സത്യം

നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക. നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും…

മനോമലാർത്തവം

ചിത്തഭ്രമത്തിനു കണ്ണുകളില്ല, പക്ഷേ,കണ്ണുകൾക്കിവിടെ ചിത്തഭ്രമവും.ഇരുട്ടിന്റെ മറപറ്റിഉറഞ്ഞുകൂടിയ കണങ്ങളെല്ലാം ഒഴുകുന്നു.. ഈ അഴുക്കുചാലിൽ വിഷമുണ്ട്‌,വിഷത്തിൽ ജീവനുണ്ട്‌.ജീവനിൽ തുടിപ്പില്ല, നനവില്ല! വിറകൺതുള്ളിയിൽ ഉപ്പുരസമില്ല..എങ്കിലും അടിവയറിൽ വേദന ശമിക്കുന്നില്ല.നീതിബോധത്തിനോ, തത്വശാസ്ത്രത്തിനോമയപ്പെടുത്തുവാനാവാതെ ഒഴുക്കു തുടരുന്നു.. കട്ടപിടിച്ച കറുത്ത മേഘത്തിൽനിണമൊഴുക്കിയ മനുഷ്യചിന്തകൾ..ഒഴുക്കു തുടരുന്നു.. കരിഞ്ഞുണങ്ങിയ ഇലകളിൽപോലുമൊന്നുരുമ്മിയുണരുവാൻ കൊതിച്ച,തളർന്ന ദലമതിൽപോലുമൊന്നമർന്നു…

സ്നേഹമഴ

സ്നേഹമഴയേ.. നീ ദൂരെ നിന്നും ചൂളമടിച്ചു വന്നത് ഞാനറിഞ്ഞു.. ശബ്ദ്ദം കേട്ടു, പക്ഷെ കാണാനായില്ല. നിനക്കു മുൻപേ വന്ന നനുത്ത കാറ്റിന്റെ തലോടലിൽ ഉന്മാദയായെങ്കിലും ഞാൻ ഉറച്ചിരിക്കുന്ന എന്റെ വേരുകൾക്ക് ഇളക്കമുണ്ടായില്ല. ആർത്തലച്ചു വന്നു നീ എന്നെ വല്ലാതെ മദിച്ചു കടന്നുപോയെങ്കിലും…

മകളേ.. മാപ്പ്..വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു..

സ്ത്രീധന വിഷയത്തെ ആസ്പദമാക്കി റവ. ഫാദർ മാത്യു മാർക്കോസ് നിർമ്മിച്ചിരിക്കുന്ന മകളേ…. മാപ്പ്…. എന്ന വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. സമകാലിക സാമൂഹിക വിഷയത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീധനം എന്ന അനാചാരത്തിനെതിരെ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് മകളേ മാപ്പ് എന്ന വീഡിയോ…

നിശ്ചലത

എന്റെ കുന്നുകളെ നീ നിരപ്പാക്കുന്നു.. താഴ്‌വരകളെ ഉയർത്തുന്നു.. പരുപരുത്തവയെ മൃദുവാക്കുന്നു.. നിന്റെ സിരകളിലൂടെ ഞാന്‍ ഒഴുക്കി ഇറക്കുന്ന രക്തം എത്ര മാലിന്യം കലര്‍ന്നതാണ്. അത് നിന്റെ ഹൃദയപരവതാനിയിൽ ചീളുപോലെ വീണു ചിതറിയാലും നിനക്കെന്നോട് പരിഭവമില്ല.. നിന്റെ ഹൃദയഭിത്തികളിൽ ഊറിയിറങ്ങുന്ന എന്റെ നിണവേരുകൾ,…

ഗുരു

ഈ പുഴയുടെ ഒഴുക്കിനു തടസമില്ലാതെ അതിനെ ഗതിതിരിച്ചു വിടുകയെന്നത് പ്രയാസകരമായ അവസ്ഥയാണെങ്കിലും അങ്ങനെയുള്ള ഗുരുക്കന്മാർ നമുക്കുണ്ടായിട്ടുണ്ട്, ഇന്നും ഉണ്ടാകുന്നുണ്ട്‌. തടയിണകൾ കെട്ടാതെ, കല്ലുകളിൽ തടയാതെ, ചെളി പുരളാതെ, അതങ്ങനെയവർ ഒഴുകിക്കൊണ്ടു പോകുന്നതനുഭവിക്കാൻ ഒരു സുഖമുണ്ട്. പരുക്കേൽക്കാതെ, സ്വയം താളം കണ്ടെത്തിയൊഴുകുന്നതു കാണാൻ…

