പാച്ചുവിന്റെ അലാറം

ഒരിടത്ത് പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. പാച്ചു ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ സ്കൂൾ വീടിന്റെ തൊട്ടടുത്തായിരുന്നു. പാച്ചു മിടുക്കനായിരുന്നു. പക്ഷേ അവൻ ഭയങ്കര പേടിത്തൊണ്ടനായിരുന്നു.

അവന്റെ അച്ഛൻ ഭയങ്കര മടിയനാണ്. ഒരു ദിവസം പാച്ചുവിന്റെ അച്ഛൻ അശ്രദ്ധ കാരണം അലാറം വച്ചത് മാറിപ്പോയി. രാവിലെ ഏഴുമണിക്ക് വയ്ക്കാനുള്ള അലാറം രാത്രി ഒരുമണിക്ക് വച്ചു. പാച്ചുവിന്റെ അലാറം വച്ച ഫോൺ അച്ഛന്റെ റൂമിലും അച്ഛന്റെ അലാറം വച്ച ഫോൺ പാച്ചുവിന്റെ റൂമിലും ആയിപ്പോയി.

പാച്ചു രാത്രി ഒരുമണിക്ക് അലാറം കേട്ട് എഴുന്നേറ്റ് സ്കൂളിൽ പോയി! അവൻ കൂളിംഗ് ഗ്ലാസ്
വച്ചിരുന്നതുകൊണ്ട് രാത്രി ആണെന്ന കാര്യം അറിഞ്ഞില്ല. പാച്ചു ഒറ്റയ്ക്കാണ് സ്കൂളിൽ പോയത്. സ്കൂളിൽ എത്തിയപ്പോൾ അവൻ എന്തോ ശബ്ദം കേട്ടു. അവൻ തിരിഞ്ഞു നോക്കിയതും പിറകിൽ ഒരു രൂപം. അത് സ്കൂൾ വൃത്തിയാക്കാൻ വന്ന ആന്റിയായിരുന്നു. പാച്ചു ആന്റിയെ കണ്ടു പേടിച്ചു. ആന്റി പാച്ചുവിനെ കണ്ടും പേടിച്ചു. അങ്ങനെ അവരുടെ രണ്ടുപേരുടെയും ബോധം പോയി.

രാവിലെ എല്ലാവരും സ്കൂളിൽ എത്തിയപ്പോൾ ഈ കാഴ്ച കണ്ടു പേടിച്ചു. ഹെഡ്മാസ്റ്റർ അവരുടെ മുഖത്ത് വെള്ളമൊഴിച്ചു. ഹെഡ്മാസ്റ്ററിനെ കണ്ടപ്പോൾ അവരുടെ ബോധം പിന്നെയും പോയി. അപ്പോഴും ഇതൊന്നും അറിയാതെ പാച്ചുവിന്റെ അച്ഛൻ വീട്ടിൽ സുഖ ഉറക്കമായിരുന്നു!


അതീത
Second Standard
Mother India Public School, Kallara

error: Content is protected !!