അയ്യപ്പൻ – കേട്ടതിനും അറിഞ്ഞതിനുമപ്പുറം

കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു…

‘കർമ്മഭൂമി’ വായിക്കുമ്പോൾ

സാഹിത്യ എഴുത്തുകളിൽ, ഏറ്റവും ലളിതമായി പറഞ്ഞുപോകുന്ന രീതിയും ഒന്ന് ചുറ്റിത്തിരിഞ്ഞ് ഒരൽപം യുക്തിയൊക്കെ കടത്തി, ബുദ്ധിപരമായി കാര്യങ്ങളവതരിപ്പിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. ആദ്യം പറഞ്ഞ ലളിതമായ അവതരണ രീതിയാണ് ശ്രീ. കെ. റ്റി. ഉണ്ണികൃഷ്ണൻ, ഗുരുവായൂർ എഴുതിയ കർമ്മഭൂമി എന്ന ചെറുനോവലിന്റേത്. ഒരു…

പെയിന്റ് ബ്രഷ് 000

അക്ഷരങ്ങളാൽ തീർത്ത നേർത്തവരകൾ കൊണ്ട് അഞ്ജു സജിത്ത് എന്ന എഴുത്തുകാരി തീർത്ത നിഗൂഢതകൾ നിറച്ചു വച്ച ഒരു മനോഹരചിത്രം, അതാണ് പെയിന്റ് ബ്രഷ് 000. ഫേസ്ബുക്കിൽ നോവലിന്റെ പോസ്റ്റ്‌ വന്നപ്പോൾ പെയിന്റ് ബ്രഷ് 000 എന്ന പേര് തന്നെയാണ് ആദ്യം ശ്രദ്ധിച്ചത്.…

ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ

“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…

വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..

ദിനവും; ഉടലിനെ അഴിച്ചുവെച്ച്ഉയിരിനെ നനച്ചുടുക്കുന്നവൾതിരകളെ അമർത്തിവെച്ച്,കടലെടുത്തുപോയതിനെമറന്നുപോയെന്ന്…വെറുതെ… അത് നമ്മളല്ലേ എന്ന് വെറുതേ ഓർമിപ്പിക്കുന്നു ജ്യോതിയുടെ ‘ഉയിർനനച്ചുടുക്കുന്നവൾ’!ജീവിതത്തിന്റെ പലതലങ്ങളിലേയ്ക്ക് അനായാസമായി കൈപിടിച്ചു നടത്തിക്കുന്ന, ഹൃദയം തൊട്ടുതഴുകിപ്പോകുന്ന മുപ്പത്തിയഞ്ചു കവിതകളുടെ സമാഹാരമാണ് ജ്യോതിലക്ഷ്മി ഉമാമഹേശ്വരന്റെ ‘വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്’ എന്ന കവിതാസമാഹാരം. ജ്യോതിയുടെ കവിത…

ഭയം നയിക്കുന്ന വായന: 124

“ഭയം അതിന്റെ തീക്കനൽ പോലുള്ള നാക്കുകൊണ്ട് നരേന്ദ്രന്റെ നട്ടെല്ലിൽ നക്കി” സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം എന്ന കഥയിലെ ഒരു വാചകം വി. ഷിനിലാൽ തന്റെ ഏറ്റവും പുതിയ നോവലിന്റെ പതിനേഴാം അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്. ഒരുപക്ഷേ, ഇതുപോലെ ഒരു നോവൽ എഴുതപ്പെടാൻ…

രാമച്ചി: കരുത്തൂർന്നുപോയ ജീവിതക്കാഴ്ചകൾ

ഒരു കടവിൽ നിന്ന് മറു കടവിലേക്ക്‌ തുഴക്കാരനില്ലാത്ത വഞ്ചിയിൽ പോകുന്ന മനുഷ്യജീവിതങ്ങളെയാണ്‌ ‘രാമച്ചി’യിൽ ‘വിനോയ്‌ തോമസ്‌’ വരച്ചിടുന്നത്‌. ആകസ്മികമായ അനുഭവങ്ങളുടെ കെട്ടുകാഴ്ചകൾ കഥകളിലില്ല. ഇവിടത്തെ കഥാപരിസരങ്ങൾ നമ്മൾ അനുഭവിയ്ക്കാത്തവയാണ്‌. എന്നാൽ നമുക്ക്‌ ചുറ്റുമുള്ള ഇടങ്ങളിലെവിടെയൊക്കെയോ ഇത്തരം ജീവാത്മാക്കളെ സൂക്ഷിച്ചു മാത്രം നോക്കിയാൽ…

ഇട്ടിക്കോര പരത്തിയ അശാന്തി (ഫ്രാൻസിസ് ഇട്ടിക്കോര – by ടി . ഡി. രാമകൃഷ്ണൻ )

ബിന്ദു ഹരികൃഷ്ണൻ

ഹുമയൂൺതെരുവിലെസാക്ഷി

അനീഷിന്റെ പുസ്തകം “ ഹുമയൂൺ തെരുവിലെ സാക്ഷി” വർത്തമാന ഇന്ത്യയിൽ വായിച്ചിരിക്കേണ്ട പുസ്തകമാണ്. തിരിച്ചറിവുകൾ, പലകാലങ്ങൾ കടന്ന് ഇന്ത്യയുടെ ആത്മാവിനെ തേടിയെത്തുമ്പോൾ രാജ്യം മുറിവേറ്റ് പിടയുന്നുണ്ടെങ്കിലും തെരുവുകൾ മനുഷ്യരാൽ ശബ്‌ദമുഖരിതമാണ്. ഓരോ തെരുവിനും ഒട്ടേറെ സാക്ഷികളുണ്ട്, ചരിത്രങ്ങൾക്കും. ഹുമയൂൺ തെരുവും നിശബ്ദമായൊരു…

മഹാത്മാസമക്ഷം- ഡോ.രാധാകൃഷ്ണന്‍

കോരിയാലും കോരിയാലും വറ്റാത്തകടല്‍ പോലെ കൊടുക്കുംതോറും ഏറിടുന്ന വിദ്യപോലെ തൊടുക്കുമ്പോള്‍ ഒന്ന് ഒരായിരമാകുന്നഅർജുനാസ്ത്രം പോലെ അളവിലൊതുങ്ങാത്ത സാമൂഹ്യശാസ്ത്രമാണ് ഗാന്ധിസം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യാധിപന്മാരെ അഹിംസായുധം കൊണ്ടടിച്ചമർത്തിയ വിശ്വപൗരന്‍ മഹാത്മാഗാന്ധിയെ ലോകം അംഗീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ പ്രചാരകരായി ഉയർന്നു വന്ന നൂറുകണക്കിന് ഗാന്ധിയന്മാര്‍. കൂട്ടത്തില്‍…

error: Content is protected !!