മനസ്സ്

മനസ്സെപ്പോഴെങ്കിലും നിന്നെ ഭ്രാന്തുപിടിപ്പിച്ചാൽ ആ സമയത്തുണ്ടാകുന്ന ബോധമണ്ഡലത്തെ നിന്റെ ശത്രുവായി കാണുക. അത് നിനക്ക് ‘അന്യ’യാണ്. നിന്നോടു ‘സമരസ’പ്പെടാൻ അതിനു താല്പര്യമില്ലെന്നർത്ഥം. നിന്റെ ആന്തരികയുദ്ധഭൂമികയിൽ അപ്പോൾ യുദ്ധം നടക്കും. ആ കുരുതിക്കളത്തിൽ കണ്ണുനീരും നിലവിളികളുമുണ്ടാകും, അതുനിന്നെ വാരിയെടുത്ത് ചുഴറ്റിയെറിയും.. സ്നേഹം വെറുപ്പായും,…

മൗനം

മൗനമേ.. നീ എന്നില്‍ മിടിക്കേണമേ.. നിന്നെ പുൽകുവാനല്ല, നീ തന്നെയായിത്തീരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിനക്ക് മുന്നേ വന്ന കൊടുങ്കാറ്റിനേയോ, നിനക്ക് പിന്നാലെ വരുന്ന വേനല്‍ച്ചുഴികളെയോ എനിക്ക് ഭയമില്ല. കാരണം, ശാന്തമായ നിന്റെ തിരയനക്കങ്ങള്‍ക്കു മുകളിലൂടെ ഒഴുകിനടക്കുമ്പോള്‍, നിന്റെ വേരുകള്‍ ആഴിയെ തൊടുന്നതും,…

പ്രാര്‍ത്ഥന

പ്രാര്‍ത്ഥിക്കാം… ചുറ്റും ഞെരുങ്ങി വെറുപ്പിലും അറപ്പിലും ശ്വാസംമുട്ടുമ്പോഴും,തിരിച്ചു വെറുക്കാതിരിക്കുന്നവരെ ഓര്‍ത്ത്.. കഠിനപരിസരം വിദ്വേഷപൂര്‍വ്വം ഒരുങ്ങിയിട്ടും,സ്നേഹപരിസരം സൃഷ്ടിക്കാന്‍ പാടുപെടുന്നവരെ ഓര്‍ത്ത്.. കരിയാതുറയുന്ന മുറിപ്പാടുകള്‍ക്കു മുകളില്‍,എന്നും പൂക്കള്‍ വിരിയിക്കുന്നവരെ ഓര്‍ത്ത്.. ഇരുണ്ട അറകളിലെ ഏകാന്ത യാമങ്ങളിലും,തെളിഞ്ഞ ആകാശം സ്വപ്നം കാണാന്‍ പാടുപെടുന്നവരെയോര്‍ത്ത്.. മനുഷ്യനായിരിക്കുക എന്ന…

നാനാത്വത്തിൽ ഏകത്വം -2

ഐസിയുവിൽ സെക്യൂരിറ്റിമാർ മാറി മാറി വരുമായിരുന്നു. പകൽ ഷിഫ്റ്റിൽ ലേഡി സ്റ്റാഫും, ഈവെനിംഗ്‌, നൈറ്റ് ഷിഫ്റ്റ്സിൽ മെയിൽ സ്റ്റാഫും. ഇടയ്ക്ക് ലേഡി സ്റ്റാഫിനെ മറ്റു വാർഡിലോട്ടു മാറ്റുമ്പോൾ മെയിൽ സെക്യൂരിറ്റി പകലും വരുമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ഷറഫുദ്ധീനെ മാറ്റി നിർത്തിയാൽ മറ്റു…

error: Content is protected !!