോഷിന്റെ അരങ്ങേറ്റ ചിത്രം! അതുപക്ഷേ, ഒരു സിനിമാക്കാരന്റെ കന്നിച്ചിത്രമായി, അതിന്റെതായ…

‘കിറുക്കി’ ഭാർഗ്ഗവി

‘കിറുക്കി’ ഭാർഗ്ഗവി ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ…

പിച്ചിപ്പൂമണവും ഒരസ്ഥിത്തറയും

പിച്ചിത്തടവും അസ്ഥിത്തറയും; രണ്ടും ഓർമ്മകളാണ്, വളരെ ചെറുപ്പത്തിൽ മനസ്സിൽപ്പതിഞ്ഞുപോയ ഓർമ്മ! കേശവക്കുറുപ്പെന്നു നാട്ടുകാർ വിളിക്കുന്ന കേശോപ്പൂപ്പൻ അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മാവനാണ്. ശുദ്ധനും പരമഭക്തനുമായ ഒരു നാട്ടുമ്പുറത്തുകാരൻ കാരണവർ. ശുദ്ധനായതുകൊണ്ടുതന്നെ ദുഷ്ടന്റെ ഫലം ചെയ്യുന്നതായിപ്പോകുന്നുണ്ട് പ്രവൃത്തികളിൽ പലതും എന്നിരുന്നാലും, കുടുംബത്തിലെ ഇളമുറക്കാർ അതെല്ലാം…

റെയിൻകോട്ട്‌

നോവുകൾ ആത്മദുഃഖങ്ങളേയും കടന്ന് അസ്തിത്വദുഖങ്ങളിലേയ്ക്ക് ചേക്കേറുന്നത്, ഒരു കലാകാരന്റെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ഒരുപക്ഷെ ആ നോവുകളാവും അയാളെ ഒരു ഉത്തമ കലാകാരനാക്കുന്നതും! ഋതുപർണ്ണഘോഷിന് തീർച്ചയായും വേദനകൾ അന്യമല്ല. അത് അദ്ദേഹത്തിന്റെ വർക്കുകളിൽ പ്രകടമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരമൊരു ആത്മപ്രകാശനം എന്നു…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ദഹൻ ഋതുപർണോഘോഷ് സിനിമകൾ മിക്കതും അതിഭാവുകത്തിനിടമില്ലാത്ത ജീവിത- നേർചിത്രങ്ങളാണ്. ‘ദഹനും’ വ്യത്യസ്തമല്ല. സമൂഹത്തിലെ ആണധികാരങ്ങളുടെ മേൽക്കോയ്മയ്ക്ക് സ്ത്രീപക്ഷത്തു നിന്നു കിട്ടുന്ന ശക്തമായ താക്കീതായി ഓരോ ഘോഷ് സിനിമയും ആസ്വാദകരെ തേടിയെത്തുന്നു. സുമിത്ര ഭട്ടാചാര്യയുടെ നോവലിനെ ആസ്പദമാക്കി 1997- ൽ ചിത്രീകരിച്ച ദഹൻ…

പവനരച്ചെഴുതിയ രാഗങ്ങൾ..

മനഃപ്പൂർവ്വമല്ലാതെ ചില ധാരണകൾ നമ്മൾ വച്ചുപുലർത്തും. യാതൊരു അടിസ്ഥാനവുമില്ലെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ പോലും നിൽക്കാതെ തർക്കിക്കാനും പോകും. അത്തരമൊരു ധാരണാപിശക് കഴിഞ്ഞ ദിവസമായുണ്ടായി. മനസ്സുഖം നഷ്ടപ്പെടുത്തുക മാത്രമല്ല, വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിക്കൊണ്ട് അതിന്നും ഉള്ളിൽ നിന്നു പോകാതെ നിൽക്കുന്നു. അന്തരിച്ച ഗായിക…

കുഞ്ഞനും കോവാലനും

എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം…

error: Content is protected !!